ലക്ഷ്മി..?? 3[Vijay] 104

രാധമ്മ ഒരു ചിരിയോടെ അവനോട് ചോദിച്ചു..

 

വിജയ് യെ മറുപടി പറയാൻ വിടാണ്ട് രാധമ്മ ചോദിച്ചു…

മോൻ എവിടെയാ ആളെ കണ്ടേ?? എങ്ങനെ ഉണ്ട് കാണാൻ നല്ല കുട്ടി ആണോ?? സ്വപ്നത്തിൽ നീ കണ്ട പോലെ തന്നെ ആണോ?? എന്താ പേര്??

 

എന്റെ പൊന്ന് അമ്മെ ഇങ്ങനെ എല്ലാം കൂടി ഒരുമിച്ചു ചോദിക്കല്ലേ… ഞാൻ ഒന്ന് പറഞ്ഞോട്ടെ..

 

പേര് ലക്ഷ്മി…അതും പറഞ്ഞു വിജയ് ഇന്ന് ഉണ്ടായ കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു…

 

അവസാനം കാറിൽ കയറി പോയത് ഉൾപ്പെടെ..

 

എല്ലാം കേട്ട് കഴിഞ്ഞു രാധമ്മ അവനോട് പറഞ്ഞു..

 

അത് വലിയ വീട്ടിലെ കുട്ടി ആയിരിക്കും.. നമ്മൾ…

 

അതും പറഞ്ഞു അവരൊന്നു നിർത്തി…

 

അറിയാം അമ്മെ.. നമ്മുടെ നിലാമറന്നു ഞാൻ ഇതുവരെ നടന്നിട്ടുണ്ടോ…

 

അതും പറഞ്ഞു അവൻ എണിറ്റു ഉള്ളിലേക്കു നടന്നു..

 

രാധമ്മ ക്കു മനസിലായി അവന്റെ മനസ് വിഷമിച്ചെന്നു…

 

എന്താ കണ്ണാ ആ കുട്ടിയുടെ പേര് പറഞ്ഞത്…??

 

ലക്ഷ്മി … അവൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു…

 

അവൻ പോയതിനു പിന്നാലെ രാധമ്മയും എണിറ്റു ഉള്ളിലേക്കു പോയി..

 

കണ്ണാ നീ കുളിച്ചിട്ടു വാ ഞാൻ ചായ എടുക്കാം..

 

അതും പറഞ്ഞു അവർ അടുക്കളയിലേക്ക് പോയി…

 

അവൻ റൂമിൽ കയറിയ ഉടനെ കുളിക്കാനായി പോയി..

 

കുളിച്ചുകൊണ്ടിരുന്നപ്പോഴും മനസ് നിറയെ ലക്ഷ്മി ആയിരുന്നു…

 

എത്ര വേണ്ട എന്ന് പറഞ്ഞാലും വീണ്ടും വീണ്ടും അവൾ മനസിനെ കീഴടക്കുന്നു.. തനിക്ക് അർഹത പെട്ടത് അല്ല എന്ന് അവൻ തന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു…

11 Comments

  1. Balki vannila…
    Eppo varum…

  2. പുതിയ അദിതി വന്നു എന്ന് കണ്ടു… congrats ചേട്ടാ……

    ഈ partum adipoli ആയിരുന്നു…പക്ഷേ last partum ഇതും തമ്മിൽ എന്തോ connection കിട്ടാത്ത പോലെ ഇനി എൻ്റെ തോന്നൽ ആണോ എന്നറിയില്ല….

    എന്തായാലും അവൻ എന്ത് കൊണ്ടാണ് അവളെ സ്വപനം കണ്ടത് എന്ന് അറിയാൻ കാത്തിരിക്കുന്നു

    സ്നേഹത്തോടെ..???????????

  3. ❤❤❤

    1. അങ്ങനെ ആ മഹാത്ഭുതം സംഭവിച്ചു.. ഞാൻ ഫസ്റ്റ് ആയി ?♥️♥️?

      1. അവസാനം ഒപ്പിച്ചെടുത്തു അല്ലെ ???

        1. ഹല്ല പിന്നെ… ഞാനാരാ മൊതല് ?

Comments are closed.