ലക്ഷ്മി [അപ്പു] 106

കടങ്ങളൊക്കെ ഞാൻ കൂടി ചേർന്നല്ലേ തിരിച്ചു കൊടുക്കേണ്ടത്…അതെല്ലാം കഴിഞ്ഞിട്ട് പോരെ കല്യാണം….കല്യാണം കഴിഞ്ഞാലും മോൾക്ക് ജോലിക്ക് പോവാലോ പിന്നെന്താ?? ഈ ആലോചന കൈ വിട്ട് പോയാൽ ഇതിനേക്കാൾ നല്ലൊരു ആലോചന മോൾക്ക് കിട്ടില്ല…മോൾക്ക് താഴെ ഒരു കുഞ്ഞനിയൻ കൂടിയില്ലേ അവനേം പഠിപ്പിച്ചു ഒരു നിലയിൽ ആക്കണ്ടേ…അത്കൊണ്ട് എന്റെ മോള് വിഷമിക്കാതെ ചെല്ല്… അച്ഛമ്മ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് വേച്ചു വേച്ചു മുറിയിലേക്ക് പോയി…ലക്ഷ്മി തന്റെ മുറിയിലെത്തി ഫോൺ എടുത്തു ഓണാക്കി…ഗാലറിയിൽ ജോജിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണവേ അവൾക്ക് വീണ്ടും കരച്ചിൽ വന്നു..കൂട്ടുകാരിയുടെ ചേട്ടനായിരുന്നു ജോജി… ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ജാതിയും മതവും സാമ്പത്തികവുമെല്ലാം പറഞ്ഞു താൻ ഒഴിവാക്കാൻ നോക്കിയിട്ടും അതിനേക്കാളെല്ലാം വലുത് ലക്ഷ്മിയാണെന്ന് പറഞ്ഞു തിരിച്ചു ഇഷ്ട്ടപെടുത്തിയതാണ് തന്നെ…അവിടെന്ന് അങ്ങോട്ട് രണ്ട് പേരുടെയും വീട്ടിൽ അറിയാതെ അഞ്ചു വർഷമായി പരസ്പരം സ്നേഹിക്കുകയാണ്.സ്ഥിരവരുമാനമുള്ളോരു ജോലിയായിട്ട് കല്യാണം കഴിക്കാമെന്ന് വാക്ക് തന്നപ്പോൾ നല്ലൊരു ജോലി കിട്ടാനായി താൻ എത്ര വഴിപാടും നേർച്ചയും നേർന്നു….അവസാനം ജോലി കിട്ടിയപ്പോൾ തന്റെ കഴുത്തിൽ കിടന്നിരുന്ന നേർത്തൊരു മാല വിറ്റ കാശിനാണ് ചെന്നൈയ്ക്ക് കേറ്റിവിട്ടത്….എന്നിട്ടിപ്പോ തനിക്ക് കല്യാണാലോചന വന്നെന്ന് പറഞ്ഞപ്പോൾ അതൊന്ന് ശ്രദ്ധിക്കുക കൂടി ചെയ്യാതെ ജോലി തിരക്കാണെന്ന് പറഞ്ഞു പോയിരിക്കുന്നു..ലക്ഷ്മി ജോജിയുടെ നമ്പറിലേക്ക് വീണ്ടും വിളിച്ചു…. കുറച്ചു നേരം ബെല്ലടിച്ച ശേഷം മറുതലയ്ക്കൽ കാൾ എടുക്കപ്പെട്ടു..ഹെലോ…. ജോജിയുടെ ശബ്ദം ചെവിയിലേക്ക് ഒഴുകിയെത്തിയതും ലക്ഷ്മി പൊട്ടി കരഞ്ഞു..ജോജിക്ക് എന്നോട് ഇച്ചിരി സ്നേഹം പോലുമില്ലേ??? വിങ്ങിപ്പൊട്ടി ലക്ഷ്മി ചോദിച്ചു…നോക്ക് ലക്ഷ്മി നിനക്ക് ഇന്ന് ആ

Updated: April 14, 2021 — 7:14 pm

21 Comments

  1. Superb!!!

  2. നിധീഷ്

    1. ❤️

  3. സുജീഷ് ശിവരാമൻ

    വളരെയധികം ഇഷ്ടപ്പെട്ടു.. നന്നായിട്ടുണ്ട്.. തുടരുക… അടുത്ത പ്രാവശ്യം ചെറിയ ചെറിയ പാരഗ്രാഫ് ആക്കി ഇട്ടാൽ കുറച്ചുകൂടി നന്നായിരിക്കും…

    1. ❤️

  4. Simple ആയ സ്റ്റോറി…?????ഇഷ്ട്ടപെട്ടു….

    1. Thanks ❤️

    2. തൃശ്ശൂർക്കാരൻ ?

      ഇഷ്ട്ടായി ബ്രോ ❤❤❤❤❤??

      1. തൃശ്ശൂർക്കാരൻ ?

        ഇവിടെയാ വന്നേ ??‍♂️

      2. ❤️

  5. Nice… നല്ല കഥ… നല്ല എഴുത്തു… പാരഗ്രാഫ് ഷോർട് ആക്കി എഴുതിയാൽ സുഖം ആകും വായിക്കാൻ.. ഫോൺ നോക്കി അല്ലേ വായിക്കുന്നത്… all the best ❣️

    1. Thankyou

  6. ഏക - ദന്തി

    അപ്പുഞ്ഞോ , humble , simple but power full …. felt good ..

    keep writing positive stories…

    lots of hearts

    1. ❤️

  7. kollam.adipoli

    1. Thanks

  8. ❤️❤️

    1. ❤️

  9. Ɒ?ᙢ⚈Ƞ Ҡ???‐??

    ഉണ്ണിയേട്ടൻ ഫസ്റ്റ് ?

    1. ?

Comments are closed.