ലക്ഷ്മി..?? 3[Vijay] 104

ലച്ചുവിനോട് ഓരോന്ന് പറഞ്ഞു സമദനിപ്പിച്ചുകൊണ്ടിരുന്ന പ്രിയ പെട്ടന്നാണ് വിജയ് അതുവഴി നടന്ന് പോകുന്നത് കാണുന്നത്..

അവന്റെ ശ്രദ്ധ  ലക്ഷ്മിയേ ആണന്നു അറിഞ്ഞ അവൾ പെട്ടന്ന് ലച്ചുവിനെ വിളിച്ചു…

 

ടി ലച്ചു വിജയ് സർ നിന്നെ നോക്കുന്നു..

 

വിജയ് യുടെ പേര് കേട്ടതും പെട്ടന്ന് അവൾ മുഖം ഉയർത്തി ചുറ്റുപാടും നോക്കി…

 

വേറെ ഒരു സാറിനോപ്പം നടന്ന് പോകുന്ന അവനെ കണ്ടതും അവളുടെ മുഖം അത്രയും നേരം വിഷമിച്ചു ഇരുന്നതൊക്കെ മാറി… ഒരു വല്ലാത്ത തിളക്കം വന്നു ആ കണ്ണുകൾക്ക്.. മുഖത്ത് ഒരു നാണവും… അവനും തന്നെയാണ് നോക്കുത്തെന്നു അവൾക് മനസിലായി..

 

കൂടെ ഉള്ള പെൺകുട്ടി താൻ അവരെ നോക്കുന്നത് കണ്ടതും അവൾ ലച്ചുവിനെ വിളിച്ചു കാണിക്കുന്നതും.. പെട്ടന്ന് അവൾ മുഖം ഉയർത്തി നാലുപാടും നോക്കി.. തന്നെ കണ്ടപ്പോൾ ആ മുഖത്ത് വിരിയുന്ന ഭാവങ്ങളും എല്ലാം അവൻ നോക്കിയിരുന്നു….

 

കൂടെ നടക്കുന്ന സർ എന്തോകെയോ പറയുന്നുണ്ടെങ്കിലും അവന്റെ ശ്രദ്ധ മുഴുവൻ അവളിൽ ആയിരുന്നു….

 

അവളുടെ ആ മുഖം കണ്ടപ്പോൾ തന്നോട് എന്തൊക്കെയോ പറയാൻ ഉള്ളത് പോലെ അവനു തോന്നി….

 

അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല ഓടി ചെന്ന് അവളോട് ഞാൻ സ്വപ്നത്തിൽ കാണാറുണ്ട് നിന്നെ എന്ന് പറയണം എന്ന് ഉണ്ടായിരുന്നു….

 

രണ്ടുപേരുടെയും… കണ്ണുകൾ അവൻ നടന്നു മറയുന്നത് വരെ പരസ്പരം അവരുടെ കാര്യങ്ങൾ  പറഞ്ഞു..

 

പ്രിയ തട്ടി വിളിച്ചപ്പോ ആണ്‌ അവൾക്ക് സ്വബോധം വന്നത്…

 

പ്രിയ : ഇത്രയും നേരം ഇരുന്നു കരഞ്ഞ പെണ്ണാ… അയാളെ കണ്ടപ്പോ എല്ലാം മറന്നു….

 

ലച്ചു: അറിയില്ലെടി.. സർ നെ കാണുമ്പോൾ ഞാൻ എല്ലാം മറക്കുവാ.. മനസിലെ വിഷമവും സങ്കടവും എല്ലാം…

 

പ്രിയ : മ്മ്മ് ഒന്നു മൂളികൊണ്ട്  വാ ക്ലാസ്സിലേക്ക് പോകാം….

 

അതും പറഞ്ഞു രണ്ടുപേരും ക്ലാസ്സിലേക്ക് പോയി….

 

ഉച്ചക്ക് ഊന്ന് കഴിക്കാൻ പോകാൻ നേരം കാന്റീൻ ഒക്കെ ലച്ചു നോക്കി വിജയ് അവിടെ എവിടെയെങ്കിലും ഉണ്ടോന്നു… എന്നാൽ എങ്ങും അവനെ കണ്ടില്ല….

11 Comments

  1. Balki vannila…
    Eppo varum…

  2. പുതിയ അദിതി വന്നു എന്ന് കണ്ടു… congrats ചേട്ടാ……

    ഈ partum adipoli ആയിരുന്നു…പക്ഷേ last partum ഇതും തമ്മിൽ എന്തോ connection കിട്ടാത്ത പോലെ ഇനി എൻ്റെ തോന്നൽ ആണോ എന്നറിയില്ല….

    എന്തായാലും അവൻ എന്ത് കൊണ്ടാണ് അവളെ സ്വപനം കണ്ടത് എന്ന് അറിയാൻ കാത്തിരിക്കുന്നു

    സ്നേഹത്തോടെ..???????????

  3. ❤❤❤

    1. അങ്ങനെ ആ മഹാത്ഭുതം സംഭവിച്ചു.. ഞാൻ ഫസ്റ്റ് ആയി ?♥️♥️?

      1. അവസാനം ഒപ്പിച്ചെടുത്തു അല്ലെ ???

        1. ഹല്ല പിന്നെ… ഞാനാരാ മൊതല് ?

Comments are closed.