ഇവിടെ ഓഫീസിൽ ടൈം എത്രയാണ്.?
9 .30 .
നിങ്ങളുടെ ഓഫീസിൽ ടൈമൊ?
9 .30
.എന്നിട്ടു നിങ്ങള്ക്ക് തോന്നുന്ന സമയത്താണോ ഇവിടെ കയറി വരുന്നത്.? ദിവസവും ഇതു തന്നെയാണോ അവസ്ഥ ?
ഞാൻ തല കുനിച്ചു നിന്നു.
ഇങ്ങനെ ആണേ നിങ്ങൾ ജോലിയിൽ തുടരുന്നതിൽ എനിക്ക് താല്പര്യം ഇല്ലാ.. ഒന്നുകിൽ കറക്റ്റ് ടൈം ഓഫീസിൽ കയറുക . അല്ലെങ്കിൽ മറ്റൊരു ജോലി അന്നേഷിയ്കുക. ഏതു വേണം എന്നു നിങ്ങൾ തീരുമാനിച്ചു പറഞ്ഞാൽ മതി എന്നു പറഞ്ഞു .
ഇതു കേട്ടു എനിക്ക് എന്നെ തന്നെ നിയദ്രിക്കാൻ കഴിഞ്ഞില്ല. ഞാൻ പൊട്ടി കരഞ്ഞു പോയി. ഇതു കണ്ടിട്ടാകണം അയാൾ എന്നോട് സീറ്റിൽ പോയിരിക്കാന് പറഞ്ഞു. ഞാൻ ക്യാബിനിൽ നിന്നും പുറത്തേക്കു ഇറങ്ങിയപ്പോൾ മുതലാളി എത്തിയിരുന്നു. എന്താ ലക്ഷ്മി കരയുന്നെ എന്നു ചോദിച്ചു. ഞാൻ ഒന്നും പറയാതെ എന്റെ സീറ്റിലേക്ക് പോയി. അവിടേ ഇരുന്നു കുറച്ചു നേരം കരഞ്ഞു. അപ്പോഴേക്കും ഗോപാലേട്ടൻ വന്നു എന്നെ ആശ്വസിപ്പിച്ചു. അത് മുതലാളിയുടെ മകൻ ആണ്. മോളതൊന്നും കാര്യമാക്കേണ്ട . പുറത്തു പോയി പഠിച്ച പയ്യനാ. മിനിയാന്നാ നാട്ടിൽ വന്നതേയുള്ളു. മുതലാളി വരാൻ വൈകുന്നതുകൊണ്ടു പറഞ്ഞു വിട്ടതാ അതിനെ എന്നു പറഞ്ഞു. ഞാൻ പോയി മുഖം കഴുകി വീണ്ടും ജോലി തുടങ്ങി.
എന്തിനാണ് ലക്ഷ്മി കരഞ്ഞിട്ട് പോയതെന്ന് ഗിരീശൻ മകനോട് ചോദിച്ചു. ഓഫീസിൽ ടൈം കഴിഞ്ഞിട്ടും ആ ടേബിളിൽ മാത്രം ആളെത്തിയില്ല. മാനേജരോട് ചോദിച്ചപ്പോൾ ആണ് ആ കുട്ടി ഡെയിലി വൈകി ആണ് എത്തുക എന്നറിയുന്നത് . അച്ഛൻ ആണേ ആ കുട്ടിയോട് അതിനെ പറ്റി ഒന്നും ചോദിക്കാറില്ലയെന്നും പറഞ്ഞു . അത് കേട്ട് ഞാൻ ആ കുട്ടിയെ ഒന്ന് വിളിപ്പിച്ചതാ . അച്ഛാ ജോലിക്കാരോട് കുറച്ചൊക്കെ സ്ട്രിക്ട് ആകാം . അതുകേട്ടു ഗിരീശൻ ആ കുട്ടി ആരാന്നു നിനക്കറിയോ? ഇവിടെ മാനേജർ ആയിരുന്ന മാധവേട്ടനെ നീ ഓർക്കുന്നുടോ? മാധവേട്ടന്റെ മകളാണ് ലക്ഷ്മി. ഞാൻ ഒരു