എൻജിനീയർ ആണെത്രേ… ഒറ്റ മോൻ… ഇഷ്ടം പോലെ സ്വത്ത്… മോശപ്പെട്ട ശീലങ്ങളൊന്നുമില്ല…. പൊന്ന് പോലൊരു അച്ഛനും അമ്മയും… ഓട്ടോ ഡ്രൈവറായ മാധവന്റെ മോളുടെ ഭാഗ്യമാണെത്രെ പുത്തൻപുരക്കൽ ശിവദാസന്റെ മകൻ കിരണിന്റെ ആലോചന.ആയിക്കോട്ടെ..ഭാഗ്യമായിക്കോട്ടേ…. പക്ഷെ ലക്ഷ്മിയുടെ കഴുത്തിൽ താലി കെട്ടുന്നത് കിരണായിരിക്കില്ല…. അത് താൻ പ്രാണനെ പോലെ സ്നേഹിക്കുന്ന തന്റെ ജോജിയായിരിക്കും….ഒരു ദീർഘ നിശ്വാസത്തോടെ ലക്ഷ്മി അടുക്കളയിലേക്ക് നടന്നു…. ചായകപ്പുകൾ നിറഞ്ഞ ട്രെയുമായി ഉമ്മറത്തേക്ക് ചെന്ന ലക്ഷ്മിക്ക് അവിടെ കൂടിയിരുന്നവരുടെ മുഖത്തേക്ക് നോക്കാൻ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപെട്ടു…….കിരണിനെ നേരെ ചായകപ്പെടുത്തു നീട്ടുമ്പോൾ അറിയാതെ അവളുടെ മിഴികൾ അയാളുടെ മുഖത്തേക്ക് പാറിവീണു…അവളെ നോക്കി അയാളൊന്നു മനോഹരമായി പുഞ്ചിരിച്ചു… തിരിച്ചു ചിരിക്കാതിരിക്കാൻ എന്തോ അവൾക്ക് കഴിഞ്ഞില്ല…വരണ്ടൊരു ചിരി അയാൾക്ക് സമ്മാനിച്ചു കൊണ്ട് അവൾ അകത്തേക്കോടി.ഏതാണ്ട് അരമണിക്കൂറത്തെ ചർച്ചകൾക്ക് ശേഷം അതിഥികൾ യാത്രയായി…. അവർ പോയതും വളരെയധികം സന്തോഷത്തോടെ മാധവൻ മകളെ വിളിച്ചു തന്നിലേക്ക് ചേർത്ത് പിടിച്ചു..എന്റെ മോളിനി രാജകുമാരിയായി ജീവിക്കും… അല്ലേ രാധേ… അയാൾ ഭാര്യയെ നോക്കി …
Superb!!!
❤️❤️
❤
❤️
വളരെയധികം ഇഷ്ടപ്പെട്ടു.. നന്നായിട്ടുണ്ട്.. തുടരുക… അടുത്ത പ്രാവശ്യം ചെറിയ ചെറിയ പാരഗ്രാഫ് ആക്കി ഇട്ടാൽ കുറച്ചുകൂടി നന്നായിരിക്കും…
❤️
Simple ആയ സ്റ്റോറി…?????ഇഷ്ട്ടപെട്ടു….
Thanks ❤️
ഇഷ്ട്ടായി ബ്രോ ❤❤❤❤❤??
ഇവിടെയാ വന്നേ ??♂️
❤️
Nice… നല്ല കഥ… നല്ല എഴുത്തു… പാരഗ്രാഫ് ഷോർട് ആക്കി എഴുതിയാൽ സുഖം ആകും വായിക്കാൻ.. ഫോൺ നോക്കി അല്ലേ വായിക്കുന്നത്… all the best ❣️
Thankyou
അപ്പുഞ്ഞോ , humble , simple but power full …. felt good ..
keep writing positive stories…
lots of hearts
❤️
kollam.adipoli
Thanks
❤️❤️
❤️
ഉണ്ണിയേട്ടൻ ഫസ്റ്റ് ?
?