രുദ്രതാണ്ഡവം 10 [HERCULES] 1313

വന്നവരിൽ ഭൂരിഭാഗംപേരും ദേവുവിന് സമ്മാനങ്ങളുമായായിരുന്നു എത്തിയത്.
അതിൽ വസ്ത്രങ്ങൾ മുതൽ ആഭരണങ്ങൾ വരെയുണ്ടായിരുന്നു.
എല്ലാം കഴിഞ്ഞ് ദേവു കുളത്തിൽ മുങ്ങിക്കുളിച്ചു. അതോടെ ചടങ്ങുകൾക്ക് അവസാനമായി.

സദ്യയ്ക്ക് ശേഷം എല്ലാവരും ഇല്ലത്തിന്റെ നടുമുറ്റത് കൂടിയിരുന്ന് പല കളികളിൽ ഏർപ്പെട്ടു. കുറേ നാളുകൾക്ക് ശേഷമുള്ള ബന്ധുക്കളുടെ ഒത്തുകൂടലായിരുന്നു അത്. അതിനാൽ അവർ വിശേഷങ്ങൾ പങ്കുവച്ചും
തമാശകൾപറഞ്ഞും കളികളിലേർപ്പെട്ടും
ആ സമയത്തെ മനോഹരമാക്കിത്തീർത്തു.
അന്ന് എല്ലാവരും ഇല്ലത്തുതന്നെ നിൽക്കാം എന്ന് തീരുമാനിച്ചിരുന്നു.

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

അനു രാവിലെനേരത്തെതന്നെ ഉറക്കമുണർന്നു. കവിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിന്റെ ശേഷിപ്പുകൾ തുടച്ച് മാറ്റി അവൾ ബാത്‌റൂമിലേക്ക് കയറി. ഒന്ന് ഫ്രഷ് ആയി അവൾ വേഗം തന്നെ താഴേക്ക് ചെന്നു.

“അമ്മേ… ഞാനമ്പലത്തിൽ പൊയ്‌ട്ട് വരാട്ടോ…!. ”
അവൾ അടുക്കളയിൽ ജോലിയിലായിരുന്ന അമ്മയോട് പറഞ്ഞു.

” എന്തായനൂ പതിവില്ലാണ്ടമ്പലത്തിലേക്ക്…? ”

” രാവിലെയെണീറ്റപ്പോ അമ്പലത്തില് പോണംന്ന് തോന്നി… ”

” ആഹ്… സൂക്ഷിച്ചുപോയിവാ.. ”

അമ്മയോട് പറഞ്ഞ് അവൾ വേഗം അമ്പലത്തിലേക്ക് നടന്നു.
ഓഫ്‌വൈറ്റ് ധാവണിയായിരുന്നു അവളുടെ വേഷം.
കുളികഴിഞ്ഞു വിടർത്തിയിട്ട മുടിയിഴകളിൽ അപ്പോഴും നനവ് ശേഷിച്ചിരുന്നു. അരക്കെട്ടോപ്പമുള്ള അവളുടെ തിങ്ങിയ മുടിയിഴകൾ അവളുടെ പുറത്ത് ധാവണിയിൽ ചെറിയ നനവ് പടർത്തുന്നുണ്ടായിരുന്നു.

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.