ലക്ഷ്മി..?? 3[Vijay] 104

ഇത്രയും പറഞ്ഞു വിജയ് എല്ലാവരെയും ചിരിച്ചുകൊണ്ട് നോക്കി…

 

ലച്ചുവിനെ നോക്കിയപ്പോൾ ആ മുഖത്ത്  ഒരു ആശ്വാസത്തിന്റെ ഭാവം അവൻ കണ്ടു….

 

അപ്പോഴേക്കും ബെൽ അടിച്ചിരുന്നു…

 

അവൻ എല്ലാവരോടും ബൈ പറഞ്ഞു ഇറങ്ങി…

വാതിലിന്റെ അവിടെ എത്തിയതും അവൻ തിരിഞ്ഞു ലച്ചു ഇരിക്കുന്നടുത്തേക്കു നോക്കി…

 

അത്രയും നേരം വിജയ് പോകുന്നതും നോക്കി ഇരുന്ന ലച്ചുവിന് പെട്ടന്ന് അവൻ തിരിഞ്ഞു അവളെ നോക്കിയപ്പോ എന്തുചെയ്യണം എന്ന് അറിയാതെ കുറച്ചു നേരം അവന്റെ കണ്ണിലേക്കു നോക്കിയ ശേഷം പെട്ടന്നു മുഖം കുനിച്ചു….

 

ലക്ഷ്മി തന്നെയാണ് നോക്കിയിരുന്നത് എന്ന് അറിഞ്ഞപോ ഒരു കള്ള ചിരിയോടെ അവൻ നടന്നു പോയി…

 

ഹലോ എന്താ മോളെ ഇവിടെ കണ്ണും കണ്ണും കഥപറയുന്നോ???

 

പ്രിയ ലച്ചുവിനോട് ചോദിച്ചു…

 

ലച്ചു നാണിച്ചു ഒന്നു ചിരിക്കുക മാത്രം ചെയ്തു…

 

പ്രിയ : നിന്റെ ചില നേരത്തെ സന്തോഷം കാണുമ്പോൾ പേടിയാകുവാടാ എനിക്ക്…

 

പ്രിയ അത് പറഞ്ഞപ്പോഴേക്കും ലച്ചുവിന്റെ മുഖത്തെ സന്തോഷം എല്ലാം മാഞ്ഞു…

ഒരു നെടുവീർപ്പോടെ ലച്ചു പ്രിയയെ നോക്കി…

 

പ്രിയ : നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല… നീ തന്നെ അല്ലെ പറയാറ്.. അത്കൊണ്ട് ഞാൻ പറഞ്ഞതാ…

 

ലച്ചു : അറിയാടാ പാടില്ല എന്ന് മനസ് പറയുന്നും ഉണ്ട്.. തനിക്കു ഇതു വിധിച്ചിട്ടില്ല എന്ന്.. എല്ലാം അറിയുമ്പോൾ ആരായാലും തന്നെ സ്നേഹിക്കാൻ പറ്റില്ലെന്നു…എന്നാലും കാണുമ്പോൾ എല്ലാം മറക്കും മോളെ… ആ കണ്ണുകളും മുഖവും കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷമാണ്…

എനിക്ക് എനിക്ക് അറിയില്ല പ്രിയ എന്താ ചെയ്യേണ്ടതെന്നു…

 

അതും പറഞ്ഞു അവൾ മുഖം പൊത്തി കരഞ്ഞു…

11 Comments

  1. Balki vannila…
    Eppo varum…

  2. പുതിയ അദിതി വന്നു എന്ന് കണ്ടു… congrats ചേട്ടാ……

    ഈ partum adipoli ആയിരുന്നു…പക്ഷേ last partum ഇതും തമ്മിൽ എന്തോ connection കിട്ടാത്ത പോലെ ഇനി എൻ്റെ തോന്നൽ ആണോ എന്നറിയില്ല….

    എന്തായാലും അവൻ എന്ത് കൊണ്ടാണ് അവളെ സ്വപനം കണ്ടത് എന്ന് അറിയാൻ കാത്തിരിക്കുന്നു

    സ്നേഹത്തോടെ..???????????

  3. ❤❤❤

    1. അങ്ങനെ ആ മഹാത്ഭുതം സംഭവിച്ചു.. ഞാൻ ഫസ്റ്റ് ആയി ?♥️♥️?

      1. അവസാനം ഒപ്പിച്ചെടുത്തു അല്ലെ ???

        1. ഹല്ല പിന്നെ… ഞാനാരാ മൊതല് ?

Comments are closed.