ചെറിയ റൂമിൽ തുടങ്ങിയ ഈ സ്ഥാപനം ഇത്രയും വലുതായി തീരാൻ എന്നെ സഹായിച്ച ഏക വ്യക്തി മാധവേട്ടൻ ആയിരുന്നു . അത്യാവശ്യമായി പങ്കെടുക്കേണ്ട ഒരു ബിസിനെസ്സ് മീറ്റിംഗിൽ എനിക്ക് പോകാൻ സാധിക്കാഞ്ഞതിനാൽ ആണ് ഞാൻ മാധവേട്ടനെ ബാംഗ്ലൂർക്കു പറഞ്ഞയച്ചത്. മീറ്റിംഗ് സക്സസ് ആയി തിരിച്ചു വരുന്ന വഴിയാണ് ആ ട്രെയിൻ ദുരന്തം ഉണ്ടായത്. അതിൽ എന്റെ മാധവേട്ടൻ …………… അത് പറയുമ്പോൾ ഗിരീശന്റെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു . മാധവേട്ടൻ ആ മീറ്റിംഗിന് പോയില്ലായിരുന്നെങ്കിൽ ഞാൻ ആയിരുന്നു മാധവേട്ടന്റെ സ്ഥാനത്തു ആ കിടപ്പു കിടക്കേണ്ടിയിരുന്നത് . അത് പറയുമ്പോൾ അച്ഛന്റെ കണ്ഠം ഇടറുന്നതും വാക്കുകൾ മുറിയുന്നതും അവൻ അറിഞ്ഞു.
ഞാൻ ഒത്തിരി പ്രാവശ്യം മാധവേട്ടന്റെ അടുത്ത് സഹായഹസ്തവുമായി പോയിരുന്നു. അദ്ദേഹം അതെല്ലാം സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ പണം ഉണ്ടായിട്ടല്ല അദ്ദേഹം അങ്ങിനെ ചെയ്തത്. “സാറിനു ഒരു ബാധ്യത ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല . സർ എന്നോട് ഈ കാണിക്കുന്ന കാരുണ്യം തന്നെ ധാരാളം. സാധിക്കുമെങ്കിൽ മോളുടെ പഠിപ്പു കഴിയുമ്പോൾ ഒരു ജോലി കൊടുക്കണം” . അതുമാത്രം ആണ് എന്നോട് ആവശ്യപ്പെട്ടത്. ആ ദുരന്തം ഉണ്ടായപ്പോൾ ഗവണ്മെന്റ് നഷ്ടപരിഹാരമായി കൊടുത്ത പണം മാത്രം ആയിരുന്നു അവരുടെ ഏക ആശ്വാസം. നമ്മുടെ സ്ഥാപനം പച്ച പിടിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ സഹായിക്കാനും കഴിഞ്ഞില്ല. എന്റെ അവസ്ഥ അറിയുന്നതുകൊണ്ടാണ് അദ്ദേഹം അങ്ങിനെ ഒരു തീരുമാനം എടുത്തതും. ഇതെല്ലാം അറിയുന്ന ഞാൻ എങ്ങിനെ അവളെ ശകാരിക്കും. നീ തന്നെ പറയു . ഞാൻ ചെയ്തത് തെറ്റാണോ? ഗിരീശന്റെ സംസാരം മകനെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു. മറ്റുള്ളവരുടെ വാക്ക് കേട്ട് തൻ ആ കുട്ടിയോട് അങ്ങിനെ പെരുമാറേണ്ടയിരുന്നു. അവനു അവനോടു തന്നെ പുച്ഛം തോന്നി.
രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആണ് ഗിരീശൻ മോന്റെ മുഖം ശ്രദ്ധിച്ചത് . എന്തു പറ്റി നിന്റെ മുഖത്ത് ഒരു സന്തോഷം ഇല്ലായ്മ . എന്നു ചോദിച്ചപ്പോൾ ഒന്നുമില്ലച്ഛാ എന്നു പറഞ്ഞു തടി തപ്പി. അപ്പോൾ ഗിരീശൻ ഭാര്യ ലതയോടായി പറഞ്ഞു. മോൻ ഇന്ന് ഓഫീസിൽ ഒരു പണി ഒപ്പിച്ചു. മാധവേട്ടന്റെ മോൾ ലേറ്റ് ആയി വന്നതിനു അവളോട് കയർത്തു സംസാരിച്ചു. അത് കേട്ട് ലത നമ്മുടെ മീനാക്ഷിയോടൊ ? എന്തിനാ മോനെ അവൾ ഒരു പാവം കുട്ടിയ . ആ കുടുംബം