രുദ്രതാണ്ഡവം 10 [HERCULES] 1313

” നിയ്ക്ക് മതിയമ്മേ… ”

” അതൊന്നും പറഞ്ഞാപറ്റില്ല… മുഴുവൻ കഴിച്ചിട്ട് പോയാമതി ”

അനു ഒന്ന് ചിണുങ്ങിട്ട് എങ്ങനെയൊക്കെയോ അത് മുഴുവനും കഴിച്ചു.

അവൾ ബാഗുമെടുത്തു മുറ്റത്തേക്കിറങ്ങിയപ്പോൾ മാളു ഗേറ്റിൽ എത്തിയിരുന്നു.

” ആഹാ തമ്പുരാട്ടി നേരത്തേയെണീറ്റോയിന്ന്… കണ്ടിട്ട് അമ്പലത്തിൽ പോയകൂട്ടുണ്ടല്ലോ”

മാളു അവളോട് ചോദിച്ചു.

അതിന് മറുപടി ഒരു ചിരിയിലൊതുക്കി അനു മാളുവിനോപ്പം ബസ്റ്റോപ്പിലേക്ക് നടന്നു. പലതും അവർ സംസാരിച്ചെങ്കിലും അഭിയേട്ടനെപ്പറ്റി ബോധപൂർവം മാളു ഒന്നും ചോദിച്ചില്ല. അത് ഓർമിപ്പിച്ച് വീണ്ടും അവളെ വേദനിപ്പിക്കേണ്ട എന്നായിരുന്നു അവളുടെ മനസിൽ.

അൽപനേരം കാത്തുനിന്ന് ബസിൽ കയറി അവർ കോളേജിലേക്ക് പുറപ്പെട്ടു .

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

അഭി റെഡിയായി താഴേക്ക് ചെല്ലുമ്പോഴേക്ക് വല്യമ്മ പണിയൊക്കെ ഒതുക്കി ഡൈനിങ് ടേബിളിൽ ഭക്ഷണം വിളമ്പിവച്ചിരുന്നു.

” എടാ നീയിപ്പഴേ കോളേജിലോട്ട് പോകുവാണോ…? മനു വന്നിട്ടവന്റെകൂടെ പോയാൽമതീലേ… ”

” അവൻ കോളേജിലേക്ക് വന്നോളും… ഞാനിപ്പോ ഓഫീസിലേക്കാ പോണേ… ഇന്ന് ഒരു മീറ്റിങ് വിളിച്ചിട്ടുണ്ടായി… ഇന്നലെ പറയാൻ വിട്ടുപോയി. അത് കഴിഞ്ഞിട്ട് നേരെ കോളേജിലേക്ക് പോവും. ”

” ഹ്മ്മ്… എനിക്കെന്തോ പേടിയാവണൂടാ. ”

” എന്തിനാ ദേവൂസേ… അതൊന്നും ഒന്നുമല്ലന്നെ… വെറുതേ ടെൻഷൻ ആവണ്ട.”

അഭി വല്യമ്മയോട് പറഞ്ഞു. പിന്നെ വിളമ്പിവച്ചിരുന്ന ആഹാരം പെട്ടന്നുതന്നെ കഴിച്ചു. ഇടക്ക് ദേവകിക്ക് വായിൽ വച്ചുകൊടുക്കാനും അവൻ മറന്നില്ല.

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.