കോളേജിലെ ആ സംഭവത്തിന് ശേഷമാണോ തന്റെയുള്ളിലെവിടെയോ ഒളിച്ചിരുന്ന അഭിയോടുള്ളയിഷ്ടം ഉണർന്നെണീറ്റത് എന്ന് അവൾ ചിന്തിച്ചു. എന്നാൽ അവൾക്കതിന് ഒരുത്തരം കണ്ടെത്താനായില്ല.
എത്രനേരം അവളവിടെ ഇരുന്നു എന്ന് അവൾക്ക് തന്നെ നിശ്ചയമില്ല. ഇരുട്ട് വീണുതുടങ്ങിയിരുന്നു. അതൊന്നുമറിയാതെ ചിന്തായിലാണ്ടിരുന്ന ഗൗരി അതിൽനിന്ന് മോചിതയായത് തൊടിയിൽനിന്നുമുള്ള അമ്മയുടെ വിളി കേട്ടുകൊണ്ടാണ്.
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
ദിവസങ്ങൾ കടന്നുപോയി. ദേവൂന്റെ തിരണ്ടുകല്യാണദിവസം ആഗതമായി.
പല നിറത്തിലുള്ള പൂക്കളാൽ അലങ്കൃതമായിരുന്നു ഇല്ലം.
മുറ്റത്ത് ചെറിയ ഒരു സ്റ്റേജ് ഉയർന്നിട്ടുണ്ട്.
പന്തലും മറ്റ് അലങ്കാരപ്പണികളും നല്ല ഭംഗിയായി ചെയ്തിരുന്നു.
ബന്ധുക്കളൊക്കെ വന്നുതുടങ്ങുന്നേയുണ്ടായിരുന്നുള്ളു.
വന്നവരിൽ സ്ത്രീജനങ്ങളൊക്കെയും ദേവുവിനെ ഒരുക്കുന്ന തിരക്കിലായിരുന്നു.
ആണുങ്ങൾ സദ്യയുണ്ടാക്കാൻ വന്നവരെ സഹായിച്ചും വെടിപറഞ്ഞും അവിടെ കൂടി.
ദേവു ആകെ അത്ഭുതത്തിലായിരുന്നു. അവൾക്കിതൊക്കെ ആദ്യത്തെ അനുഭവമാണ്.
സമയം പത്തുമണിയോടടുത്തപ്പോഴേക്കും ബന്ധുക്കളെല്ലാം ഇല്ലത്തെത്തിയിരുന്നു.
സ്റ്റേജിന് മുന്നിൽ നിരത്തിയിരുന്ന കസേരകളിൽ എല്ലാവരും ഇരുന്നു. കുറചുപേര് സ്റ്റേജിനടുത്തായി കൂടിനിൽപ്പുണ്ടായിരുന്നു.
അൽപനേരം കഴിഞ്ഞതോടെ ദേവുവിനെ അവിടേക്ക് ആനയിച്ചു. ഒരു ഓറഞ്ചുധാവാണിയും പച്ച ബ്ലൗസും ആയിരുന്നു അവളുടെ വേഷം.
അവൾ ആദ്യമായിട്ടായിരുന്നു ധാവണിയുടുക്കുന്നത്.
ദേവുവിനെ സ്റ്റേജിൽ ഉണ്ടായിരുന്ന സിംഹാസനം പോലെയുള്ള ഒരു കസേരയിൽ ഇരുത്തി.
അവൾ നിറഞ്ഞപുഞ്ചിരിയോടെ അവിടെയിരുന്നു.
എല്ലാവരുടെയും മുഖത്ത് സന്തോഷമായിരുന്നു. അച്ഛമ്മ ഒരു തുളസിമാല അവളെ അണിയിച്ചു. മുന്നിൽ ഒരു പാത്രത്തിൽ വച്ചിരുന്ന മഞ്ഞൾ അവളുടെ കവിളിൽ പുരട്ടി.
പിന്നെ അല്പം മധുരവും അവൾക്ക് കൊടുത്തു.
അച്ഛമ്മക്ക് ശേഷം ശോഭയും രാജീവും രാജീവിന്റെ അച്ഛനും ബാക്കി ബന്ധുക്കളുമൊക്കെ ചടങ്ങിന്റെ ഭാഗമായി.
ഒരുപാട് ലേറ്റ് ആയെന്നറിയാം.
ചെറിയ ഒരു ബ്രേക്ക് എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ് ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.
Sorry for the delay and thank u for understanding ❤
Nxt part എന്ന പോസ്റ്റ് ആകുക bro