ലക്ഷ്മി
Author : അപ്പു
അമ്മ തേച്ചു മടക്കി കട്ടിലിൽ കൊണ്ട് വെച്ചിരുന്ന ഇളംനീല സാരി അലക്ഷ്യമായി ദേഹത്ത് ചുറ്റവേ ലക്ഷ്മിക്ക് കണ്ണുനീരടക്കാനായില്ല….അവൾ മേശപുറത്തിരുന്ന ഫോണെടുത്തു പ്രതീക്ഷയോടെ വീണ്ടും നോക്കി…. ഇല്ല ഇതുവരെയും താൻ കാത്തിരുന്ന വിളി വന്നിട്ടില്ല….അവൾ ഉള്ളിൽ തിളച്ചു പൊന്തിയ സങ്കടത്താൽ ഫോൺ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു.മോളെ അമ്മു… നീ ഒരുങ്ങി കഴിഞ്ഞില്ലേ ഇതുവരെ?പുറത്ത് അമ്മയുടെ സ്വരം കേട്ടതും ലക്ഷ്മി കണ്ണും മുഖവും അമർത്തി തുടച്ചു….എന്തേ നിന്റെ മുഖം വാടിയിരിക്കുന്നെ??? ചോദ്യത്തോടൊപ്പം അകത്തേക്ക് കയറി വന്ന അമ്മ അരുമയോടെ അവളുടെ മുടിയിൽ തലോടി.ഒന്നുല്ലമ്മേ….ലക്ഷ്മി എങ്ങനെയോ മുഖത്തൊരു ചിരി വരുത്തി.നിനക്കൊരു പൊട്ടൊക്കെ വെച്ചു കണ്ണൊക്കെ എഴുതി നിന്നൂടെ അമ്മു?? ഇത് ഒരുമാതിരി മരണവീട്ടിൽ പോണത് പോലെണ്ട്.അമ്മ കണ്ണാടിയിൽ ഒട്ടിച്ചു വെച്ചിരുന്ന ഒരു ചുവന്ന പൊട്ടെടുത്തു അവളുടെ നെറ്റിയിൽ വെച്ചു… കണ്മഷി ചെപ്പിൽ നിന്ന് കണ്മഷി തൊട്ട് കണ്ണെഴുതി കൊടുത്തു … ഇപ്പൊ നോക്കിക്കേ എന്ത് ചന്തമുണ്ടെന്ന്..ചിരിയോടെ അമ്മ കണ്ണാടിയെടുത്തു അവൾക്ക് നേരെ നീട്ടിഎന്തേ രസമില്ലേ?? നിറഞ്ഞ കണ്ണുകളോടെ അമ്മ അവളോട് ചോദിച്ചു ..മ്മ് രസണ്ട്… അല്ല അമ്മയെന്തിനാ ഇപ്പൊ കരയണേ??അതല്ലടി പൊട്ടൊക്കെ വെച്ചു നിന്നെ ഒരുക്കിയപ്പോൾ നീ കൈകുഞ്ഞായിരുന്നപ്പോൾ നീ ഉറങ്ങുന്നത് നോക്കിയിരുന്നുതീപ്പെട്ടികൊള്ളിയിൽ കണ്മഷി തൊട്ട് കവിളത്തും നെറ്റിയിലൊക്കെ പൊട്ട് തൊടുന്നത് അമ്മയ്ക്ക് ഓർമ വന്നു…അവർ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു…അല്ല അമ്മേം മോളും ഇവിടെ കഥ പറഞ്ഞു നിൽക്കാണോ….ദേ അവരിങ്ങെത്തി…വാതിൽക്കൽ വന്ന് അച്ഛൻ തല നീട്ടിഅമ്മ ചായയൊക്കെ എടുത്തു വെക്കട്ടെ… മോള് മുടിയൊക്കെ ഒതുക്കി വെച്ചിട്ട് വേം വാട്ടോ…. അമ്മ തിടുക്കപ്പെട്ട് അടുക്കളയിലേക്കോടി.ലക്ഷ്മി മിടിക്കുന്ന ഹൃദയത്തോടെ കണ്ണാടിയിലേക്കൊന്നു നോക്കി….ചെക്കൻ
Superb!!!
❤️❤️
❤
❤️
വളരെയധികം ഇഷ്ടപ്പെട്ടു.. നന്നായിട്ടുണ്ട്.. തുടരുക… അടുത്ത പ്രാവശ്യം ചെറിയ ചെറിയ പാരഗ്രാഫ് ആക്കി ഇട്ടാൽ കുറച്ചുകൂടി നന്നായിരിക്കും…
❤️
Simple ആയ സ്റ്റോറി…?????ഇഷ്ട്ടപെട്ടു….
Thanks ❤️
ഇഷ്ട്ടായി ബ്രോ ❤❤❤❤❤??
ഇവിടെയാ വന്നേ ??♂️
❤️
Nice… നല്ല കഥ… നല്ല എഴുത്തു… പാരഗ്രാഫ് ഷോർട് ആക്കി എഴുതിയാൽ സുഖം ആകും വായിക്കാൻ.. ഫോൺ നോക്കി അല്ലേ വായിക്കുന്നത്… all the best ❣️
Thankyou
അപ്പുഞ്ഞോ , humble , simple but power full …. felt good ..
keep writing positive stories…
lots of hearts
❤️
kollam.adipoli
Thanks
❤️❤️
❤️
ഉണ്ണിയേട്ടൻ ഫസ്റ്റ് ?
?