രുദ്രതാണ്ഡവം 8 [HERCULES] 1348

അതോടെ അഭിയൊന്നടങ്ങി. അവന് നല്ലപോലെ അറിയുന്ന കാര്യമാണ് ദേവകി പറഞ്ഞതും. അവന് ചെറിയ ഒരുപനിവന്നാക്കൂടെ അവന്റടുത്തൂന്ന് വല്യമ്മ മാറില്ല. പനിമാറുന്നതുവരെ കണ്ണുനിറച്ചായിരിക്കും അവരുടെ നടപ്പ്.

അതൊക്കെ ഓർത്തപ്പോ അറിയാതെ അവന്റെ ചുണ്ടിൽ ഒരു ചിരിവിടർന്നു.

” പകൽക്കിനാവ്കണ്ട് ചിരിച്ചോണ്ട് നിക്കാണ്ട് നീയിങ്ങ് വന്നേ… ഞാൻ കഴിക്കാനെടുക്കാ… ”

അതുംപറഞ്ഞ് ദേവകി അടുക്കളയിലേക്ക് പോയി. അഭി ചെന്ന് കയ്യും മുഖവുമൊക്കെ കഴുകിവന്നു കഴിക്കാനിരുന്നു.

ദോശയും കടലക്കറിയുമായി ദേവകി അവിടേക്ക് വന്നു. അവർ അവന് വിളമ്പിക്കൊടുത്തു.

തിരിച്ചു പോകാൻ ഒരുങ്ങിയ ദേവകിയെ അഭി അവിടെ പിടിച്ചിരുത്തി.

” എന്തോന്നാടാ ചെക്കാ… ഞാൻ പിന്നെ കഴിച്ചോളാം… നീ കഴിച്ചേ… ”

” അങ്ങനിപ്പോ പിന്നെ കഴിക്കണ്ട… ”
അവൻ ഒരു കഷ്ണം ദോശ മുറിച്ചെടുത്ത് കറിയിൽ മുക്കി ദേവകിക്ക് നേരെ നീട്ടി.

എന്തുകൊണ്ടോ അവരുടെ കണ്ണ് നിറഞ്ഞു. ചുണ്ടിൽ പുഞ്ചിരി ആണെങ്കിലും കവിളിൽ കൂടെ കണ്ണുനീർ ചാലിട്ടൊഴുകി.

” അയ്യേ… ദേവൂസ് കരയാണോ… അതിനുമ്മാത്രം ഇപ്പെന്താണ്ടായേ… ”

അവൻ പയ്യെ കയ്കൊണ്ട് ആ കണ്ണുനീര് തുടച്ചുമാറ്റി.

” ഒന്നൂല്ലടാ… ഇത് സന്തോഷങ്കൊണ്ടാ…. നീയിങ്ങനെ നിയ്ക്ക് വാരിത്തന്നിട്ടെത്ര നാളായീന്നോർമേണ്ടോ നിനക്ക് ”

” അയ്യ..ഇള്ളക്കുഞ്ഞാണല്ലോ ദിവസോം വാരിത്തരാൻ…പിന്നേ…സന്തോഷമ്മന്നാ എല്ലാരും കരയാണോല്ലോ ചെയ്യാ… എന്തോന്നാ ദേവൂസെയിങ്ങനെ”

“പോടാ ചെക്കാ….” എന്ന് പറഞ്ഞ് ദേവകി അവന്റെ തലക്കിട്ടൊരു കിഴുക്ക് കൊടുത്തു.

അങ്ങനെ കളിയും ചിരിയുമൊക്കെയായി അവർ ആഹാരം കഴിക്കുന്നത് തുടർന്നു.

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

പുറത്തെ ശബ്ദകോലാഹലങ്ങൾ കേട്ടുകൊണ്ടാണ് ദേവു ഉറക്കമുണർന്നത്.
കെട്ടിപ്പിടിച്ചുകിടന്ന പാവയെ മാറ്റിവച്ച് അവൾ ജനാലയ്ക്കരികിലേക്ക് ചെന്നു.

താഴെ പന്തലുപണിക്കുള്ള സാധനങ്ങൾ ഇറക്കുകയായിരുന്നു. അവർ ഉറക്കെ സംസാരിക്കുന്നുണ്ട്. മുളയും സദ്യയ്ക്കായുള്ള പാത്രങ്ങളും മറ്റും ഇറക്കിവെക്കുമ്പോ ഉണ്ടാകുന്ന ശബ്ദങ്ങളാൽ മുഖരിതമായിരുന്നു ആ അന്തരീക്ഷം.

പുറത്തേക്കിറങ്ങിക്കൂടായെന്ന അച്ഛമ്മയുടെ ശാസനയുള്ളതിനാൽ അവൾ വേഗംതന്നെ മുറിയിൽത്തന്നെയുള്ള ബാത്‌റൂമിൽ കയറി പല്ലുതേപ്പും കുളിയുമൊക്കെ പൂർത്തിയാക്കി.

കുളിയൊക്കെകഴിഞ്ഞു പുറത്തിറങ്ങിയപ്പോ അവളെയും കാത്തിട്ടെന്നോണം ഒരഥിതി ആ മുറിയിലുണ്ടായിരുന്നു. മാറ്റാരുമല്ല…. കുട്ടൂസ് എന്ന് ദേവു ചെല്ലപ്പേരിട്ട സ്വർണനാഗമായിരുന്നു അത്.

” കുട്ടൂസേ… ന്നെ മറന്നോ നീ… എന്തായിപ്പോ വരാത്തെ… ന്നോട് പിണക്കാണോ ”

എന്നൊക്കെ ചോദിച്ച് ദേവു കട്ടിലിൽ കയറിയിരുന്നു.

Updated: August 28, 2021 — 1:42 pm

61 Comments

  1. Malayali ❤️❤️❤️❤️

    Brooo upcoming storiesil innu varumennundallooo innu varilleeee

  2. എപ്പോഴയാലും കൂടുതൽ പേജസ് ഇട്ട് പോസ്റ്റ് ചെയ്താൽ നല്ലതായിരിക്കും

  3. അടുത്ത ഭാഗം ഈ അടുത്ത് കാണാം പറ്റുമോ

    1. എഴുതുവാണ് bro. Cls ഒക്കെ ഉള്ളതാ… അതിനിടക്ക എഴുതണേ. പെട്ടന്ന് തരാൻ ശ്രെമിക്കാം

      1. എപ്പോഴയാലും കൂടുതൽ പേജസ് ഇട്ട് പോസ്റ്റ് ചെയ്താൽ നല്ലതായിരിക്കും

  4. Sooper?? next part ee aduth kittuvo

    1. Pettann tharaan nokkam ?

  5. നന്നായിട്ടുണ്ട് മോനെ.. ബാക്കി പോന്നോട്ടെ… ❤️

    1. ജീവേട്ട ??.ബാക്കിയൊക്കെ തരാ.

      Love action Drama ക്ക് വേണ്ടി വെയ്റ്റിംഗ് ആണ് ❤?

  6. Spr സ്റ്റോറി ഓരോ പാർട്ടും വളരെ നന്നായിട്ടുണ്ട് അതു പോലെ ഓരോ സീനും സസ്പെൻസ് ആണ് തരുന്നത് അതു പോലെ നല്ല എഴുത്തു ആണ് ട്ടോ bro ഓരോ ആൾക്കാരെയും അതു ആകർഷിപ്പിക്കുന്നു അതു പോലെ ആ സ്റ്റോറി യെ കുറിച്ച് കൂടുതൽ അറിയാൻ പ്രേരിപ്പിക്കുന്നു
    ഇന്നലെ ആണ് ഈ സ്റ്റോറി കണ്ടത് അപ്പോൾ വെറുതെ വായിച്ചത് ആണ് വായിച്ചപ്പോൾ ത്രില്ല് ആയി പോയി ഉടനെ മൊത്തം പാർട്ടും ഒറ്റ ഇരിപ്പിന് ഞാൻ വായിച്ചു nxt പാർട്ടിനു കാത്തിരിക്കുന്നു bro ഉടനെ post ആകണേ

    1. Thank you so much bro

      നല്ലവാക്കുകൾക്ക് നന്ദി പറഞ്ഞാൽ തീരില്ല.
      പേജ് കുറച്ചേ ഉള്ളു എന്ന് പരാതി സ്ഥിരം കിട്ടുന്നത് കൊണ്ട് കുറച്ച് പേജ് കൂട്ടി എഴുതാം എന്ന പ്ലാനിലാണ്. എന്നാ വിചാരിച്ചപോലെ എഴുത്ത് നടക്കുന്നുമില്ല ?. അതുകൊണ്ട് അല്പം കാത്തിരിക്കേണ്ടിവരും. സോറി.

      പറ്റാവുന്നത്ര വേഗം തരാട്ടോ ?

Comments are closed.