ഡോക്ടറെ,ബ്ലഡ് സ്റ്റോപ്പ് ചെയ്തു.ഫ്ലൂയിഡ് തുടങ്ങിയിട്ടുണ്ട്.ഫസ്റ്റ് ലൈൻ വൈറ്റൽസ് ഓക്കേ ആണ്. അല്പം ചിൽസ് ഒഴിച്ചാൽ.സാമ്പിൾ എടുത്തു.
ഇനി മാമിന്റെ കയ്യിലാ എല്ലാം.
നീയിത് എന്താ പറയുന്നേ.ഇത്രയും വലിയൊരു നെഗ്‌ളിജൻസ് നീ എത്ര കൂളായി ന്യായീകരിക്കുന്നു.ഞാനിത് റിപ്പോർട്ട് ചെയ്യും.
ഡോക്ടറെ,അവൾ മനസറിഞ്ഞു ചെയ്തതല്ല.
എന്തായാലും,ആ ക്ലൈന്റ് ഇപ്പൊ ഗുരുതരാവസ്ഥയിലാ.ജീവൻ തന്നെ അപകടത്തിലാ.എനിക്ക് ന്യായീകരിക്കാൻ പറ്റില്ല.
ഞാൻ കാലുപിടിച്ചു പറയാം.ഒന്ന് കണ്ണടചൂടേ
നീ നിന്റെ കാര്യം നോക്ക്. അവളായി വരുത്തിയത് അവളുതന്നെ അനുഭവിക്കട്ടെ.
ഡോക്ടറെ,പ്ലീസ്. ഒന്ന് കണ്ണടച്ചാൽ അവളുടെ ലൈഫ്…… കരിയർ….
മിണ്ടരുത് നീ.ഒരു വലിയ തെറ്റിനെ ന്യായീകരിക്കാൻ നോക്കരുത് റിനോഷ്.
അവളൊരു പെണ്കുട്ടിയല്ലേ ഡോക്ടർ, ആ ഒരു പരിഗണന കൊടുത്തൂടെ.ഒന്ന് കണ്ണടച്ചുകൂടെ.
ഇനി ഒരു സംസാരം വേണ്ട.നീ ചെന്ന് ക്രിട്ടിക്കൽ കെയറിൽ ഷിഫ്റ്റ് ചെയ്യാനുള്ള കാര്യം നോക്ക്.ഞാൻ വരുന്നു.
തീരുമാനിച്ചോ??????എങ്കിൽ ഒപ്പം എന്റെ പേരും വക്കണം.ഈ പ്രശ്ത്തിൽ എന്തുതന്നെ ആയാലും ഞാൻ കൂടെനിക്കും.എന്താന്ന് വച്ചാൽ ചെയ്തോ.
ക്ലൈന്റിനെ ഷിഫ്റ്റ് ചെയ്യാൻ തയ്യാറെടുക്കുമ്പോൾ അവർ പരസ്പരം നോക്കിയതുകൂടിയില്ല.
ഡോക്ടർ കൂടെയുള്ളവരോട് കാര്യം പറഞ്ഞുമനസിലാക്കുമ്പോഴും ഒരു പ്രതീക്ഷയുമില്ലാതെ അവർ കേട്ടുനിന്നു.പറ്റിയ അബദ്ധം അവരെ അറിയിച്ചില്ല എങ്കിൽകൂടി.അവൾ ക്ലൈന്റിനൊപ്പം പോകുമ്പോൾ ഡോക്ടർ അവനെ പിടിച്ചുനിർത്തി.
നീയെന്തു ഭാവിച്ചാ റിനോഷ് ഓരോന്നിലും തലയിടുന്നെ.
ചില കാര്യങ്ങളിൽ വരുംവരായ്ക നോക്കാറില്ല ഡോക്ടർ.അത് ഡോക്ടറെക്കാൾ നന്നായി ആർക്കാ അറിയുക.
ഈ ലോകത്തിൽ ഒരാളോടെനിക്ക് കടപ്പാട് ഉണ്ട്. എന്ത് തന്നെ ചെയ്താലും അതിന് പരിഹാരം ആവില്ല.നിന്റെ അമ്മ പകുത്തുകൊടുത്ത കരളിലാ എന്റെ മോള്……അതിനായി ഒന്നും ആവശ്യപ്പെട്ടിട്ടില്ല,ഈ നിമിഷം വരെ.അതുകൊണ്ട് മാത്രം ഞാനൊന്ന് കണ്ണടക്കുവാ.ഫയൽ രണ്ടും തന്നെ.
ഈ സമയം ക്രിട്ടിക്കൽ കെയറിലും സീനിയർ ഡോക്ടറെയും
കാര്യങ്ങൾ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു ഡോക്ടർ അർച്ചന.ഒരുവിധം എല്ലാവരെയും കൺവിൻസ് ചെയ്യാൻ അവർക്കായി.
“റിനോഷ് ഇത് നോക്കിയേ ഞാൻ നോട്ട് ഇട്ടത് ശരിയായ ഗ്രൂപ്പിന്റെ ആണ്.പിന്നിതെങ്ങനെ?ഈ ലേബൽ ഓടിച്ചത് ഞാനല്ലല്ലോ,മറിയാ ഒട്ടിച്ചിരിക്കുന്നത്”
അത് ഡോക്ടർ,നോട്സിനു ശേഷം ബ്ലഡ് പോർട്ടബിൾ ഫ്രീസറിൽ വച്ചിരുന്നു.ക്ലൈന്റിന് അല്പം പനിച്ചത് കാരണം സെറ്റിൽ ആയിക്കഴിഞ്ഞാണ് അവൾ സ്റ്റാർട്ട് ചെയ്തേ.അങ്ങനെ മാറിപ്പോയതാ.
ദാ നോട്ട് എഴുതിയിട്ടുണ്ട്.പഴയ നോട്ട് മാറ്റി വേണ്ടത് ചെയ്യ്.പിന്നെ പുറത്തൊരാൾ ഇതറിയരുത്.സർജന്
ഇൻഫർമേഷൻ കൊടുത്തിട്ടുണ്ട്. ഇപ്പൊ ആ ബ്ലഡ് അങ്ങ് ഇട്ടേക്ക്.
താങ്ക്സ് ഡോക്ടറെ……..
അതൊക്കെ അവിടെ നിക്കട്ടെ.
വളരെ മനോഹരം ആയ കഥ, ഒരു നിറഞ്ഞ മനസ്സോടെ വായിച്ചു നിർത്തി. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ.
സാധാരണ comment ഇടുന്ന കാര്യത്തിൽ ഒരു മടിയൻ ആണ് ഞാൻ… എന്നാൽ ഈ കഥയെ കുറിച്ച് ഒന്നും പറയാതെ പോകാൻ ആവില്ല
അതിമനോഹരമായ സൃഷ്ടി… അവസാനം വരെയും പ്രതീക്ഷിച്ചു അവർ ഒന്നാകുമെന്ന്
ഒരു വ്യത്യസ്തമായ കഥയായി എനിക്ക് തോന്നി… വളരെ നന്നായിരുന്നു.
ഹോസ്പിറ്റലിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെ medically technical words use ചെയ്ത് പറഞ്ഞത് കഥയ്ക്ക് ഒരു റിയാലിറ്റി കൊണ്ടുവന്നിരുന്നു.
പിന്നേ അവരുടെ പ്രേമവും… സാഹചര്യം കൊണ്ട് അവള്‍ അകലുന്നതും… അവന്‍ അവളോട് വെറുപ്പോ പ്രതികാരം ചെയ്യാനോ നില്‍ക്കാതെ സാഹചര്യം മനസ്സിലാക്കി പെരുമാറുന്നത് എല്ലാം വളരെ നന്നായിരുന്നു. ഇടക്ക് വെച്ച് മനസ്സിലൊരു നോവ് പടര്‍ന്നെങ്കിലും അവസാനം എത്തിയപ്പോൾ ഒരു സംതൃപ്തിയാണ് എനിക്ക് തോന്നിയത്.
കഥ ഒത്തിരി ഇഷ്ട്ടപ്പെട്ടു. ഇനിയും ഇതുപോലത്തെ നല്ല കഥകൾ എഴുതാന്‍ കഴിയട്ടെ.
സ്നേഹത്തോടെ ആശംസകള്‍ ❤️❤️
വളരെ നന്ദി സിറിൽ
സൂപ്പർ
താങ്ക് യു
മുൻപ് അപ്പുറത് ഇട്ടിരുന്നോ… വായിച്ച പോലെ ഒരു തോന്നൽ
അപ്പുറം ഇട്ടിരുന്നു
ആൽബി ബ്രോ,
എഴുത്ത് സൂപ്പർ, ഇതൊരു നഷ്ടപ്രണയമാണോ അതോ സാഹചര്യങ്ങൾക്ക് അനുസരിച്ച് അവന്റെ ദാനമോ എന്തായാലും കഥയെ ഇങ്ങനെ ഒരു വീക്ഷണ കോണിലൂടെ അവതരിപ്പിച്ചത് അതിഗംഭീരം, ഭാഷയുടെ മികവ്, എല്ലാം കൊണ്ടും മനോഹരമായ കഥ… ആശംസകൾ…
താങ്ക് യു ജ്വാല
അടിപൊളി ❤️
താങ്ക് യു
അൽബിച്ചായാ മുത്തേ ഉഷാറായിക്കിന് ?
Thank you
Closure note ????
Manoharam ❤️❤️❤️❤️❤️
Nashta pranayam, vittukodukkkal, i dunno what to say
താങ്ക് യു ബ്രൊ
Lovely lines sahooo….???
താങ്ക് യു
Bro,
nannaittundu.
nalla feelundairunnu.
താങ്ക് യു