“” നെട്ടണ്ട മിസ്റ്റർ ശിവ ശങ്കർ എനിക്കെല്ലാം അറിയാം അതും എന്റെയി രണ്ട് കണ്ണുകൊണ്ട് കണ്ടത് ഇത്രയുംനാൾ ഒന്നും അറിയാത്ത പോലെ അഭിനയിച്ചത് എനിക്കെന്റെ സ്വന്തം കാലിൽ നിൽക്കും വരെ നിങ്ങളുടെ ആവിശ്യം ഉണ്ടായതുകൊണ്ട് മാത്രമാണ്… പിന്നെ ഞാനിപ്പോ കേരളത്തിലേക്ക് വന്നതും നിങ്ങൾ വിളിച്ചത് കൊണ്ടൊന്നുമല്ല ഇവിടെയൊരു ആഡിന്റെ ഷൂട്ടിംഗ് ഉള്ളതുകൊണ്ട് മാത്രമാണ്… നിങ്ങളുടെ ഇഷ്ടത്തിന് നിന്നു തരുന്ന പാവയാവാൻ വരാഹിയെ കിട്ടില്ല ഞാൻ ഇപ്പൊത്തന്നെ ഇവിടുന്നു പോകുവാണ്.. “” അയാളെ നോക്കി തികച്ചും പുച്ഛത്തോടെ പറഞ്ഞു ഞാൻ എന്റെ ബാഗ് എടുക്കാൻ റൂമിലേക്ക് പോയി…
റൂമിൽ ചെന്നു എന്റെ ബാഗും മറ്റും എടുത്ത് ഡോർ തുറക്കാൻ നോക്കിയപ്പോഴാണ് ഡോർ പുറത്ത് നിന്നും ലോക്ക് ആണെന്ന് മനസ്സിലായത്…
“” damn it “” ഞാൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി വാതിലിൽ അടിച്ചു…
……….?
ബ്യൂട്ടിഷൻ തട്ടി വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത് ഞാൻ ചോദ്യ ഭാവത്തിൽ അവരെ നോക്കി..
“” ഒരുക്കം ഒക്കെ കഴിഞ്ഞു Ma’am .. You’re looking gorgeous in this make over”” അവർ ഒരു ചിരിയോടെ പറഞ്ഞതും ഞാനും അവരെ നോക്കി ചിരിച്ചു…
“” thanks dear.. “” ഞാൻ പറഞ്ഞതിന് അവർ ഒന്ന് പുഞ്ചിരിച്ചു പുറത്തേയ്ക്ക് പോയി..
കുറച്ചു കഴിഞ്ഞതും കുറച്ചു സ്ത്രീകൾ വന്നു എന്നെയും കൊണ്ട് താലവുമായി മണ്ഡപത്തിലേക്ക് കൊണ്ടുപോയി ഏതവനാണോ ആ കോന്തൻ ഞാൻ നോക്കാൻ പോയില്ല അല്ലെങ്കിലും നോക്കിയിട്ടെന്തിനാ ഈ ബന്ധത്തിന് അധികം ആയുസൊന്നുമില്ല…
മുറപ്പടി മുതിർന്നവരുടെ അനുഗ്രഹം വാങ്ങി വേണമല്ലോ മണ്ഡപത്തിലേക്ക് കയറാൻ ഞാൻ കാലിൽ വിഴുമെന്നോർത്തു ശിവ ശങ്കർ അവിടെ കാലും നീട്ടിപിടിച്ചിരിപ്പുണ്ട് ഞാൻ അയാളെ നോക്കി പുച്ഛിച്ചു നേരെ മണ്ഡപത്തിലേക്ക് കയറി സദസിനെ വണങ്ങി അവിടെ ഇരുന്നു…പെണ്ണിന്റെ പ്രവർത്തി കണ്ട് വന്നവർ പലരും മുറുമുറുക്കുണ്ട് പറയട്ടെ എനിക്കെന്താ I don’t give a f**k … കുറച്ചു കഴിഞ്ഞതും കെട്ട് മേളം മുഴങ്ങി കഴുത്തിൽ താലി വീണപ്പോഴാണ് ഞാൻ അയാളെ നോക്കിയത്…
“” അന്കിത്.. “” അറിയാതെ തന്നെ എന്റെ ചുണ്ടുകൾ ആ പേര് മത്രിച്ചു മുഖം കോപത്താൽ ജ്വലിച്ചു…
“” വാഹി.. “” അവൻ എന്റെ നെറുകയിൽ സിന്ദൂരം ചാർത്തുന്നതിനിടയിൽ എന്റെ കാതിലായി മത്രിച്ചുകൊണ്ട് കവിളിൽ ചുണ്ട് ചേർത്തു ഞാൻ ദേഷ്യത്തോടെ അവനെ തള്ളി മാറ്റി… കണ്ട് നിന്നവരെല്ലാം ചമ്മൽ കൊണ്ടാണെന്നു കരുതി കാണും പലയിടത്തുനിന്നും അടക്കിപിടിച്ചുള്ള ചിരികൾ..
Melcow…
??
????
❤❤
Super❤
Tq?
Vavchee????
Enthoo??
Paratte?❤?
എന്തോ.. ???