ദീദി എന്തിനാ ഞങ്ങളുടെ ഡ്യൂട്ടി മാറ്റിയെ.ആര് പറഞ്ഞിട്ടാ.ഭയ്യ പറഞ്ഞിട്ടാണോ.ആര് പറഞ്ഞിട്ടായാലും ശരി, എനിക്ക് പഴയപോലെ ഡ്യൂട്ടി കിട്ടിയേ പറ്റു.
അത് റീന നഴ്സിംഗ് ഓഫീസർ പറഞ്ഞിട്ടാ.പുതിയ സ്റ്റാഫ് അല്ലെ.അപ്പൊ സീനിയർ സ്റ്റാഫ് രണ്ടുപേരെ ഒന്നിച്ചു ഡ്യൂട്ടിക്ക് ഇടണ്ടാ ന്ന് പറഞ്ഞു.റിനോഷ് സമ്മതിച്ചിട്ടാ ഞാൻ ഡ്യൂട്ടി മാറ്റിയെ.ഇതിൽ എന്നെ പെടുത്തല്ലേ മോളെ.
എടൊ,ഇയാൾക്കിപ്പൊ എന്റെകൂടെ ഡ്യൂട്ടി പറ്റില്ലല്ലേ.കാണിച്ചുതരാം ഞാൻ.ഇവിടെ സീനിയർ ഡ്യൂട്ടി ചെയ്യുന്ന എത്രപേരുണ്ട്.എന്നിട്ടും എന്റൂടെയുള്ള ഷിഫ്റ്റ് മാറിയല്ലേ.കാട്ടിത്തരാം ഞാൻ.
ഡീ,ഒന്ന് അടങ്ങടി.ഞാൻ പറയട്ടെ.
ഒന്നും പറയണ്ട.ഡ്യൂട്ടി മാറ്റണം ഇപ്പൊ. എന്നിട്ട് മതി ബാക്കി.
ദാ ഈ വെള്ളം കുടിക്ക്.ഞാൻ പറയട്ടെ.
കേൾക്കണ്ടാന്ന് പറഞ്ഞില്ലേ.
പഴയപോലെ ആണേൽ ഞാൻ ഡ്യൂട്ടി ചെയ്യും.ഇല്ലേൽ ഞാൻ കേറില്ല.
എന്താന്നുവച്ചാൽ തീരുമാനിച്ചോ.
ഞാൻ പോണു.അവൾ ചാടിത്തുള്ളി ഇറങ്ങിപ്പോയി.
റിനോഷ്, ഇവളെന്താ ഇങ്ങനെ.ഞാൻ പറഞ്ഞതല്ലേ ഇവൾ ഉടക്കിടുന്ന്.
പിന്നെ വേറെ സ്റ്റാഫ് എവിടിരിക്കുന്നു.
ചേച്ചിക്ക് അറിയാവുന്ന കാര്യം അല്ലെ
ആരോടാന്നാ പോയി സംസാരിക്ക്.
എന്റെ തലക്ക് വച്ചപ്പൊ സമാധാനം ആയല്ലോ ചേച്ചിക്ക്.ഇനി അവൾ എന്നെ ഒരു വഴിക്കാക്കും
അവൾക്കെന്താ നിന്റെ കാര്യത്തിൽ ഇത്രയും താല്പര്യം.നീ തലേൽ കേറ്റി വച്ചതിന്റെയാ.ക്യാമ്പസ് മൊത്തം ഒരു കരക്കമ്പിയുണ്ട്,പ്രണയം മൊട്ടിട്ടു എന്ന്.
ചേച്ചിയോട് ആരുപറഞ്ഞു ഈ വേണ്ടാത്ത കാര്യമൊക്കെ.
ഡാ,ഫാമിലി കോർട്ടറിലെ പിള്ളേര് പറഞ്ഞു കേട്ടതാ.
ഓഹ് ചേച്ചിയും അവിടാണല്ലോ.
ചേച്ചീടെ മക്കളും ആ കൂടെയുണ്ടോ.
ആ എനിക്കെങ്ങും അറിയില്ല.
ഒന്നുറപ്പാ അവൾക്ക് നിന്റെ കാര്യത്തിൽ ഒരു സ്വാർത്ഥതയുണ്ട്.
വരുന്നിടത്തു വച്ചു കാണാം ചേച്ചി.ആദ്യം ഓഫീസിൽ ചെന്ന് ഡ്യൂട്ടിടെ കാര്യം ഒന്ന് സെറ്റിൽ ചെയ്യ്. എന്നിട്ടാവാം ബാക്കി.
ആ ദിവസത്തിന് ശേഷം ഡ്യൂട്ടി പഴയതുപോലെ ആയി,എങ്കിലും പതിയെ പറഞ്ഞിരുന്ന അവരുടെ റിലേഷൻ ക്യാമ്പസിൽ ഒന്നുടെ ഉറപ്പിച്ചു പറയാൻ തുടങ്ങി.എപ്പോഴോ ഒരു തമാശയെന്ന മട്ടിൽ അവർ സമ്മതിച്ചുകൊടുക്കുമ്പോഴും അവരുടെയുള്ളിൽ ഒരു തീപ്പൊരി വീണിരുന്നു.ഒടുവിൽ ആ പ്രണയദിനത്തിൽ നൈനിറ്റാൾ തടാകത്തിന്റെ കരയിൽ അവരുടെ പ്രണയം തുറന്നുസമ്മതിക്കുമ്പോൾ ആ മലനിരകളിൽ നിന്നും വീശുന്ന തണുത്ത കാറ്റ് അവരെ തലോടിക്കൊണ്ട് കടന്നുപോയി.
ആരെയും അസൂയപെടുത്തുന്ന ജോഡി,അതായിരുന്നു അവർ.
അവൻ ഒന്ന് താഴാൻ അവൾ സമ്മതിച്ചില്ല,അവസരം കൊടുത്തില്ല അവൾ.പ്രണയത്തിന്റെ തൂവലിൽ ചിറകുകൾ വിടർത്തി പാറി നടന്നവർ.
അവൾക്ക് അവനോ അവന് അവളോ ഇല്ലാതെ കാണാൻപോലും കഴിയാതെ ചിറകടിച്ചു നടന്നവർ.യാത്രകൾ ഇഷ്ട്ടപ്പെടുന്ന അവന് അവൾ സാഹയാത്രികയായി.
വളരെ മനോഹരം ആയ കഥ, ഒരു നിറഞ്ഞ മനസ്സോടെ വായിച്ചു നിർത്തി. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ.
സാധാരണ comment ഇടുന്ന കാര്യത്തിൽ ഒരു മടിയൻ ആണ് ഞാൻ… എന്നാൽ ഈ കഥയെ കുറിച്ച് ഒന്നും പറയാതെ പോകാൻ ആവില്ല
അതിമനോഹരമായ സൃഷ്ടി… അവസാനം വരെയും പ്രതീക്ഷിച്ചു അവർ ഒന്നാകുമെന്ന്
ഒരു വ്യത്യസ്തമായ കഥയായി എനിക്ക് തോന്നി… വളരെ നന്നായിരുന്നു.
ഹോസ്പിറ്റലിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെ medically technical words use ചെയ്ത് പറഞ്ഞത് കഥയ്ക്ക് ഒരു റിയാലിറ്റി കൊണ്ടുവന്നിരുന്നു.
പിന്നേ അവരുടെ പ്രേമവും… സാഹചര്യം കൊണ്ട് അവള്‍ അകലുന്നതും… അവന്‍ അവളോട് വെറുപ്പോ പ്രതികാരം ചെയ്യാനോ നില്‍ക്കാതെ സാഹചര്യം മനസ്സിലാക്കി പെരുമാറുന്നത് എല്ലാം വളരെ നന്നായിരുന്നു. ഇടക്ക് വെച്ച് മനസ്സിലൊരു നോവ് പടര്‍ന്നെങ്കിലും അവസാനം എത്തിയപ്പോൾ ഒരു സംതൃപ്തിയാണ് എനിക്ക് തോന്നിയത്.
കഥ ഒത്തിരി ഇഷ്ട്ടപ്പെട്ടു. ഇനിയും ഇതുപോലത്തെ നല്ല കഥകൾ എഴുതാന്‍ കഴിയട്ടെ.
സ്നേഹത്തോടെ ആശംസകള്‍ ❤️❤️
വളരെ നന്ദി സിറിൽ
സൂപ്പർ
താങ്ക് യു
മുൻപ് അപ്പുറത് ഇട്ടിരുന്നോ… വായിച്ച പോലെ ഒരു തോന്നൽ
അപ്പുറം ഇട്ടിരുന്നു
ആൽബി ബ്രോ,
എഴുത്ത് സൂപ്പർ, ഇതൊരു നഷ്ടപ്രണയമാണോ അതോ സാഹചര്യങ്ങൾക്ക് അനുസരിച്ച് അവന്റെ ദാനമോ എന്തായാലും കഥയെ ഇങ്ങനെ ഒരു വീക്ഷണ കോണിലൂടെ അവതരിപ്പിച്ചത് അതിഗംഭീരം, ഭാഷയുടെ മികവ്, എല്ലാം കൊണ്ടും മനോഹരമായ കഥ… ആശംസകൾ…
താങ്ക് യു ജ്വാല
അടിപൊളി ❤️
താങ്ക് യു
അൽബിച്ചായാ മുത്തേ ഉഷാറായിക്കിന് ?
Thank you
Closure note ????
Manoharam ❤️❤️❤️❤️❤️
Nashta pranayam, vittukodukkkal, i dunno what to say
താങ്ക് യു ബ്രൊ
Lovely lines sahooo….???
താങ്ക് യു
Bro,
nannaittundu.
nalla feelundairunnu.
താങ്ക് യു