പാണക്കാരുടെ ആഡംമ്പര വീടുകളുള്ള ഒരിടത്ത് പ്രണവിന് എന്ത് കാര്യം എന്നായിരുന്നു മനീഷിന്റെ മനസിലപ്പോൾ.
ടൈറ്റ് സെക്യൂരിറ്റി ഉള്ള കോമ്പൗണ്ട് ആണ് അത്. അനാവശ്യമായോ പെർമിഷനോ ഇല്ലാതെ അതിനകത്തു കയറുക എന്നത് ഏറക്കുറെ അസാധ്യമായ കാര്യം തന്നെയാണ്.
” ഇവനിവിടെന്താ കാര്യം… റോണി നീ വണ്ടി തിരിക്ക്… ഇനിയിവിടെ നിന്നിട്ടെന്താ കാര്യം.”
മനീഷ് റോണിയുടെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു.
” എടാ…മനീ… ഇവിടെ സൂരജും കവിനും ചേർന്ന് ഒരു വില്ല വാങ്ങിയിട്ടിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇനി അവരുടെയടുത്തേക്കെങ്ങാൻ ആന്നോടാ…. ”
” എടാ ഉള്ളതാണോ… അങ്ങനാണേ ഉറപ്പായും അവരുടെയാടുത്തോട്ടാവും… പ്രണവ് അവരുവായിട്ടൊക്കെ നല്ല കമ്പനിയാ… പിന്നെയാ സാഗറിന്റെ എന്തോ റിലേറ്റീവ് കൂടിയാണെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. ”
” ആന്നോടാ… എങ്കിപ്പിന്നെ ഒന്നും നോക്കണ്ട… അവന്മാരെന്തോ പ്ലാൻ ചെയ്യണുണ്ട്… അഭിയോടൊന്ന് സൂക്ഷിക്കാമ്പറയുന്നത് നല്ലതാ… ”
ബൈക്ക് തിരിച്ചുകൊണ്ട് റോണിയത് പറയുമ്പോ മനീഷ് കാര്യമായ എന്തോ ചിന്തയിലായിരുന്നു..
“ഡാ മനീ… നീയെന്നതായീ ചിന്തിക്കണേ… ”
” എടാ ഇത് മിക്കവാറും അന്നത്തെ സംഭവത്തിന്റെ ബാക്കിയായിരിക്കാനാ സാധ്യത… അന്നത്തോടുകൂടെ കവിൻ സൈഡ് ആയെങ്കിലും അവന്റെ ബലത്തില് നടന്ന ഇവന്മാർക്കിട്ടരടിയല്ലേ കിട്ട്യേ.
ആ സംഭവത്തോടെകൂടെ കോളേജിലെ പിള്ളേർക്കിവന്മാരെ പുല്ല് വെലയാന്ന് ഞാൻ പ്രത്യേകം പറയണ്ടല്ലോ… അത് തിരിച്ച് കിട്ടാനുള്ള എന്തേലും പ്ലാൻ ആയിരിക്കും. അഭിയോടിന്ന് തന്നെ ഇക്കാര്യം പറയണം.
ബാക്കിയുള്ളോരോടും പറയണം… എല്ലാരും ഒന്ന് കരുതിയിരിക്കണത് നല്ലതാ.. ”
മനീഷ് പറഞ്ഞു.
“ശെരിയാടാ…”
റോണിയും അത് ശരിവച്ചു.
അഭിക്കെതിരെ സൂരജ് നടത്തുന്ന കരുനീക്കങ്ങൾക്ക് എതിരെ കരുക്കൾ നീക്കാൻ മനീഷും റോണിയും ആ നിമിഷം തീരുമാനിച്ചു.
ശത്രുക്കൾ നിസാരക്കാരല്ല എന്ന തിരിച്ചറിവ് അവരുടെ നീക്കങ്ങളെ കൂടുതൽ മൂർച്ചയുള്ളതാക്കിക്കൊണ്ടിരുന്നു.
തുടരും
Brooo upcoming storiesil innu varumennundallooo innu varilleeee
എപ്പോഴയാലും കൂടുതൽ പേജസ് ഇട്ട് പോസ്റ്റ് ചെയ്താൽ നല്ലതായിരിക്കും
അടുത്ത ഭാഗം ഈ അടുത്ത് കാണാം പറ്റുമോ
എഴുതുവാണ് bro. Cls ഒക്കെ ഉള്ളതാ… അതിനിടക്ക എഴുതണേ. പെട്ടന്ന് തരാൻ ശ്രെമിക്കാം
എപ്പോഴയാലും കൂടുതൽ പേജസ് ഇട്ട് പോസ്റ്റ് ചെയ്താൽ നല്ലതായിരിക്കും
Sooper?? next part ee aduth kittuvo
Pettann tharaan nokkam ?
നന്നായിട്ടുണ്ട് മോനെ.. ബാക്കി പോന്നോട്ടെ… ❤️
ജീവേട്ട ??.ബാക്കിയൊക്കെ തരാ.
Love action Drama ക്ക് വേണ്ടി വെയ്റ്റിംഗ് ആണ് ❤?
Spr സ്റ്റോറി ഓരോ പാർട്ടും വളരെ നന്നായിട്ടുണ്ട് അതു പോലെ ഓരോ സീനും സസ്പെൻസ് ആണ് തരുന്നത് അതു പോലെ നല്ല എഴുത്തു ആണ് ട്ടോ bro ഓരോ ആൾക്കാരെയും അതു ആകർഷിപ്പിക്കുന്നു അതു പോലെ ആ സ്റ്റോറി യെ കുറിച്ച് കൂടുതൽ അറിയാൻ പ്രേരിപ്പിക്കുന്നു
ഇന്നലെ ആണ് ഈ സ്റ്റോറി കണ്ടത് അപ്പോൾ വെറുതെ വായിച്ചത് ആണ് വായിച്ചപ്പോൾ ത്രില്ല് ആയി പോയി ഉടനെ മൊത്തം പാർട്ടും ഒറ്റ ഇരിപ്പിന് ഞാൻ വായിച്ചു nxt പാർട്ടിനു കാത്തിരിക്കുന്നു bro ഉടനെ post ആകണേ
Thank you so much bro
നല്ലവാക്കുകൾക്ക് നന്ദി പറഞ്ഞാൽ തീരില്ല.
പേജ് കുറച്ചേ ഉള്ളു എന്ന് പരാതി സ്ഥിരം കിട്ടുന്നത് കൊണ്ട് കുറച്ച് പേജ് കൂട്ടി എഴുതാം എന്ന പ്ലാനിലാണ്. എന്നാ വിചാരിച്ചപോലെ എഴുത്ത് നടക്കുന്നുമില്ല ?. അതുകൊണ്ട് അല്പം കാത്തിരിക്കേണ്ടിവരും. സോറി.
പറ്റാവുന്നത്ര വേഗം തരാട്ടോ ?