ലക്ഷ്മി [അപ്പു] 106

ദൈവമായിട്ടാ അവർക്ക് നമ്മുടെ കുട്ടിയെ തന്നെ അവരുടെ മകന് ആലോചിക്കാൻ തോന്നിയത്….പൊന്നും പണവും ഒന്നും വേണ്ടെന്നാ പറഞ്ഞത്….എന്നാലും പെണ്ണായിട്ട് എനിക്കെന്റെ അമ്മു ഒന്നല്ലേയുള്ളു..ഒരു 25പവൻ സ്വർണം ഞാൻ എങ്ങനെയും ഉണ്ടാക്കും….കേമമായി തന്നെ കല്യാണവും നടത്തും….മാധവൻ മകളെ ഒന്നുടെ ചേർത്ത് പിടിച്ചു നിറുകയിൽ ഉമ്മ വെച്ച ശേഷം പുറത്തേക്ക് പോയി … ദേ പെണ്ണെ ഇനിയെങ്കിലും അടുക്കളയിൽ കേറി എന്തെങ്കിലും ഉണ്ടാക്കി പഠിക്കാൻ നോക്ക്ട്ടോ….കാര്യം അവിടെ വേലക്കാരികളൊക്കെ ഉണ്ടെങ്കിലും നമ്മുടെ കൈ കൊണ്ട് എന്തെങ്കിലുമൊക്കെ ഭർത്താവിന് ഉണ്ടാക്കി കൊടുക്കണം…എന്നാലേ അവർക്കും ഒരിതൊക്കെ കാണൂ…അത് പറഞ്ഞു അമ്മയും അടുക്കളയിലേക്ക് മറഞ്ഞു.ഹാളിന്റെയൊരു മൂലയിലിരുന്നു മുറുക്കാനിടിക്കുന്ന അച്ഛമ്മയെ ലക്ഷ്മി നോക്കി….അവൾ അച്ഛമ്മയെ കരച്ചിലോടെ കെട്ടിപിടിച്ചു.അച്ചമ്മേ…. എനിക്കിപ്പോൾ ഈ കല്യാണം വേണ്ട… അച്ഛമ്മ അച്ഛനോടൊന്നു പറയോ… ലക്ഷ്മി അവരുടെ ചുളുങ്ങിയ മാറിടങ്ങളിലേക്ക് മുഖമർത്തി ഏങ്ങലടിച്ചു.എന്തേ എന്റെ കുട്ടിക്ക് ഈ കല്യാണം ഇഷ്ടല്ലാത്തത്.. അച്ഛമ്മ ലക്ഷ്മിയെ തലോടി…അഞ്ചു വർഷമായി താൻ ഒരാളെ സ്നേഹിക്കുന്നുവെന്ന് പറയാനെന്തോ ലക്ഷ്മിയൊന്നു മടിച്ചു…ഞാൻ ജോലിക്ക് കേറിയിട്ട് ഒരു കൊല്ലം പോലുമായില്ലല്ലോ അച്ചമ്മേ…എന്നെ പഠിപ്പിക്കാൻ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടതല്ലേ… വാങ്ങിയ

Updated: April 14, 2021 — 7:14 pm

21 Comments

  1. Superb!!!

  2. നിധീഷ്

    1. ❤️

  3. സുജീഷ് ശിവരാമൻ

    വളരെയധികം ഇഷ്ടപ്പെട്ടു.. നന്നായിട്ടുണ്ട്.. തുടരുക… അടുത്ത പ്രാവശ്യം ചെറിയ ചെറിയ പാരഗ്രാഫ് ആക്കി ഇട്ടാൽ കുറച്ചുകൂടി നന്നായിരിക്കും…

    1. ❤️

  4. Simple ആയ സ്റ്റോറി…?????ഇഷ്ട്ടപെട്ടു….

    1. Thanks ❤️

    2. തൃശ്ശൂർക്കാരൻ ?

      ഇഷ്ട്ടായി ബ്രോ ❤❤❤❤❤??

      1. തൃശ്ശൂർക്കാരൻ ?

        ഇവിടെയാ വന്നേ ??‍♂️

      2. ❤️

  5. Nice… നല്ല കഥ… നല്ല എഴുത്തു… പാരഗ്രാഫ് ഷോർട് ആക്കി എഴുതിയാൽ സുഖം ആകും വായിക്കാൻ.. ഫോൺ നോക്കി അല്ലേ വായിക്കുന്നത്… all the best ❣️

    1. Thankyou

  6. ഏക - ദന്തി

    അപ്പുഞ്ഞോ , humble , simple but power full …. felt good ..

    keep writing positive stories…

    lots of hearts

    1. ❤️

  7. kollam.adipoli

    1. Thanks

  8. ❤️❤️

    1. ❤️

  9. Ɒ?ᙢ⚈Ƞ Ҡ???‐??

    ഉണ്ണിയേട്ടൻ ഫസ്റ്റ് ?

    1. ?

Comments are closed.