റീന [ആൽബി] 94

കൊടുക്കുന്ന ഓർഡർ കേട്ട് അവന്റെ കണ്ണുതള്ളി.റുമാലി റൊട്ടി, മട്ടർ പുലാവ്, റൈസ് തുടങ്ങി ബട്ടർ ചിക്കൻ, ചിക്കൻ കബാബിലൂടെ പനീർ മട്ടർ മസാലയും കടായ് പനീറും കടന്ന് ഭക്ഷണത്തിന്റെ ഒരു നീണ്ട നിര.

ഇത് ആര് കഴിക്കാനാ പെണ്ണെ.

ഭയ്യ അല്ലാതെ ആരാ.ഒരു നുള്ള് ബാക്കി വരാതെ കഴിച്ചോണം.

എന്താ ശിക്ഷയാണോ. അത്‌ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ ചെറുതായൊന്നു നനഞ്ഞു.

ശിക്ഷ അതിനർഹ ഞാനല്ലേ ഭയ്യ.

ഹേയ് ബി കൂൾ.ആൾക്കാര് കാണും.

ഹേയ് ഒന്നുല്ല ഭയ്യ.വാ പാഴ്‌സൽ
റെഡിയായി.

ബില്ലും കൊടുത്ത് അവൾ അവനൊപ്പം കയറി.”ഇനി എങ്ങോട്ടാ ഒത്തിരി ഉണ്ടോ”

ഒരു അര മണിക്കൂർ.ഭയ്യ വണ്ടി എടുക്ക്

യാത്ര ചെന്നു നിന്നത് ഒരു ഫാം ഹൗസിൽ.ചുറ്റും കണ്ണെത്താ ദൂരത്തു ആപ്പിൾ മരങ്ങൾ വിളഞ്ഞുകിടക്കുന്നു.നടുവിൽ മനോഹരമായ ഒരു കൊച്ചു വീടും.

ലവ്-ലി ഇതൊക്കെ തന്റെയാ.

അതെന്ന് പറയാം. കുടുംബവകയാ.

ആ കാഴ്ച്ചകൾ കണ്ട് ആ ആപ്പിൾ മരങ്ങൾക്കിടയിലൂടെ കുറച്ചു നടന്നു.വൈഡ് ലെൻസിൽ ലോങ്ങ്‌ ഷോട്ട് എടുത്തു തിരിച്ചുനടക്കുമ്പോൾ അവൾ ആ പഴയ കുറുമ്പിയായി മാറിയിരുന്നു.

ഭയ്യ,ഒരു മൂഡിന് ഒരെണ്ണം ഒഴിക്കട്ടെ.ബാപ്പുന്റെ സ്പെഷ്യൽ ആപ്പിളിട്ട് വാറ്റിയ ഐറ്റം ഇരുപ്പുണ്ട്.

തലേന്നത്തെ ഒരെണ്ണം ഓർത്തുപോയി അവൻ എന്നാലും അവളുടെ ചോദ്യം തട്ടിക്കളഞ്ഞില്ല. അവൾ പകർന്ന മധുവിൻചഷകം ചുണ്ടോടു ചേർത്തു പതിയെ നുണഞ്ഞുകൊണ്ട് അവന്റെ കണ്ണുകൾ ജനലയുടെ പുറത്തേക്ക് സഞ്ചരിച്ചു.

ഭയ്യ…..

നിനക്കെന്തൊക്കെയോ സംസാരിക്കാൻ ഉണ്ട്.എന്ത് പറ്റിയെഡാ.

എന്തോ,ഒരു വല്ലായ്മ പോലെ.ഭയ്യയോട് ഞാൻ ചെയ്തത്..

ഓഹ് കുറ്റബോധം അല്ലെ.അതിന്റെ ആവശ്യം ഒന്നുമില്ല.

ഒരുതരത്തിൽ അതുതന്നെ.ഞാൻ കാരണം ഭയ്യയുടെ ലൈഫ് കൂടി ഇങ്ങനെയായി.

കഴിഞ്ഞത് ഓർത്തിട്ട് എന്തിനാടാ.
നഷ്ടപ്പെട്ട നിമിഷങ്ങൾ ഇനി തിരിച്ചു കിട്ടില്ലല്ലോ.ഒരൊറ്റ സങ്കടം മത്രേ ഉള്ളു, നീ പോരുമ്പോൾ നിനക്കെന്നോട് നേരിട്ട് പറയാരുന്നു.
ഒരു ഒളിച്ചോട്ടം ആയിരുന്നില്ലേ എന്നിൽനിന്ന്.

അന്നെനിക്ക് ഭയ്യയെ നേരിടാനുള്ള ധൈര്യം ഇല്ലാതെപോയി.
എനിക്കറിയാം ഭയ്യ എന്ത് മാത്രം മനസ്സ് നീറിക്കാണുമെന്ന്.ഞാൻ തന്ന വേദനക്ക് പകരം തരാൻ എന്റെ കയ്യിൽ ഒന്നുമില്ല.ഈ ശരീരം അല്ലാതെ.

20 Comments

  1. വളരെ മനോഹരം ആയ കഥ, ഒരു നിറഞ്ഞ മനസ്സോടെ വായിച്ചു നിർത്തി. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ.

  2. സഞ്ജയ്‌ പരമേശ്വരൻ

    സാധാരണ comment ഇടുന്ന കാര്യത്തിൽ ഒരു മടിയൻ ആണ് ഞാൻ… എന്നാൽ ഈ കഥയെ കുറിച്ച് ഒന്നും പറയാതെ പോകാൻ ആവില്ല

    അതിമനോഹരമായ സൃഷ്ടി… അവസാനം വരെയും പ്രതീക്ഷിച്ചു അവർ ഒന്നാകുമെന്ന്

  3. ഒരു വ്യത്യസ്തമായ കഥയായി എനിക്ക് തോന്നി… വളരെ നന്നായിരുന്നു.

    ഹോസ്പിറ്റലിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെ medically technical words use ചെയ്ത് പറഞ്ഞത് കഥയ്ക്ക് ഒരു റിയാലിറ്റി കൊണ്ടുവന്നിരുന്നു.

    പിന്നേ അവരുടെ പ്രേമവും… സാഹചര്യം കൊണ്ട് അവള്‍ അകലുന്നതും… അവന്‍ അവളോട് വെറുപ്പോ പ്രതികാരം ചെയ്യാനോ നില്‍ക്കാതെ സാഹചര്യം മനസ്സിലാക്കി പെരുമാറുന്നത് എല്ലാം വളരെ നന്നായിരുന്നു. ഇടക്ക് വെച്ച് മനസ്സിലൊരു നോവ് പടര്‍ന്നെങ്കിലും അവസാനം എത്തിയപ്പോൾ ഒരു സംതൃപ്തിയാണ് എനിക്ക് തോന്നിയത്.

    കഥ ഒത്തിരി ഇഷ്ട്ടപ്പെട്ടു. ഇനിയും ഇതുപോലത്തെ നല്ല കഥകൾ എഴുതാന്‍ കഴിയട്ടെ.
    സ്നേഹത്തോടെ ആശംസകള്‍ ❤️❤️

    1. വളരെ നന്ദി സിറിൽ

  4. സൂപ്പർ

  5. മുൻപ് അപ്പുറത് ഇട്ടിരുന്നോ… വായിച്ച പോലെ ഒരു തോന്നൽ

    1. അപ്പുറം ഇട്ടിരുന്നു

  6. ആൽബി ബ്രോ,
    എഴുത്ത് സൂപ്പർ, ഇതൊരു നഷ്ടപ്രണയമാണോ അതോ സാഹചര്യങ്ങൾക്ക് അനുസരിച്ച് അവന്റെ ദാനമോ എന്തായാലും കഥയെ ഇങ്ങനെ ഒരു വീക്ഷണ കോണിലൂടെ അവതരിപ്പിച്ചത് അതിഗംഭീരം, ഭാഷയുടെ മികവ്, എല്ലാം കൊണ്ടും മനോഹരമായ കഥ… ആശംസകൾ…

    1. താങ്ക് യു ജ്വാല

  7. അടിപൊളി ❤️

  8. അൽബിച്ചായാ മുത്തേ ഉഷാറായിക്കിന് ?

  9. Closure note ????
    Manoharam ❤️❤️❤️❤️❤️
    Nashta pranayam, vittukodukkkal, i dunno what to say

    1. താങ്ക് യു ബ്രൊ

  10. Lovely lines sahooo….???

  11. Bro,
    nannaittundu.
    nalla feelundairunnu.

Comments are closed.