LOVE ACTION DRAMA-1 (JEEVAN) 372

                                                   ലവ് ആക്ഷന്‍ ഡ്രാമ – 1

Love Action Drama | Author : Jeevan

 

അന്നൊരു അമാവാസി ദിവസം ആയിരുന്നുവെന്ന് തോന്നുന്നു… സമയം… ഏകദേശം പത്തുമണി കഴിഞ്ഞുകാണും…കുറ്റാകുറ്റിരുട്ട്… അങ്ങിങ്ങായി മാത്രമുള്ള വഴിവിളക്കിന്റെ മങ്ങിയ പ്രകാശം മാത്രം…

അതി സുന്ദരിയായ ഒരു പെൺകുട്ടി വഴിയിലൂടെ ബാഗും പിടിച്ചു നടക്കുന്നു…വഴിവക്കിൽ പൂട്ടിയിട്ട കടയുടെ മുന്നിലായി കുറച്ചു ചെറുപ്പക്കാർ കൂട്ടംകൂടിയിരിക്കുന്നു…

 

സ്ഥലത്തെ കുപ്രസിദ്ധ ഗുണ്ടകൾ…അവർ അവളെ തന്നെ സൂക്ഷിച്ചു നോക്കി… മയക്കുമരുന്നോ കഞ്ചാവോ മറ്റോ പുകക്കുകായായിരുന്നു അവർ… അവളെ കണ്ടതും അവർ എണിറ്റു അവളെ പിന്തുടർന്ന് കമന്റടിക്കാനും അശ്ലീല ചുവയോടെയുള്ള സംസാരവും തുടങ്ങി… 

 

അവൾ പേടിയോടുകൂടി കയ്യിലിരുന്ന ബാഗ് കൊണ്ട് നെഞ്ച് മറച്ചുപിടിച്ചു ഓടാൻ തുടങ്ങി…

 

എന്നാൽ അവരിൽ നിന്നും രക്ഷ നേടുക അസംഭവ്യം… അവരിൽ ഒരാൾ അവളുടെ മുന്നിൽ ഓടിയെത്തി തടഞ്ഞു…ഓടാൻ പോലും ആകാതെ വിറങ്ങലിച്ചു നിന്ന് പോയി അവൾ…

 

അപ്പോളേക്കും മറ്റുള്ളവരും അടുത്തെത്തിയിരുന്നു… അവർ ആറ്-ഏഴു പേരെങ്കിലും കാണും… അവളെ നടുക്കാക്കി അവർ അവൾക്കു ചുറ്റുമായി നിന്നു…

 

അവൾ തന്റെ മുഖമുയർത്തി പേടിച്ചിരേണ്ട പേടമാൻ മിഴികൾക്കൊണ്ട് അവരെയൊന്ന് നോക്കി…

 

അവരിൽ ഒരാൾ മുന്നോട്ടു വന്ന് അവളുടെ ബാഗ് പിടിച്ചു മാറ്റാൻ തുടങ്ങി… അവൾ തന്റെ സർവ്വ ശക്തിയുമെടുത്തു ശ്രമിച്ചുവെങ്കിലും പിടിച്ചു നിൽക്കാനായില്ല…

 

അവൾ ദയനിയ ഭാവത്തോടെ അവന്റെ മുഖത്തേക്കു നോക്കി… ചുവന്നു തുടുത്ത കണ്ണുകളിൽ അവൾക് തന്നെ കൊത്തി വലിക്കാൻ വരുന്ന കഴുകൻ കണ്ണുകളല്ലാതെ ദയാ ദാക്ഷണ്യത്തിന്റെ ഒരു കണിക പോലും കാണാനായില്ല…

 

അവൻ ആ ബാഗ് വലിച്ചു മാറ്റി തന്റെ പങ്കാളിയുടെ കയ്യിൽ കൊടുത്ത്, അവളുടെ അടുത്തേക് അല്പം കൂടി നീങ്ങി… പിന്നിലോട്ടാഞ്ഞ അവളുടെ തലയിൽ പിടിച്ചു അവന്റെ മുഖത്തേക്കു അടുപ്പിച്ചു..

 

അവൾ പേടിച്ചു കരയാൻ തുടങ്ങി… അവന്റെ മുഖത്തിനോട് അടുക്കുമ്പോൾ രൂക്ഷമായ ലഹരി പഥാർത്ഥങ്ങളുടെ മനം പുരട്ടുന്ന ഗന്ധം അവളുടെ നാസികയിൽ തുളച്ചിറങ്ങുന്നുണ്ടായിരുന്നു… തന്റെ അവസാനമടുത്തു എന്ന് മനസ്സിലാക്കി അവൾ കണ്ണുകൾ ഇറുക്കി അടച്ചു….

 

പെട്ടന്നായിരുന്നു … 

 

സ്ട്രീറ്റ് ലൈറ്റ് ഒന്ന് അണഞ്ഞു കത്തി …

അവളെ ഉപദ്രവിക്കാൻ ശ്രമിച്ചവനും ഒപ്പം പൊടിപടലവും ആകാശത്തേക്ക് ഒരുമിച്ചു പൊങ്ങി….ദൂരേക്ക് തെറിച്ചു വീണ ആ ഗുണ്ട വേദനയോടെ ഞെരുങ്ങാൻ തുടങ്ങി…പെൺകുട്ടി അപ്പോളും കണ്ണുകൾ അടച്ചു തന്നെ നിൽക്കുകയായിരുന്നു…അവളുടെ മുന്നിലായി ” അവനും… ” അവളുടെ രക്ഷകൻ …

 

എന്താണ് സംഭവിച്ചത് എന്നറിയാൻ ഇടി കൊണ്ട് വീണവന്റെ ഒപ്പമുള്ളവർ മനസ്സിൽ ഒരു റീക്യാപ് എടുത്തു…

 

” ആകാശത്ത് വട്ടം കറങ്ങി ഒരാൾ അവളുടെ തൊട്ടു പിന്നിലായി വന്ന്‌ നിന്നു… അവന്റെ ഇടം കൈകൊണ്ടു അവളുടെ തലയിൽ പിടിച്ചിരുന്ന ഗുണ്ടയുടെ കൈ പിടിച്ചു തിരിച്ച്… വലം കൈ കൊണ്ട് അവന്റെ മുഖം പിന്നിലേക്ക് തള്ളിയ ശേഷം ആ കൈ പിന്നിലേക്ക് എടുത്ത് അവന്റെ നെഞ്ചിന് താഴെയായി പഞ്ച് ചെയ്തു അവനെ വായുവിലേക്ക് ഉയർത്തി….” ഇതെല്ലാം ഒരു സെക്കന്റ്‌ കൊണ്ട് കഴിഞ്ഞിരുന്നു…

 

ഗുണ്ട സംഘം ഒന്ന് വിറച്ചു… ആദ്യമായിയാണ് ഇങ്ങനെ ഒരു അനുഭവം…

 

അവളും സംഭവിച്ചത് എന്താണ് എന്ന് അറിയാനായി സാവധാനം കണ്ണുകൾ തുറന്നു…

 

തന്റെ മുന്നിൽ പുറം തിരിഞ്ഞു രണ്ടു കൈയിലെയും മുഷ്ടി ചുരുട്ടി നിക്കുന്ന ദൃടശരീരനായ യുവാവിനെ അവൾ കണ്ടു…

 

അപ്പോളാണവൾ ഒരു ഞരങ്ങൽ കേട്ട് അങ്ങോട്ട്‌ നോക്കിയത്… തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചവൻ വയറിൽ കൈയമർത്തി ചോരയും തുപ്പികിടക്കുന്നു…

 

തന്റെ മുന്നിൽ നില്കുന്നത് മാറ്റാരുമല്ല സാക്ഷാൽ ഈശ്വരൻ ആണെന്നവൾക്ക് തോന്നി…

 

പെട്ടന്നായിരുന്നു രണ്ടു ഗുണ്ടകൾ ഒന്നിച്ചു ആ യുവാവിന് നേരെ ഓടിയടുത്തത്…

 

ഗുണ്ടകൾ അടുത്ത് എത്താറായതും ആ യുവാവ് കാലുകൾ രണ്ട് വശങ്ങളിലേക്കുമാക്കി ഉയർന്നു ചാടി ഗുണ്ടകളുടെ നെഞ്ചിൽ തന്നെ ചവിട്ടിയത്… വന്നതിലും സ്പീഡിൽ അവന്മാർ രണ്ട് സൈഡിലേക്കും തെറിച്ചു പോയിരുന്നു…

 

ആ സമയം അവനെ പിന്നിൽ നിന്നും ഒരു ഗുണ്ട കുത്താൻ വന്നത്… അത് കണ്ടു അവൾ ഭയന്ന് അലറിക്കൊണ്ട് കണ്ണും ചെവിയും പൊത്തി നിലത്തിരുന്നു…

 

പക്ഷെ….

കത്തി കൊണ്ട് ആ യുവാവിന്റെ വയറിന്റെ വലത് സൈഡിലായി കൂത്താനായിരുന്നു ഗുണ്ട ശ്രമിച്ചത്…എന്നാൽ അവൻ കത്തി തൊട്ടു തൊട്ടില്ല എന്ന അവസ്ഥ എത്തിയപ്പോൾ ഗുണ്ടയുടെ കയ്യിൽ അവന്റെ വലം കയ്യാൽ പിടുത്തമിട്ടു…

 

എന്നിട്ട് കൈ പൊക്കി ഒന്ന് വട്ടം കറങ്ങി കൈ പിടിച്ചു തിരിച്ചപ്പോൾ കത്തി ഗുണ്ടയുടെ കൈയിൽ നിന്നും ഊർന്നു താഴേക്കു വീണു…

 

അവൻ തന്റെ ഇടം കയ്യാൽ താഴേക്കു വീഴാൻ തുടങ്ങിയ കത്തി പിടിച്ചു ഗുണ്ടയുടെ ഇടത്തെ തുടയിൽ കുത്തി ഇറക്കി മുകളിലേക്ക് വലിച്ചുകൊണ്ട് വലിച്ചൂരിയെടുത്ത് കളഞ്ഞു…അവൻ വേദനകൊണ്ട് അലറി കരഞ്ഞു പിന്നിലേക്കു വീണു…

 

ഇത് കണ്ടു കൊണ്ട് പേടിയോടെ ആണെങ്കിലും നാല് പേര് ഒരുമിച്ചു  നാല് വശങ്ങളിൽ നിന്നും അവന്റെയാടുക്കലേക്കു ഓടിയടുത്തു…

 

അവൻ പെട്ടന്ന് തന്നെ ഇടത്തേക്കു അല്പം ചരിഞ്ഞു പിന്നിൽ നിന്നും ഓടി വന്നവന്റെ കൈയിൽ പിടുത്തമിട്ടു അവനിൽ വെയ്റ്റ് സപ്പോർട്ട് ചെയ്ത് പൊങ്ങിച്ചാടി ബാക്കിയുള്ള മുന്ന് പേരെയും ചവിട്ടിത്താഴെയിട്ടു…

 

കൈയിൽ പിടുത്തമിട്ട ഗുണ്ടയെ അടുത്തേക് വലിച്ചു മുട്ടുകാൽ മടക്കി വയറിൽ ഇടിച്ചു താഴെയിട്ടു…

 

ഇനി ഒരു അങ്കത്തിനുള്ള ആരോഗ്യം ആർക്കും ഉണ്ടായിരുന്നില്ല… വേദനകൊണ്ട്  പുളഞ്ഞു കൊണ്ട് അവർ വീണനിടത്തു തന്നെ കിടന്നു…

 

അവൻ സാവധാനം നടന്നു താഴെ വീണുപോയിരുന്ന അവളുടെ ബാഗെടുത്ത് ആ പെൺകുട്ടിയുടെ അടുത്തെത്തി അവൾക്കു നൽകി. അവൾ നന്ദിയോടെ അവനെ നോക്കി…

 

അവളുടെ സ്ഥിരം ബസ് ബ്രേക്ക്ഡൌൺ ആയതും അടുത്ത ബസ് വരാൻ വൈകിയതും അങ്ങനെയാണ് താൻ ഇത്രേം ലേറ്റ് ആയതും എന്ന് അവൾ അയാളോട് പറഞ്ഞു.

 

അവളെ വീട് വരെ കൊണ്ടാക്കാം എന്ന് പറഞ്ഞ് അവൾ അവന്റെയൊപ്പം നടന്നു… പോകുന്ന വഴിയിൽ അവൾക്കു അവന്റെ ആ സമയം ഉണ്ടായ വീര സഹസത്തിന് നന്ദി പറയാൻ മാത്രമേ സമയം ഉണ്ടായിരുന്നുള്ളു…

 

വീടെത്തിയപ്പോൾ അവൾ അവന്റെ പേര് ചോദിച്ചു,

 

അവൻ പറഞ്ഞു – വരുൺ നായർ IPS ഫ്രം CIA

 

അവൻ അവളോട്‌ പറഞ്ഞു… കുട്ടിയെ എനിക്ക് ഇഷ്ടമായി… അത് കൊണ്ടാണ് ആദ്യമായി ബസ്സിൽ വച്ചു കണ്ടപ്പോൾ പിന്നാലെ വന്നത്… കുട്ടിക്ക് എന്നെ ഇഷ്ടമായോ…

 

അവൾ ഓടി വന്ന്‌ അവനെ കെട്ടിപിടിച്ചു പറഞ്ഞു… ഇഷ്ടമാണ് ഒരുപാട് ഇഷ്ടമാണ്…

 

അവർ പരസ്പരം ചുണ്ടുകൾ കോർത്തു…

_______________

62 Comments

  1. അടിപൊളി ??????
    ചില ഭാഗങ്ങൾ വായിച്ചു ചിരിച്ചു ഉപ്പാടെളകി ???.ബാക്കി കുടി വയ്ക്കാൻ പോകുവാ ?

  2. കൈലാസനാഥൻ

    ഒരു തല്ലിപ്പൊളി സാധനം വായിച്ചിട്ട് വല്ലാതെ ഇരുന്നപ്പോൾ വെറുതേ നോക്കിയതാ മനസ്സ് ശാതമായി കൊള്ളാം.

    1. വായിച്ചു അഭിപ്രായം പറഞ്ഞതിൽ ഒരുപാട് നന്ദി ❤️?

      1. Broi first vaayichappol aadhyam orma vannath nammde rambo bro de akale aanu ekadeshsm same starting and swanpnavum eni enthayalum baakki vaayichitt thanne kaaryam
        Sheri enna
        Sneham maathram ❤️

  3. ?? നന്നായിട്ടുണ്ട്….???

  4. അമ്മൂട്ടി❣️

    ജീവാ നിന്റെ നർമ്മബോധം ശരിക്കും ബോധിച്ചുട്ടോ

    നന്നായിട്ടുണ്ട്…..❣️❣️❣️❣️❣️❣️

    അടുത്ത പാർട്ടുകൾ കൂടി വായിക്കട്ടെ

    സ്നേഹത്തോടെ

    ❣️❣️❣️❣️❣️❣️

    1. Chechiyo?… ചുമ്മാ. വന്നു നോക്കിയതാ… സന്തോഷായി… ഒരുപാട് സന്തോഷായി ????

      1. അമ്മൂട്ടി❣️

        ???

  5. Pls continue….❤✌

    1. Sure ബ്രോ… Thanks ഫോർ സപ്പോർട്ട് ❤️?

  6. ഏറെ നാളുകൾക്ക് ശേഷമാണ് ജീവന്റെ കഥ വായിക്കുന്നത് ഇടയ്ക്കിടെ ഞാനിവിടെ ഉണ്ടെന്ന് അറിയിക്കാൻ എങ്കിലും നിർത്തി പോയ കഥയുടെ ബാക്കി ഭാഗം ഇടാമായിരുന്നു.
    എന്തായാലും തിരിച്ചു വരവ് ഗംഭീരം ആക്കി, നർമ്മത്തിന്റെ അകമ്പടിയോടെ നന്നായി എഴുതി. തുടക്കം കണ്ടപ്പോൾ ഒരു ആക്‌ഷൻ ത്രില്ലർ ആണെന്ന് തോന്നി പക്ഷെ പിന്നീടല്ലേ നായ നാക്കിയവന്റെ കഥ ആണെന്ന് അറിഞ്ഞത്. തുടർ ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
    സ്നേഹപൂർവ്വം…

    1. ആ കഥയുടെ ബാക്കിയും ഇട്ടു ചേച്ചി… കുറെ നാൾ ഇവുടെക് വരാൻ ആകാത്ത സാഹചര്യമായിരുന്നു

  7. തുടക്കം അടിപൊളി. Varun nair ips from cia ?.രസകരമായ എഴുത്ത്.നായികയും വന്നു. അടുത്ത ഭാഗം കാത്തിരിക്കുന്നു

    1. നായകയെ ഞാൻ പൊളിച്ചടുക്കിയിട്ടുണ്ട്… ഇതൊരു cliche ലവ് സ്റ്റോറി ആകില്ല ?

  8. നിധീഷ്

    ❤❤❤❤

    1. ❤️❤️❤️❤️

  9. അപ്പൊ ഇങ്ങള് ശെരിക്കും ഒരു പ്രമുഖൻ ആണല്ലേ ശോ തെറ്റിദ്ധരിച്ചു

    ആദ്യത്തെ ഭാഗം വായിച്ചപ്പോ ഒന്നും മനസ്സിലാവത്തൊണ്ട നിർത്തിയാലോ എന്ന് വിചാരിച്ചതാ
    ബട്ട് പിന്നത്തെ ഭാഗം എനിക്ക് ഇഷ്ടപ്പെട്ടു
    സൊ വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്

    1. പിന്നെ അല്ല ?❤️❤️

  10. ഒറ്റപ്പാലം ക്കാരൻ

    നിയോഗം വായിച്ച് ആ പിരിമുറക്കത്തിൽ
    ആണ് ഇത് വായിക്കാൻ തുടങ്ങിയത് ആദ്യത്തെ ഭാഗങ്ങൾ വായിച്ചപ്പോൽ തെലുഗ് സിനിമ പോലെ തോന്നി പിന്നെ വായിച്ചു തുടങ്ങിയപ്പോൾ മനസ് എല്ലാം ഫ്രീ ആയി
    നന്നായിട്ടുണ്ട് ചില ഭാഗങ്ങൾ വായിച്ചപ്പോൾ ജീവിതത്തിൽ കഴിഞ്ഞ പോയ ചില നിമിഷങ്ങൾ ഓർമ വന്നു
    അടുത്ത പാർട്ട് നായി കാത്തിരിക്കുന്നു ??????????????????അടുത്തത് പേജ് കൂട്ടി തരണം
    ?????????????????

    1. ഒരുപാട് കാലമായല്ലോ ബ്രോ കണ്ടിട്ട്… വീട്ടുകാരൊക്കെ സുഖമായി ഇരിക്കുന്നൊ… ഒരുപാട് സ്നേഹം ബ്രോ ?❤️

  11. Bro Oru anyayam first page vaaichapol bor akum enna vijariche. Pakse adutha page ayapol level angu mari.

  12. Jeevaa..
    Aadym first page vaayichapol njn vijaarch ethendaa engne.. Orumaadiri moonji poyello. Jeevante kayiv okke poyo enn… Pettan nayikanod i lov you paraya thirichum yes parayaa angne okke ??.. Pinelle mamasilaayath athoru swpnm aanenn.. Apol ath pwolich.. ??
    Humour leveliloode kadha kond poyi, nink cimedym nannayi eyuthaan ariyumenn kanaaich thannu.. Adipoli aayitund thudakkam ❤..
    Pinea. Edkk ee shwanaa rani enn parayenda… Enne patti enn vilikunth pole thonunu ??
    Apol eni nxt partil kaanaa…
    Waiting for nest part ❤

    1. ninne trollan ullath nee thanne tharumallodi… Shana rani alla SHwaana raani aanu… ??

      1. Njn thanne enik pani thanno.. Alloh ???

  13. Andamaan nicobaril povunna kadhaa evide.. Ath epol therumenn para…
    Neeyum aa noufune pole aavelle.. ?? edk vech nirti, pinea next kadha thudangunath ?…

    1. ഞാൻ atha enn വിറച്ചു. അതിൻ്റെ പേര് ഓർമ കിട്ടുന്നില്ല..☹️.

      1. വിചാരിച്ചു*

      2. Samayam…. അത് ആദ്യം എഴുതിയ കഥ ഒരു ടൈം ലൂപ്പ് based ആക്കാൻ ആയിരുന്നു പ്ലാൻ… ബട്ട്‌ ഞാൻ കഥ മറന്നു പോയി… എഴുതി വച്ചതും ഇല്ല…പക്ഷെ അതിന്റെ ബാക്കി ഞാൻ എഴുതി തുടങ്ങിയിരുന്നു ഒരു സർവിവൽ ത്രില്ലെർ മോഡിൽ… അത് താമസിക്കാതെ ആദ്യ ഭാഗവും ചേർത്ത് വരും… അതിനോടൊപ്പം എഴുതി വച്ചിരുന്നത് തന്നെയാ ഇതും… Just പോസ്റ്റ്‌ ചെയ്തു എന്നെ ഉള്ളു ??

        1. കൊള്ളാം

  14. ഇതിന് മുമ്പ് വന്ന ആ ഹെലികോപ്റ്ററിൽ വന്നവർ എവിടെ…??

    ??

    1. Aa kadha adyam udeshichirunnath njan marannu poyi.. But oru survival thriller modil veendum ezhuthi thudangiyirunnu… Athu alpam koode ezhuthi oru ending kittyal adya partum cherthu idum✌️

    2. Alloh.. Aaran edh chodikunna.. ??
      Oru kadha theerthit nxt kadha eyuthunna mahaaan ????

  15. ജീവാപ്പീ…. ?

    പേജിന്റെ നീളം കണ്ടപ്പോ ഒറ്റ പാർട്ട്‌ ആയിരിക്കും എന്ന് കരുതി… പിന്നെ ഒര് പേജും കൂടെ കണ്ടു ലാസ്റ്റ് തുടരും എന്നും… ഹ അപ്പൊ ഒര് തുടർ കഥയാണ് അല്ലെ…

    അപ്പൊ വായിച്ചിട്ട് പറയാം ?

    ??

  16. ♥️

  17. ♥️

  18. ജീവൻ വന്നേ ??

  19. നന്നായിട്ടുണ്ട് ബ്രോ..!???

    സ്വപ്നത്തിൽ കണ്ട ലവൾ ആണോ ഇവൾ..?? രണ്ടാമത്തെ പേജ് എത്തിയപ്പോഴാ ആ wavelength set ആയത്..! ഒരു 60% വരുൺ തന്നെയാണ് ഞാൻ..!? എന്തായാലും കഥ കിടിലൻ ആണ്..!?

    Waiting For The Next Part..!?

    ❤️❤️❤️❤️❤️

    1. സാധാരണ ആവറേജ് പയ്യൻസ് ആണ് നായകൻ ?? നമ്മളുടെ ഓക്കെ പോലെ തന്നെ… അതോണ്ട് ഈ കഥയിൽ ഉടനീളം ആ ഫീൽ നിലനിൽക്കും ❤️

    1. Rambo… നീ ജീവനോടെ ഇണ്ടാ ?❤️

  20. അതും റെഡി ആക്കിയിട്ടുണ്ട് ?

  21. ജീവെട്ടാ…വീണ്ടും വന്നുവല്ലോ…,? നായകനെ കണ്ടിട്ട് എനിക്ക് എന്നെ തന്നെ ഓർമ്മ വരുന്നു……,, ? ഒരു പണിക്കും പോകാതെ വീട്ടിലിരിക്കുന്നു..ചെറിയ വ്യത്യാസം എന്തെന്നാൽ ഞാൻ ഡിഗ്രീ കഴിഞ്ഞിട്ടില്ല….?

    തുടക്കം ഗംഭീരമായി… ചിരിക്കാൻ ഉള്ള വക ഉണ്ടെന്ന് തോന്നുന്നു…നായകൻ്റെയും കൂട്ടുക്കരൻ്റെയും സ്വഭാവം കണ്ടിട്ട്….? എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    സിദ്ധു..?

    1. പോടേ… ഞാൻ ഒന്നര കൊല്ലം മുന്നേ പ്ലസ് two കഴിഞ്ഞതാ

    2. ഈ നായകൻ ഇവിടെ ചുറ്റി തിരിയുന്ന പല പ്രമുഖരുമായി ബന്ധം ഉണ്ടാകും… ഇത്‌ മുഴുനീള കോമഡി ആണ് ഞാൻ ഉദ്ദേശിക്കുന്നത്… എഴുതി വരുമ്പോൾ എന്താകും എന്ന് അറിയാം ??… Thanks ടാ അഭിപ്രായത്തിന്

  22. ചന്ദ്രൻ ഇല്ലാത്ത ദിവസം ആണ് ഹേ ?

Comments are closed.