ലക്ഷ്മി..?? 3[Vijay] 104

വൈകിട്ടു ക്ലാസ്സ്‌ കഴിഞ്ഞു പോകാൻ നേരം പ്രിയയോട് സംസാരിച്ചുകൊണ്ട് നടന്ന ലച്ചു.. പെട്ടന്നാണ് കാർ പാർക്കിങ്ങിൽ നിന്നും ഒരാൾ തന്നെ നോക്കുന്നത് കണ്ടത്…

 

അത് ആരാന്നു മനസിലായതും അവളുടെ മുഖത്ത് നാണം വന്നു…

 

പെട്ടന്നാണ് ലച്ചുവിനെ വിളിക്കാൻ അവളുടെ കാർ വന്നത്…

 

അവൾ പ്രിയയോട് യാത്ര പറഞ്ഞു കാറിൽ കയറാനായി ഡോർ തുറന്നു… പിന്നെ തിരിഞ്ഞു വിജയ് യെ ഒന്നുകൂടി നോക്കി…

 

എപ്പോഴും അവൻ അവളെ നോക്കി നില്കുകയായിരുന്നു…

 

തന്നെ തന്നെയാണ് അവൻ നോക്കിനിൽക്കുന്നതെന്നറിഞ്ഞ ലച്ചു വേഗം കാറിൽ കയറി…

 

കാർ മുന്നോട്ട് എടുത്തു പോകുമ്പോൾ അവൾ പുറകിലൂടെ തിരിഞ്ഞു നോക്കി എപ്പോഴും അവൻ അവിടെ തന്നെ കാറിനെ നോക്കി നില്കുകയായിരുന്നു… അത് കണ്ട അവൾക് വല്ലാത്ത സന്തോഷം ഉണ്ടായി…

അവളുടെ മനസ് പുതിയ പുതിയ ചിന്തകൾ പൂവിട്ടു ..

 

ലച്ചു കാറിൽ കയറി പോകുന്നതും നോക്കി നിന്ന വിജയ്… അവൾക് തന്നെ കാണുമ്പോൾ ഉണ്ടാകുന്ന ഭവമാറ്റങ്ങൾ അവനെ അത്ഭുതപെടുത്തി…

 

അവൻ ആലോചിച്ചു…അവളുടെ കാർ തന്നെ വലിയ വില കൂടിയ കാറായിരുന്നു.. ഏതോ വലിയ വീട്ടിലെ കുട്ടി ആണ്‌… താനോ ഒരു കോളേജ് അദ്ധ്യാപകൻ.. കഷ്ടപ്പെട്ട് പഠിച്ചാണ് ഇപ്പോ ഇവിടെ എത്തിയത്… തന്നെ പഠിപ്പിക്കാൻ വേണ്ടി അമ്മ അത്രക്കു കഷ്ടപ്പെട്ടിട്ടുണ്ട്.. ഈ ജോലി കിട്ടുന്നതിന് മുൻപ് ഒരുപാട് ജോലിക്ക് താൻ പോയിരുന്നു… ഒരു പാവപെട്ട തനിക്കു അത്പോലെ ഒരു പെൺകുട്ടിയെ സ്നേഹിക്കാൻ പോലും ഉള്ള അർഹത ഇല്ല… കൂടാതെ അവൾ തന്റെ സ്റ്റുഡന്റ് ആണ്‌…

 

പിന്നെ എന്തിനാണ് സ്വപ്നത്തിൽ അവളെ കാണുന്നത്… താൻ അവളെ ഉമ്മ വയ്ക്കുന്നത്.. സ്വപ്നത്തിൽ ആണെങ്കിലും അതൊക്കെ യെഥാർത്ഥത്തിൽ നടക്കുന്ന പോലെയാണ് തോന്നുക… ഇത്രയും നാൾ കാണാൻ ആഗ്രഹിച്ച അവളെ നേരിൽ കാണിച്ചു തരിക…എനിക്ക് വേണ്ടി ഉള്ളവൾ അല്ലെങ്കിൽ പിന്നെ എന്തിനു  സ്വപ്നത്തിൽ അവളെ  കാണിച്ചു തരുന്നു.. അവളെ കാണുമ്പോൾ മനസിന്‌ വല്ലാത്തൊരു സന്തോഷവും.. വീണ്ടും വീണ്ടും കാണാൻ മനസ് തുടിക്കുന്നു.. ഒരിക്കലും വിട്ടുകളയരുത് അവൾ നിനക്കുള്ളതാണെന്നു ഉള്ളിൽ നിന്നും ആരോ പറയുന്ന പോലെ …???

11 Comments

  1. Balki vannila…
    Eppo varum…

  2. പുതിയ അദിതി വന്നു എന്ന് കണ്ടു… congrats ചേട്ടാ……

    ഈ partum adipoli ആയിരുന്നു…പക്ഷേ last partum ഇതും തമ്മിൽ എന്തോ connection കിട്ടാത്ത പോലെ ഇനി എൻ്റെ തോന്നൽ ആണോ എന്നറിയില്ല….

    എന്തായാലും അവൻ എന്ത് കൊണ്ടാണ് അവളെ സ്വപനം കണ്ടത് എന്ന് അറിയാൻ കാത്തിരിക്കുന്നു

    സ്നേഹത്തോടെ..???????????

  3. ❤❤❤

    1. അങ്ങനെ ആ മഹാത്ഭുതം സംഭവിച്ചു.. ഞാൻ ഫസ്റ്റ് ആയി ?♥️♥️?

      1. അവസാനം ഒപ്പിച്ചെടുത്തു അല്ലെ ???

        1. ഹല്ല പിന്നെ… ഞാനാരാ മൊതല് ?

Comments are closed.