തടിയലമരയിൽ നിന്നും അവളെന്തോ ശ്രദ്ധയോടെ വലിച്ചെടുത്തു മുറിയിലേക്ക് നടന്നു…മുറിയിൽ കേറി വാതിൽ അടച്ച ശേഷം ലക്ഷ്മി തന്റെ ഉള്ളം കയ്യിൽ കരുതിയ കുപ്പിയെടുത്തു മേശപ്പുറത്ത് വെച്ചു…..ഏതാനും ആഴ്ചകൾക്ക് മുൻപ് അച്ഛൻ തന്നെയാണ് സൂക്ഷിച്ചു വെയ്ക്കാൻ പറഞ്ഞു ആ എലിവിഷം നിറഞ്ഞ കുപ്പി അവൾക്ക് കൊടുത്തത്….കുപ്പിയുടെ അടുപ്പ് തുറന്നു വെച്ച ശേഷം അവളൊരു പേപ്പർ എടുത്തു…..അച്ഛന്, അമ്മയ്ക്ക്, അച്ഛമ്മയ്ക്ക്, അപ്പുവിന്,മാപ്പ്…തോറ്റു പോയി ഞാൻ… പൊറുക്കണം എന്നോട്….അത്രയും എഴുതിയ ശേഷം അവളത് മടക്കി മേശപ്പുറത്ത് വെച്ചു…. ശേഷം വിഷക്കുപ്പി കയ്യിലെടുത്തുഏതാനും നിമിഷങ്ങൾക്ക് ശേഷം താൻ ഈ ഭൂമിയോട് വിട പറയും….ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു… എന്റെ മരണം കൊണ്ടെങ്കിലും എനിക്ക് അവനോട് പ്രതികാരം ചെയ്യണം…. അതോർത്തു ജീവിതകാലം മൊത്തം അവൻ നീറണം….ലക്ഷ്മി വിഷകുപ്പിയെടുത്തു വായുടെ നേരെ കൊണ്ട് വന്നു….മോളെ…. അമ്മു…. പുറത്താരുടെയോ വിളി കേട്ട് ലക്ഷ്മിയുടെ കയ്യൊന്നു വിറച്ചു….. അവൾ ഞെട്ടലോടെ വിഷക്കുപ്പി മേശയുടെ അടിയിലായി ഒളിപ്പിച്ചു വെച്ചു…. ശേഷം മുഖത്തെ പരിഭ്രമം ഒളിപ്പിച്ചു ചെന്ന് വാതിൽ തുറന്നു…എന്തെടുക്കായിരുന്നു അകത്ത്??അച്ഛമ്മയായിരുന്നു വെളിയിൽ..ഒന്നുല്ല അച്ചമ്മേ…. വെറുതെ കിടക്കുവായിരുന്നു… ലക്ഷ്മി ചിരിച്ചു..വാ അച്ഛമ്മ ഒരൂട്ടം തരാം..ലക്ഷ്മിയെ അവർ അവരുടെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി….മുറിയിൽ കിടന്ന കസേരയിൽ ലക്ഷ്മിയെ പിടിച്ചിരുത്തിയ ശേഷം അവർ അലമാര തുറന്നു ഒരു പൊതിയെടുത്തു ലക്ഷ്മിക്ക് നേരെ നീട്ടി..ലക്ഷ്മി നിർവികാരതയോടെ അത് തുറന്നു … വീതിയുള്ളൊരു ഭംഗിയുള്ള മാങ്ങാമാലയായിരുന്നു അത്… അവളത് കയ്യിലെടുത്തു അച്ഛമ്മയെ നോക്കി..എന്റെ ഭർത്താവുണ്ടല്ലോ അതായത് നിന്റെ മുത്തച്ഛൻ, പുള്ളി എന്നെ കല്യാണം കഴിച്ചു കൊണ്ട് വന്നപ്പോൾ എനിക്ക് സമ്മാനം തന്ന മാലയാ ഇത്…വയസും പ്രായവുമായപ്പോൾ ഞാനത് ഊരി വെച്ചു….എന്റെ പേരകുട്ടി ഇതും കൂടി ഇട്ട് വേണം മണ്ഡപത്തിൽ കേറാൻ… അത് അച്ഛമ്മടെ ഒരു ആഗ്രഹാണ്…. അവരുടെ തൊണ്ടയിടറി…ലക്ഷ്മിക്ക് മനസ് കീറിമുറിയും പോലെ തോന്നി…അവൾ അതുമായി എണീറ്റു മുറിയിലേക്ക് നടന്നു…ഹാളിലെത്തിയതും അറിയാതെ അവളുടെ കണ്ണുകൾ അടുക്കളയിലേക്ക് നീണ്ടു…. അവൾ പതിയെ
Superb!!!
❤️❤️
❤
❤️
വളരെയധികം ഇഷ്ടപ്പെട്ടു.. നന്നായിട്ടുണ്ട്.. തുടരുക… അടുത്ത പ്രാവശ്യം ചെറിയ ചെറിയ പാരഗ്രാഫ് ആക്കി ഇട്ടാൽ കുറച്ചുകൂടി നന്നായിരിക്കും…
❤️
Simple ആയ സ്റ്റോറി…?????ഇഷ്ട്ടപെട്ടു….
Thanks ❤️
ഇഷ്ട്ടായി ബ്രോ ❤❤❤❤❤??
ഇവിടെയാ വന്നേ ??♂️
❤️
Nice… നല്ല കഥ… നല്ല എഴുത്തു… പാരഗ്രാഫ് ഷോർട് ആക്കി എഴുതിയാൽ സുഖം ആകും വായിക്കാൻ.. ഫോൺ നോക്കി അല്ലേ വായിക്കുന്നത്… all the best ❣️
Thankyou
അപ്പുഞ്ഞോ , humble , simple but power full …. felt good ..
keep writing positive stories…
lots of hearts
❤️
kollam.adipoli
Thanks
❤️❤️
❤️
ഉണ്ണിയേട്ടൻ ഫസ്റ്റ് ?
?