ആരാന്നു മാധവേട്ടൻ ചോദിച്ചപ്പോൾ അതെന്റെ മോനാണ് എന്നു പറഞ്ഞു ഗിരീശൻ അവനെ അടുത്തേക്ക് ചേർത്ത് നിറുത്തി. അത് കേട്ട് രാധ കുഞ്ഞായിരുന്നപ്പോൾ കണ്ടതല്ലേ അതുകൊണ്ടാ ഞങ്ങൾക്ക് മനസിലാവാതിരുന്നേ എന്നു പറഞ്ഞു. അത് സാരില്ല രാധേച്ചി ഇവിടെ ആര്ക്കും അവനെ വലിയ പരിചയം ഒന്നും ഇല്ലാ. കുറച്ചു ദിവസമേ ആയിട്ടുള്ളു അവൻ പഠനം കഴിഞ്ഞു നാട്ടിൽ എത്തീട്ടു. ഗിരീശേട്ടൻ അവനോടു ബിസിനെസ്സിൽ സഹായിക്കാൻ പറയുകയാ എന്നു ലത പറഞ്ഞപ്പോൾ അതൊരു നല്ല കാര്യം ആണ് മോനെ എന്ന് മാധവേട്ടൻ പറഞ്ഞു. അതുകേട്ടു അവൻ തലയാട്ടി
സേലത്തുള്ള ജോലി രാജി വച്ച് ഞാനും മാധവേട്ടനും കൂടി നാട്ടിലേക്കു മടങ്ങുമ്പോൾ ട്രെയിനിൽ വച്ചാണ് ഞങ്ങൾക്ക് ഏതാണ്ട് നാലുവയസു തോന്നിക്കുന്ന ലക്ഷ്മിയെ കിട്ടുന്നത്. വിവാഹം കഴിഞ്ഞു അഞ്ചാറു വര്ഷം ആയിട്ടും മക്കൾ ഉണ്ടാകാതിരുന്ന ഞങ്ങൾക്ക് ഇത് ദൈവം തന്ന നിധിയയാണ് തോന്നിയത് . ഞങ്ങൾ അവളെ ഞങ്ങളുടെ മകളായി തന്നെ വളർത്തി. അവൾ ഞങ്ങളുടെ സ്വന്തം മകൾ അല്ല എന്ന കാര്യം ഞങ്ങൾക്ക് മൂന്നുപേർക്കും മാത്രമേ അറിയൂ. അവളെ വിവാഹം ചെയ്യുന്നവർ ആരായാലും എല്ലാം അറിഞ്ഞിരിക്കണം എന്നു ഞങ്ങൾക്കും അതുപോലെ അവൾക്കും നിർബന്ധം ആയിരുന്നു. എല്ലാം അറിഞ്ഞു സ്വീകരിക്കാൻ ആരെങ്കിലും വരും എന്നു ഞങ്ങളെ പോലെ അവളും കരുത്തിട്ടുണ്ടാകും. ഞങ്ങൾക്ക് ഈ വിവാഹത്തിന് യാതൊരു തടസവും ഇല്ല. വേണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങൾ എന്തു തീരുമാനം എടുത്താലും ഞങ്ങൾ അത് സന്തോഷത്തോടെ സ്വീകരിക്കും . അതുകേട്ടു ഗിരീശൻ ലതയുടെ മുഖത്തേക്ക് നോക്കി. ആ സമയം അതിനുള്ള ഉത്തരം പറഞ്ഞത് ഗിരീശന്റെ മകൻ ആയിരുന്നു . എനിക്ക് നൂറുവട്ടം സമ്മതം ……….. അതുകേട്ടു ഗിരീശൻ മകന്റെ മൂർദ്ധാവിൽ തലോടി