രുദ്രതാണ്ഡവം 5 [HERCULES] 1283

ഈ പാർട്ടും വൈകി എന്നറിയാം. തിരക്കുകൾ ഇനിയും ഒതുങ്ങിയിട്ടില്ല. കിട്ടിയസമയംകൊണ്ട് എഴുതിയ പാർട്ട്‌ ആണ് ഇത്. കഴിഞ്ഞ ഭാഗം പോലെ ഇതും ചെറിയ ഒരു ഭാഗമാണ്. ഇഷ്ടായാൽ ഒരു like… രണ്ടുവരി കുറിക്കൂ.. ഇഷ്ടായില്ലായെങ്കിൽ അതും തുറന്ന് പറയണംട്ടോ

 

രുദ്രതാണ്ഡവം 5 | RUDRATHANDAVAM 5 | Author : HERCULES 

[PREVIOUS PART]

 

 

സമയം സന്ത്യയോടടുത്തിട്ടുണ്ട്. അസ്തമയ സൂര്യൻ മേഘങ്ങളിൽ കുങ്കുമ വർണം ചാലിച്ചുകഴിഞ്ഞു. എവിടെനിന്നോ പൂക്കളുടെ മനംമയക്കുന്ന സൗരഭ്യവുമായി തണുത്ത കാറ്റ് അന്തരീക്ഷത്തിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

തന്റെ പ്രണയത്തിനെ വരവേൽക്കാനെന്നപോൽ പ്രകൃതി അതിമനോഹരിയായി അണിഞ്ഞൊരുങ്ങിയിരുന്നു.

 

എന്നാൽ ആ സൗന്ദര്യമൊന്നും ആസ്വദിക്കാനാവാതെ തന്റെ മുറിയിൽ കരഞ്ഞുലങ്ങിയ കണ്ണുകളുമായി റീഡിങ് ടേബിളിൽ തലവച്ചുകിടക്കുകയായിരുന്നു അനുരാധ.

വിരഹത്തിന്റെ വേദന മാത്രമാണവൾക്ക് അനുഭവപ്പെട്ടത്.

അഭിയേട്ടൻ തന്നിൽനിന്നും അകന്നുപോകുകയാണ് എന്നോർക്കുമ്പോഴൊക്കെ മിഴികൾ നിറഞ്ഞൊഴുകി. അവളുടെ മനസ് അവളുടെ നിയന്ത്രത്തിലല്ലായിരുന്നു.

 

അനു തന്നെ വരച്ച അഭിയുടെ ചായാചിത്രം അവളുടെ കണ്ണുനീർവീണ് കുതിർന്നുതുടങ്ങിയിരുന്നു.

 

ഗൗരിയും അഭിയും കെട്ടിപ്പിടിച്ചുനിൽക്കുന്ന ദൃശ്യം അനുവിന്റെ മനസിലേക്ക് തികട്ടി തികട്ടി വന്നുകൊണ്ടിരുന്നു. അതവളുടെ സങ്കടം കൂട്ടുകമാത്രമാണ് ചെയ്തത്.

 

 എന്നോ മനസിലെ ചില്ലുകൂട്ടിൽ അഭിയെ അവൾ പ്രതിഷ്ടിച്ചുകഴിഞ്ഞിരുന്നു.

അഭിയുമൊത്തുള്ള ഒത്തിരിയൊത്തിരി സുന്ദരനിമിഷങ്ങൾ അവൾ സ്വപ്നം കണ്ടിരുന്നു.

 

എല്ലാം ഒരൊറ്റ നിമിഷംകൊണ്ട് ഇല്ലാതായപോലെ.

അനുവിന് മുന്നിൽ ശൂന്യത മാത്രമായിരുന്നു.

 

കണ്ണുനീർ നിർത്താതെ പ്രവഹിക്കുമ്പോഴും അവളുടെയുള്ളിൽ ഗൗരിയോടുള്ള അടങ്ങാത്ത ദേഷ്യം തലപൊക്കിതുടങ്ങിയിരുന്നു.

 

തന്നിൽനിന്നും അഭിയേട്ടനെ തട്ടിയെടുക്കാൻ വന്ന ഒരാളായിട്ട് മാത്രമേ അവൾക്ക് ഗൗരിയെ കാണുവാൻ സാധിച്ചുള്ളൂ.

 

ചിന്താമഗ്നയായിരുന്ന അനുവിനെ ഞെട്ടിച്ചുകൊണ്ട് അവളുടെ ഫോൺ റിങ് ചെയ്തു.

 

മാളവിക ആയിരുന്നു അത്.

 

” അനു… നീയെന്താ വൈകീട്ടെന്നെ കാത്ത് നിക്കാഞ്ഞേ… നിന്നേം തപ്പി ഞാങ്കൊറേ നടന്നു. നിന്റെ ക്ലാസിലെയൊരു കുട്ടിയാ പറഞ്ഞെ നീ പോയെന്ന്. “

 

അനു മറുപടിയൊന്നും കൊടുത്തില്ല.

 

” എടി നീയെന്താ ഒന്നുമ്മിണ്ടാത്തെ. “

 

അനുവിൽനിന്നുയർന്ന ഏങ്ങലടികൾ ഇത്തവണ മാളു കേട്ടു.

 

” അനു… നീയെന്തിനാ കരയണേ…! എടിയേന്തേലുവൊന്ന് പറാ… “

 

” ഹേയ്… ഒന്നുല്ല മാളു… എന്തോ വയ്യായ്ക പോലെ “

അനുവിന്റെ ശബ്ദമൊക്കെ ഇടറിയിരുന്നു.

 

” ദേ അനു… നീയെന്തിനായെന്നോട് കള്ളം പറയണേ… നിന്നെ ഞാനിന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ… നിന്റെ ശബ്ദമിടറിയാ എനിക്കത് മനസിലാവും. എന്നോടുപറയാമ്പറ്റാത്ത എന്ത് പ്രശ്നാ നിനക്ക്. “

 

അതൂടെ കേട്ടപ്പോൾ അനുവിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. അവൾ കരഞ്ഞുപോയി.

എന്താണ് പ്രശ്നം എന്നറിയില്ലായെങ്കിലും കരഞ്ഞാൽ കുറച്ചെങ്കിലും ആശ്വാസം കിട്ടുമെന്ന് മാളുവിനും തോന്നി. അതുകൊണ്ട് അവൾ അനുവിനെ കരയാൻ വിട്ടു.

 

അവളുടെ കരച്ചിലൊന്ന് അടങ്ങിയപ്പോൾ മാളു വീണ്ടും അതിനെപ്പറ്റി ചോദിച്ചു.

 

” ന്റെ അഭിയേട്ടനെ നിക്ക് നഷ്ടായി മാളു… “

 

” ഏഹ്… നീയെന്തൊക്കെയാ ഈ പറയണേ… അഭിട്ടനെന്താ പറ്റിയെ… “

 

അനു അന്ന് സംഭവിച്ച കാര്യങ്ങളൊക്കെ മാളുവിനോട് പറഞ്ഞു.

 

എന്ത് പറഞ്ഞ് അനുവിനെ ആശ്വസിപ്പിക്കുമെന്നറിയാതെ മാളവിക കുഴങ്ങി.

അവൾക്ക് നല്ലപോലെ അറിയാമായിരുന്നു അനുവിന് അഭിയേട്ടനെന്നാൽ ജീവനാണെന്ന്. അഭിയാണ് അവളുടെ ലോകമെന്ന്.

മാളുവിന്‌ അനുവിന്റെ അവസ്ഥയാലോചിച്ച് ആകെ സങ്കടമായി. 

 

***********************

 

ദേവൂന്റെ മുറിയുടെ കതക് തുറന്ന ശോഭ കാണുന്നത് കുറേ രക്തത്തുള്ളികളായിരുന്നു.

പിന്നീടാണ് അവളുടെ നോട്ടം കട്ടിലിന്റെ മറവിൽ ബോധമില്ലാതെ കിടക്കുന്ന ദേവുവിലേക്ക് മാറി.

അതുകൂടി കണ്ടതോടെ ശോഭ പാതി മരിച്ച അവസ്ഥയിലായി.

 

“ദേവൂ…” എന്ന നിലവിളിയോടെ അവർ അവളുടെ നേരെ ഓടി.

അവളെ തട്ടിയുണർത്താൻ ശ്രെമിച്ചു.

 

ദേവുവിന്റെ നെറ്റിയിലുണ്ടായ മുറിവ് അപ്പോൾമാത്രമാണ് ശോഭയുടെ ശ്രെദ്ധയിൽപ്പെട്ടത്. അതുകൂടെ കണ്ടതോടെ അവരുടെ ദേഹത്തേക്കൊരു വിറയൽ ബാധിച്ചു.

 

മുറിവ് അത്യാവശ്യം ആഴത്തിലുള്ളതായിരുന്നു .അതിൽനിന്നും അപ്പോഴും രക്തം കിനിഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

അവളുടെ രക്തത്തിന്റെ നിറം വൈകാതെത്തന്നെ ശോഭയുടെ സാരിയിലേക്കും പടർന്നുപിടിച്ചു.

 

ശോഭയുടെ നിലവിളികേട്ട് നാരായണനും രാമകൃഷ്ണനും അങ്ങോട്ടേക്ക് പാഞ്ഞെത്തി.

 

അവിടെ അവർക്കണ്ടത് രക്തം പടർന്ന വസ്ത്രങ്ങളുമായി ദേവുവിനെയും മടിയിൽകിടത്തി കണ്ണീർപൊഴിക്കുന്ന ശോഭയെയാണ്.

 

അവർ വേഗം തന്നെ ദേവുനെ  കോരിയെടുത്ത് പുറത്തേക്കോടി. പുറകെ ശോഭയും.

രാമകൃഷ്ണന്റെ കാറിലേക്ക് കയറി അവർ സിറ്റി ഹോസ്പിറ്റലിലേക്ക് സഞ്ചരിച്ചു.

 

പത്തുമിനുട്ട് കൊണ്ട് അവർ ആശുപത്രിയിൽ എത്തിച്ചേർന്നു. ശോഭ അപ്പോഴും ആകെ മരവിച്ച അവസ്ഥയിലായിരുന്നു.

 

ദേവുവിനെ കാഷ്വാലിറ്റിയിലേക്ക് പ്രവേശിപ്പിച്ചു.

കാശ്വാലിറ്റിക്ക് പുറത്ത് നിറക്കണ്ണുകളോടെ ശോഭ ദേവുവിന് വേണ്ടി നെഞ്ചുരുകി പ്രാർത്ഥിക്കുകയായിരുന്നു .

 

***********************

 

ജോലിയുടെ ആവശ്യവുമായി ബാംഗ്ലൂരിൽ ആയിരുന്നു രാജീവ്‌.

പകല്മുഴുവനുമുള്ള അലച്ചിൽ അയാളെ നല്ലപോലെ തളർത്തിയിരുന്നു.

മജെസ്റ്റിക് ജക്ഷന് അടുത്തുള്ള രാജ് മഹൽ എന്നൊരു ഹോട്ടലിൽ ആയിരുന്നു അയാൾക്കുള്ള താമസം കമ്പനി ഒരുക്കിയിരുന്നത്.

രാജീവ്‌ തനിക്ക് അനുവദിച്ചിട്ടുള്ള മുറിയിലേക്ക് പോയി. ആദ്യം തന്നെ കുളിച്ചു.

 

കുളികഴിഞ്ഞിട്ടും അയാളുടെ ക്ഷീണത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല.

ശോഭയെ വിളിച്ച് സംസാരിക്കണമെന്നുണ്ടെങ്കിലും ഒന്നുറങ്ങിയെണീട്ടിട്ട് വിളിക്കാമെന്ന് അയാൾ കരുതി.

 

A/C ഓൺ ചെയ്ത് തണുപ്പ് ക്രമീകരിച്ച് അയാൾ കട്ടിലിലേക്ക് കയറിക്കിടന്നു.

 

പകലുമുഴുവനുമുള്ള അലച്ചിലിന്റെ ക്ഷീണത്തിൽ അയാൾ പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതിവീണു.

 

ഉറങ്ങിക്കിടന്ന രാജീവ്‌ എന്തോ സ്വപ്നം കണ്ടുതുടങ്ങി. അയാളുടെ കൃഷ്ണമണികളുടെ ചലനം കൺപോളകൾക്ക് മുകളിലൂടെ കാണാമായിരുന്നു.

 

വലിയ ഒരു കാടിന് നടുവിലായിരുന്നു രാജീവ്‌ നിന്നിരുന്നത്. ചുറ്റും കൊടും കാട്.

ഭയപ്പടുത്തുന്ന വന്യതയായിരുന്നു ആ കാടിന്. തിങ്ങിനിറഞ്ഞ മരങ്ങൾക്കിടയിലൂടെ ചെറിയതോതിൽ മാത്രമായിരുന്നു സൂര്യപ്രകാശം കടന്നുവരുന്നത്.

 

നിശബ്ദതയായിരുന്നു അയാളെ പേടിപ്പെടുത്തിയത്. കാറ്റിൽ ഇലകളുലയുന്ന ശബ്ദംപോലും അവിടെ ഇല്ലായിരുന്നു. ഇടയ്ക്കിടെ ദൂരെയെവിടെനിന്നോ ചെറുതായി കേൾക്കുന്ന ഏതോ ഒരു ജീവിയുടെ മുരൾച്ചമാത്രമാണ് ആ അന്തരീക്ഷത്തിലുണ്ടായിരുന്നത്.

 

ഇത്രയും സമയംകൊണ്ടുതന്നെ പേടി അയാളെ കീഴടക്കിക്കഴിഞ്ഞിരുന്നു.ഇടറുന്ന കാൽവെപ്പുകളോടെ അയാൾ പയ്യെ മുന്നോട്ടേക് നടന്നുതുടങ്ങി.

 

കുറേ ദൂരം പിന്നിട്ടപ്പോൾ ദാഹവും വിശപ്പും അയാളെ കീഴടക്കിതുടങ്ങിയിരുന്നു. അയാളവിടെ ഒരു പാറക്കെട്ടിൽ ഇരുന്നു.

 

കിതപ്പോന്നടങ്ങിയപ്പോൾ അയാൾ സഞ്ചാരം തുടർന്നു.

അയാളുടെ കാതുകളെ കുളിരണിയിപ്പിച്ചുകൊണ്ട് ജലപാതത്തിന്റെ ശബ്ദം കേട്ട് തുടങ്ങി. അധികം ദൂരത്തിലല്ലാതെ ഒരു പുഴയൊഴുകുന്നുണ്ടെന്ന് അയാൾ മനസിലാക്കി.

 

രാജീവ്‌ തന്റെ നടത്തം വേഗത്തിലാക്കി

മുന്നോട്ട് നടക്കുന്തോറും ഉയരത്തിൽനിന്നും ശക്തമായി പതിക്കുന്ന ജലത്തിന്റെ ശബ്ദം കൂടുതൽ ഉച്ചത്തിലായി.

 

കുറേ നേരമെടുത്ത് അയാൾ ആ പുഴയുടെ തീരത്തേക്ക് എത്തിപ്പെട്ടു. പറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന തെളിനീർകുടിച്ച് അയാൾ ദാഹമകറ്റി.

 

പിന്നീടാണ് അയാൾ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്നത്. വലിയ ഒരു വെള്ളചാട്ടമായിരുന്നു അത്. മഴക്കാലമല്ലാത്തതിനാൽ അതിന് ശക്തികുറവായിരുന്നു.മുകളിൽനിന്ന് ശക്തമായി ജലം പതിക്കുന്നിടത്ത് വെള്ളം നുരഞ്ഞുപൊങ്ങി പാൽ നിറമായി മാറുന്നുണ്ടായിരുന്നു.

 

അത് പാറക്കൂട്ടങ്ങൾക്കിടയിലൂടെ ശക്തിയിൽ ഒഴുകുന്നു. കാലങ്ങളായിയുള്ള ജലപ്രവാഹം ആ പാറക്കെട്ടുകളെ മിനുസപ്പെടുത്തിയിരുന്നു. അതിനൊക്കെയും പ്രത്യേക ആകൃതി തോന്നിപ്പിച്ചു.

 

ചുറ്റും തിങ്ങിനിറഞ്ഞ വനപ്രദേശം തന്നെയാണ്. എന്നാൽ പുഴയ്ക്ക് അപ്പുറം കുടിലുകൾ പോലെയുള്ള നിർമിതികൾ രാജീവിന്റെ ശ്രെദ്ധയിൽപ്പെട്ടു.

 

അവിടെ എത്തിപ്പെട്ടാൽ കഴിക്കാൻ എന്തെങ്കിലും കിട്ടുമെന്നയാൽ ചിന്തിച്ചു.

അയാൾക്ക് നല്ലപോലെ വിശന്നു തുടങ്ങിയിരുന്നു.

 

അക്കരെ എത്തിപ്പെടാൻ പാറക്കെട്ടുകളിലൂടെ നടക്കണം. മഴക്കാലമല്ലാത്തതിനാലാവണം അധികം വെള്ളം ആ പുഴയിൽ ഇല്ലായിരുന്നു.

 

പാറക്കെട്ടുകളിൽ ചിലതിന് വഴുക്കലുണ്ടായിരുന്നു… അതുകൊണ്ട് കുറച്ച് കഷ്ടപ്പെടേണ്ടിവന്നു അയാൾക്ക് അക്കരെ കടക്കാൻ. കുറെയേറെ കുടിലുകൾ ഉണ്ടായിരുന്നു അവിടെ. അതൊരു ആദിവാസി ഊരാണെന്ന് അയാൾ ഉറപ്പിച്ചു. അല്പം ഭക്ഷണം കിട്ടാതിരിക്കില്ല… എന്ന പ്രതീക്ഷയോടെ അയാൾ മുന്നോട്ടേക് നടന്നു. 

 

എന്നാൽ രാജീവിന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കി ആ ഗ്രാമം വിജനമായിരുന്നു. അവിടെ ഒരാൾ പോലുമില്ലായിരുന്നു. കൂടാതെ പല കുടിലുകളും തകർക്കപ്പെട്ടന്നിലയിലായിരുന്നു.

 

അയാൾ അവിടെ ഒരു കുടിലിന്റെ തറയിലിരുന്നു.

അവിടെയിരുന്ന് രാജീവ്‌ പരിസരമൊക്കെ വീക്ഷിച്ചു.

 

ഗ്രാമത്തിന് അല്പം മാറി ഒരു കോവിൽ അദ്ദേഹം ശ്രെദ്ധിച്ചു. ഒറ്റക്കല്ലിൽ കൊതിയെടുത്ത ഒരു കോവിൽ.

അതിനകത്ത് ഏതോ ഒരു വിഗ്രഹ പ്രതിഷ്ഠ. അയാൾ അങ്ങോട്ടേക്ക് നടന്നു.

 

കോവിലിനടുത്തേക്ക് നടക്കുന്നതിനനുസരിച്ച് അയാളുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നുകൊണ്ടിരുന്നു.

 

തന്റെ മകൾ ദേവുവിന്റെ മുഖമായിരുന്നു അവിടെ പ്രതിഷ്ടിച്ച ആ വിഗ്രഹത്തിന്.

അറിയാതെ തന്നെ അയാൾ കൈകൾ കൂപ്പി ആ ദേവീ വിഗ്രഹത്തെ തൊഴുതു.

അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. തീർത്തും നിരീശ്വരവിശ്വാസിയായിരുന്ന രാജീവ്‌ അയാൾപൊലുമറിയാതെ ആ ദേവീ വിഗ്രഹത്തെ വണങ്ങുകയായിരുന്നു.

 

തീർത്തും ശാന്തമായിരുന്ന അന്തരീക്ഷം പെട്ടന്ന് വന്യമായി മാറി. വനത്തിൽ പക്ഷികൾ പേടിച്ച് ശബ്ദമുണ്ടാക്കി പറന്നകലുന്നത് അയാൾക്ക് കേൾക്കാൻ പറ്റി.

മിന്നൽ പിണറുകൾ ആകാശത്തിലൂടെ ഓടിനടന്നു. ദിക്കുകൾ മുഴങ്ങുമാറ് ഉച്ചത്തിൽ ഇടിമുഴക്കം അനുഭവപ്പെട്ടു.

 

പെട്ടന്നുള്ള പ്രകൃതിയുടെ ആ മാറ്റം അയാളെയും തേല്ലോന്ന് ഭയപ്പെടുത്തി.

 

പെട്ടന്ന് എവിടെനിന്നോ പാഞ്ഞുവന്ന ഒരു തൃശൂലം  ദേവുവിന്റെ മുഖമുള്ള ആ വിഗ്രഹത്തിന്റെ തലയറുത്തുകൊണ്ട് പാഞ്ഞുപോയി. വിഗ്രഹത്തിൽനിന്നും ചോരപോലെയെന്തോ അയാളുടെ മുഖത്തേക്ക് തെറിച്ചു…

 

രാജീവ്‌ ഉറക്കം ഞെട്ടിയുണർന്നു. അയാളുടെ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.

 

സാവദാനം അത് സാധാരണനിലയിലേക്കായി. അയാൾ ശോഭയെ വിളിക്കാനായി ഫോൺ എടുത്തു.

 

ശോഭയുടെ അഞ്ചോളം മിസ്സ്ഡ് കോൾസ് അതിൽ വന്നുകിടപ്പുണ്ടായിരുന്നു. ഫോൺ വന്നതൊന്നും അയാൾ അറിയുന്നുണ്ടായിരുന്നില്ല. കണ്ട സ്വപ്നത്തോടൊപ്പം പതിവില്ലാതെ ശോഭ കുറെ പ്രാവിശ്യം വിളിച്ചത് അയാളെ പേടിപ്പെടുത്തി. എന്തെങ്കിലും അനർത്ഥം സംഭവിച്ചോ എന്ന് ഒരുവേള അയാൾ ചിന്തിച്ചു. ശോഭയെ തിരിച്ചുവിളിക്കാൻ പോകുമ്പോഴേക്ക് അയാളെ തേടി ശോഭയുടെ അടുത്ത കാൾ എത്തിയിരുന്നു.

 

വിറക്കുന്ന കൈകളോടെയാണ് അയാളെ കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തത്.

 

************

 

അഭിയുടെ വീട്ടിൽനിന്നും ഭക്ഷണമൊക്കെ കഴിച്ച് രാഗേഷും അജിലും ഗൗരിയുമൊക്കെ ഇരുന്ന് സംസാരിക്കുകയായിരുന്നു.

 

എല്ലാവർക്കും ദേവകിയമ്മയെ നല്ലപോലെ ഇഷ്ടമായി. ദേവകിയമ്മയും അവരോടൊപ്പമിരുന്ന് അഭിയുടെ കൊച്ചു കൊച്ചു തമാശകളൊക്കെ പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. അത് കേട്ട് രാഗേഷും അജിലും നല്ലപോലെ ചിരിച്ചു. എന്നാൽ അഭിയുടെ കുസൃതികൾ ഓർത്ത് ഗൗരി പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.

 

” എന്റെ മക്കളേ… ചെറുപ്പത്തിൽ ഇവനെന്ത് വികൃതിയായിരുന്നെന്നറിയോ…. അംഗനവാടിയിൽ കൊണ്ട് ചേർത്തപ്പോ അവിടുത്തെ ടീച്ചർ എന്തോ വഴക്കുപറഞ്ഞെന്നും പറഞ്ഞ് അവരുടെ കയ്യ് കടിച്ചു പറിച്ചുയിവൻ. എന്തോരം ചോരയാ അന്ന് അവരുടെ കയ്യീന്ന് പോയതെന്നറിയോ….

ഇവൻ മൂന്നിലോ നാലിലോ പഠിക്കുമ്പോഴുണ്ടായ ഒരു സംഭവമുണ്ട്… ആ ടീച്ചർ ഇവനെ എപ്പോ കണ്ടാലും അതുമ്പറഞ്ഞാ കളിയാക്കണേ “

 

ദേവകി അത് പറഞ്ഞപ്പോ അഭി പറയല്ലേയെന്നൊക്കെ കണ്ണുകൊണ്ട് കാണിക്കുന്നുണ്ടായിരുന്നു.

 

അത് കണ്ടപ്പോ പിള്ളക്ക് ആവേശമായി…

 

” ആണോ വല്യമ്മേ… എന്താ അത്… ഇപ്പോഴും കളിയാക്കണേൽ എന്തോ വലിയ കാര്യവാണല്ലോ. “

 

” ദേവൂസേ… “

അവസാന ആശ്രയം എന്നപോലെ അവനൊന്ന് നീട്ടി വിളിച്ചു.

 

എന്നാലതൊന്നും ദേവകി ശ്രെദ്ധിച്ചുപോലുമില്ല.

ഏറക്കുറെ വല്യമ്മ അത് പറയുമെന്നുറപ്പായത്തോടെ അവനവിടന്ന് വലിയാനൊരു ശ്രമം നടത്തി.

എന്നാലത് അമ്പേപരാജയപ്പെട്ടു

 

അവന്റെ കാട്ടിക്കൂട്ടലൊക്കെക്കണ്ട് ഗൗരിക്ക് നല്ലപോലെ ചിരിവരുന്നുണ്ടായിരുന്നു.

 

” ഇവന് മീൻവറുത്തത് വലിയ ഇഷ്ടാ… ഒരിക്കെ സ്കൂളിലേക്ക് പോകുമ്പോ ചോറിന്റെയൊപ്പം രണ്ട് മീൻവറുത്തതൂടെ ഞാൻ കൊടുത്തയച്ചു. ഉച്ചക്ക് ഉണ്ണാന്നേരം

ഇവന്റെ പത്രത്തിൽ മീൻവറുത്തത് കണ്ട് ടീച്ചർ തമാശക്ക്പറഞ്ഞു

ആഹാ അഭിക്കുട്ടാ…. മീൻവറുത്തയൊക്കെ ഉണ്ടല്ലോ ഒരെണ്ണം എനിക്ക് തരുവോന്ന്. “

 

ഇവൻ ടീച്ചറെയൊന്ന് നോക്കി എന്നിട്ട് രണ്ട് മീൻവറുത്തതും എടുത്ത് നക്കിയിട്ട് തിരിച്ചുവച്ചെന്ന്…. “

 

വല്യമ്മപറഞ്ഞുതീർന്നതും അവിടെ എല്ലാരും ചിരിതുടങ്ങി എല്ലാരുടെയും നടുവിൽ ഇളിഭ്യനായി നിക്കാനെ അഭിക്ക് കഴിഞ്ഞുള്ളു. 

 

ദേവകി ഗൗരിയെ ശ്രെദ്ധിച്ചിരുന്നു. ഇടയ്ക്കിടെ അവളുടെ ഇടങ്ങണ്ണിട്ടുള്ള നോട്ടവും അഭിയെപ്പറ്റി പറയുമ്പോൾ അവളുടെ ആകാംഷയും മുഖത്ത് വിടരുന്ന ഭവങ്ങളുമൊക്കെ കണ്ട് ദേവകിയുടെ ചുണ്ടിലും നേർത്ത ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.

 

അധികം വൈകാതെ തന്നെ രാഗേഷിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. വീട്ടിൽനിന്നായിരുന്നു. പെട്ടന്ന് ചെല്ലാൻ പറഞ്ഞ് അവന്റെ അമ്മ ഫോൺ വച്ചു.

 

അഭി കൊണ്ടുവിടാം എന്ന് പറഞ്ഞെങ്കിലും അജിലിന്റെ ബൈക്ക് അടുത്തെവിടെയോ ഉണ്ടെന്ന് പറഞ്ഞ് അജിലും പിള്ളയും പെട്ടന്ന് ഇറങ്ങി.

 

അവർ കുറച്ച് നേരംകൂടെ സംസാരിച്ചിരുന്നു.

കുറച്ച് കഴിഞ്ഞ് ദേവമ്മയോട് യാത്രപറഞ്ഞു ഗൗരിയും ഇറങ്ങി. അവരുടെ നമ്പർ വാങ്ങാനും അവൾ മറന്നില്ല.

 

അഭി വേഗം കാറിലേക്ക് കയറി. പിന്നാലെ കോ-ഡ്രൈവർ സീറ്റിലേക്ക് ഗൗരിയും കയറി.

അഭി വണ്ടി മുന്നോട്ടെടുത്തു. ഗേറ്റ് കടന്നുപോകുന്ന കാർ നോക്കി ഒരു ചിരിയോടെ ദേവകി ആ വരാന്തയിൽ നിന്നിരുന്നു.

 

ഗൗരിക്ക് അഭിയെ അഭിമുഖീകരിക്കാനുള്ള ചമ്മലൊക്കെ ഏറക്കുറെ മാറിയിരുന്നു. അതുകൊണ്ട് അവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് യാത്ര തുടർന്നു.

 

അഭിയുടെ വീട്ടിൽനിന്നും ഏതാണ്ട് അരമണിക്കൂർ ദൂരമുണ്ട് ഗൗരിയുടെ വീട്ടിലേക്ക്. അങ്ങനെ ഓരോന്ന് സംസാരിച്ചുകൊണ്ട് അവർ മുന്നോട്ട് നീങ്ങി. ഇടക്ക് അഭിയെ വല്യമ്മ പറഞ്ഞകാര്യങ്ങളൊക്കെപ്പറഞ്ഞ് അവളവനെ കളിയാക്കുന്നുണ്ടായിരുന്നു.

 

പെട്ടന്ന് അഭിക്ക് തല വെട്ടിപ്പോളിക്കുന്നതുപോലെ വേദനയെടുത്തു. അവൻ പെട്ടന്ന് തന്നെ വണ്ടി ഒതുക്കി ഇരുകൈകളും ചെന്നിയിലമർത്തി.

അവൻ കണ്ണുകൾ ഇറുക്കിയടച്ചു. വേദനയിൽ അവന്റെ കണ്ണ് നിറഞ്ഞൊഴുകി. 

 

കണ്ണുകളടച്ചപ്പോൾ തനിക്ക് നേരെ പാഞ്ഞുവരുന്ന അസ്ത്രംകണ്ട് അവൻ ഞെട്ടി കണ്ണുകൾതുറന്നു.

 

അവന് ആകെ അത്ഭുതമായി. അവനപ്പോൾ നിന്നിരുന്നത് ഒരുകാട്ടിലായിരുന്നു. അവന്റെ തലവേദനയൊക്കെ എങ്ങോ പോയ്മറഞ്ഞിരുന്നു.

 

എന്തോ ഉൾപ്രേരണയാൽ അവൻ ആ കാട്ടിലൂടെ മുന്നോട്ട് നടന്നു.

താൻ നടക്കുമ്പോൾ ഞെരിഞ്ഞമരുന്ന ഉണക്കയിലകളുടെ ശബ്ദം മാത്രമേ അവിടെയുണ്ടായിരുന്നുള്ളു.

 

അവൻ നടന്നുനടന്ന് ഒരു വലിയ വെള്ളച്ചാട്ടത്തിനടുത്തെത്തി.

അതിന്റെ ഭംഗി ആവോളം അവൻ ആസ്വദിച്ചു.

ചുറ്റും കോട നിറഞ്ഞ അന്തരീക്ഷം അവന്റെ മനസിനെ കുളിരണിയിച്ചു. അവൻ പ്രകൃതിയുടെ വശ്യസൗന്ദര്യമാസ്വതിച്ചുകൊണ്ട് കുറേ നേരം അവിടെയൊരു പരപ്പുറത്തിരുന്നു. എന്തോ വല്ലാത്തൊരു ശാന്തത അവനെ വന്നുമൂടുന്നപോലെയുള്ള ഒരു തോന്നലിൽ കണ്ണുകളടച്ചു അവൻ അവിടെ കിടന്നു. കോടയിറങ്ങിയപ്പോൾ പുഴയ്ക്ക് അക്കരെ തെളിഞ്ഞ കുടിലുകൾ ശ്രെദ്ധയിൽപ്പെട്ടപ്പോൾ അവൻ പറക്കൂട്ടങ്ങൾക്കിടയിലൂടെ ഏറേപ്പണിപ്പെട്ട് അവിടേക്ക് എത്തിച്ചേർന്നു.

 

എന്നാൽ ആ കുടിലുകളൊക്കെയും നശിപ്പിക്കപ്പെട്ടിരുന്നു. അവയിൽ പലതും കത്തിച്ചാമ്പലായി ചാരമായിമാറിയിരുന്നു.

 

അവിടെ ഒറ്റക്കല്ലിൽ തീർത്ത ഒരു കോവിൽ കണ്ട് അവൻ അവിടേക്ക് നടന്നു.

ആ കോവിലിനുമാത്രം കേടുപാടുകളൊന്നുമുണ്ടായിരുന്നില്ല. അതിനകത്ത് ഒരു ദേവി പ്രതിഷ്ഠ ഉണ്ടായിരുന്നു. എന്നാൽ അതിന്റെ മുഖം വ്യക്തമല്ലായിരുന്നു.

 

ആ വിഗ്രഹം കാണുമ്പോൾ അവനെന്തോ വല്ലാതെ സന്തോഷം തോന്നി. അവൻ പോലുമറിയാതെ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

 

പെട്ടന്ന് അവിടെ വലിയൊരു ഇടിമുഴക്കം അനുഭവപ്പെട്ടു. കാർമേഘങ്ങൾ സൂര്യനെ മറച്ചു. പൊടുന്നനെയുള്ള പ്രകൃതിയുടെ മാറ്റംകണ്ടു അവന്റെ നെഞ്ചിടിപ്പുയർന്നു.

 

എവിടെനിന്നോ പാഞ്ഞുവന്ന ഒരു തൃശൂലം ആ വിഗ്രഹത്തിന്റെ തലയറുത്തുകൊണ്ട് മുന്നോട്ട് പാഞ്ഞു.

 

അഭിക്ക് ശ്വാസമെടുക്കാൻ നന്നേ പ്രയാസം തോന്നി. നെറ്റിയിലെ വിയർപ്പികണങ്ങൾ താഴെക്കൊഴുകിയിറങ്ങി.

 

അവന് ബോധം മറയുന്നതുപോലെ തോന്നി.

അവനൊരു താങ്ങിനായി ശ്രെമിച്ചുവെങ്കിലും നിയന്ത്രണം നഷ്ടമായി പുറകിലേക്ക് മലർന്നടിച്ചു വീണുപോയി.

 

തനിക്ക് നേരെ നടന്നടുക്കുന്ന ഒരു രൂപം അവ്യക്തമായി അവൻ കണ്ടു.പയ്യെ പയ്യെ അവന്റെ ബോധം പൂർണമായും നഷ്ടപ്പെട്ടു.

 

തുടരും 

 

24 Comments

  1. കുട്ടപ്പാ കഥകൾ കുറച്ചധികം ഇറക്കു … ക്വാണ്ടിറ്റി കുറവാണു … ആകാംക്ഷ അധികവും ആണ് …

  2. കുട്ടപ്പാ കഥ വരുന്ന സമയത്ത് വരട്ടെ പക്ഷേ ഇവിടെ വല്ലപ്പോഴും അഭിപ്രായങ്ങൾക്ക് റീപ്ലേ തന്ന് കൂടെ

  3. ദേവുവിന് അപകടം പറ്റിയപ്പോൾ രാജീവും അഭിയും ഒരേ സ്വപനം കണ്ടു…..അത് എങ്ങനെ…..പിന്നെ ദേവു ചെറിയ കുട്ടി അല്ലേ..ആണോ…. ചെറിയ കുട്ടി ആണേൽ നായിക ആവില്ലല്ലോ അല്ലേ… എന്തായാലും അടുത്ത് എന്താ എന്ന് അറിയാൻ കാത്തിരിക്കുന്നു….

  4. Kuttappa adipoli

  5. Kolllam but pages kuravullathu feel kuraykunu..

  6. Page kuravann

  7. സൂര്യൻ

    വായിക്കാൻ കോളളാ൦.കഥ ഒന്നും പിടികിട്ടിയില്ല ഇതുവരെ.?

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. hari s varadhan

    ????❤?❤️? സൂപ്പർ കൊള്ളാം പേജ് കുറവായിരുന്നു ❤????

  10. നിധീഷ്

    ❤❤❤

  11. ലുയിസ്

    ???

  12. ബ്രോ പേജ് കുറവ് തന്നെ ആണ് പതുക്കെ വന്നാലും പേജ് കൂടുതൽ വേണം ബ്രോ എന്നാലേ കഥ വായിക്കാൻ ഇന്റെർസ്റ് തോന്നു ബ്രോ

  13. വിനോദ് കുമാർ ജി ❤

  14. ♨♨ അർജുനൻ പിള്ള ♨♨

    ???♥️♥️

    1. ♨♨ അർജുനൻ പിള്ള ♨♨

      എല്ലാം ഒരു പുകമറ ?. തേപ്പ് ആണോ മനസിൽ ?. കഥ കൊള്ളാം???. അടുത്ത പാർട്ട്‌ 9 കഴിഞ്ഞേ കാണാത്തൊള്ളോ

  15. ❤️❤️❤️

  16. Devu abhiyude pengal sthanam ano atho pathiyano
    Pengal anenkil anuradha padhi yayal mathi ennanu ente agraham
    Aval jeevikunathe avaneyum swapnam kandonde alle
    Pakshe Gouri kke angane allalo
    So gouriyekal abhiye deserve cheyyunathe anuradha ane
    Just my suggestion
    But i will expect devu abhi or abhi anu
    Abhi Gouri ennathinode entho yojipilla
    Anyway waiting for your next part

  17. നർദാൻ

    ഇതെന്തോന്നാ ? ഇതൊന്നും മായില്ല.

    വേഗം അടുത്ത ഭാഗവുമായി വരിക.♥️♥️♥️

    1. ഈ പാർട്ടും വൈകി എന്നറിയാം. തിരക്കുകൾ ഇനിയും ഒതുങ്ങിയിട്ടില്ല. കിട്ടിയസമയംകൊണ്ട് എഴുതിയ പാർട്ട്‌ ആണ് ഇത്. കഴിഞ്ഞ ഭാഗം പോലെ ഇതും ചെറിയ ഒരു ഭാഗമാണ്. ഇഷ്ടായാൽ ഒരു like… രണ്ടുവരി കുറിക്കൂ.. ഇഷ്ടായില്ലായെങ്കിൽ അതും തുറന്ന് പറയണംട്ടോ

      റിപ്ലൈ…

      ഒരു മേസീൻ കൊടുക്കാൻ ഉണ്ട്.. വേണോ

      1. ?
        കിട്ടിയാ കൊള്ളാം ?

Comments are closed.