രുദ്രതാണ്ഡവം 10 [HERCULES] 1314

തന്റെ അമ്മവീട്ടിലെ കുളപ്പടവിൽ ഇരിക്കുകയായിരുന്നു ഗൗരി. അവിടെയിരിക്കാൻ അവൾക്ക് പണ്ടുമുതൽക്കെ എന്തോ വല്ലാത്ത ഇഷ്ടമാണ്. കാലിലേക്കിരച്ചുകയറുന്ന വെള്ളത്തിന്റെ തണുപ്പും ഇക്കിളിയിട്ട് കളിക്കുന്ന ചെറുമീനുകളും കുളത്തിന്റെ തൊട്ടടുത്തുതന്നെയുള്ള വയലിന്റെ പച്ചപ്പും എല്ലാം അവൾ നല്ലപോലെ ആസ്വദിക്കുന്നുണ്ടായിരുന്നു.

ഇപ്രാവിശ്യം ഇവയ്‌ക്കെല്ലാമൊപ്പം അവളുടെ കൂടെ അഭിയുമൊത്തുള്ള കുറേ നല്ല നിമിഷങ്ങളുടെ ഓർമകളും നിറഞ്ഞുനിന്നിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭി ഗൗരിയുടെ സ്കൂളിൽ ചേരുന്നത്.
മൂന്ന് ഡിവിഷൻ ആയിട്ടാണ് ക്ലാസ്സ്‌. അഭിയും ഗൗരിയും വേറെ വേറെ ഡിവിഷനിൽ ആയിരുന്നു. സെക്കന്റ് ലാംഗ്വേജ് ഹിന്ദി ആയിരുന്നു ഇരുവരും എടുത്തിരുന്നത്. ആ പിരീടീൽ മലയാളം എടുത്തവർ ഒരു ക്ലാസിലും ഹിന്ദി മറ്റൊരു ക്ലാസ്സിലും ആണ്. ഹിന്ദിക്ക് പൊതുവെ ആളുകൾ കുറവായിരുന്നു.

അവിടെയാണ് അഭിയേ ഗൗരി ആദ്യമായി കാണുന്നത്. എല്ലാവരോടും ഒരു ചിരിയോടെ മാത്രം സംസാരിക്കുന്നവൻ. അവന്റെ ചിരി പെൺകുട്ടികൾക്കിടയിൽ സംസാരവിഷയമായിരുന്നു. വല്ലാത്ത ഒരു നിഷ്കളങ്കതയും ഓമനത്തവുമൊക്കെ ആയിരുന്നു അതിന്.

മെലിഞ്ഞ ശരീരപ്രകൃതമുള്ള അവനെ ഇടയ്ക്കിടെ ഉപദ്രവിക്കാൻ ആൾക്കാരുണ്ടാവും. എന്നാലും അവൻ ആരോടും പരാതിപ്പെടാറില്ല.

അങ്ങനെയുള്ള സന്ദർഭങ്ങളിൽ അവന്റെ മുഖത്ത് ആ സ്ഥായിയായ പുഞ്ചിരിയുണ്ടാവില്ല. പകരം നിറഞ്ഞു തുളുമ്പാറായ പേടിച്ച കണ്ണുകളാണ് ആദ്യം ശ്രെദ്ധയിൽ പെടുക.

പത്താം ക്ലാസ്സിൽ ആണ് ഗൗരിയും അഭിയും ഒരേ ഡിവിഷനിൽ ആകുന്നത്. അന്ന് അവർക്കൊപ്പം മനീഷും ഉണ്ടായിരുന്നു.
അവർ മൂന്നുമായിരുന്നു കൂട്ട്. മറ്റുള്ളവരുടെ ഉപദ്രവം അപ്പോഴും തുടർന്നിരുന്നു.

+2വിലും അവർ ഒന്നിച്ചായിരുന്നു. അവിടെ പഠിക്കുമ്പോഴായിരുന്നു ആദ്യമായി അഭി ഒരാളോട് വഴക്കിടുന്നത് ഗൗരി കാണുന്നത്.
അഭിയുടെ അമ്മയെപ്പറ്റി എന്തോ മോശമായി മറ്റേ കുട്ടി പറഞ്ഞു. അഭി അവനെ ഇടിച്ചു.

പക്ഷെ ഇടികൊണ്ടവൻ കൂട്ടുകാരെയും കൂട്ടിവന്ന് അഭിയേ പൊതിരെ തല്ലി. അന്ന് മൂക്കിൽനിന്നും വായിൽനിന്നും ചോരയോലിപ്പിച്ചു നിന്ന അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു. അത് ഒരുപക്ഷെ കണ്ട ഓർമ്മപോലുമില്ലാത്ത അമ്മയെ അനാവശ്യം പറഞ്ഞവനെ തിരിച്ച് ഒരിടിയെങ്കിലും കൊടുത്തല്ലോ എന്ന ചിന്തയിൽനിന്നാവം.

അതിന് ശേഷം ഗൗരി അഭിയേ കാണുന്നത് കോളേജിൽ വച്ചാണ്. ആ മെലിഞ്ഞ ശരീരമൊക്കെ മാറി… ശരീരമൊന്നുകൂടെ ഉറച്ചു. അന്ന് സൂരജിന്റെ അടുത്തുനിന്നു തന്നെ രക്ഷിച്ചതും അവന്റെ നെഞ്ചോടോട്ടി നിന്നപ്പോൾ തന്നെ ചേർത്തുപിടിച്ചതുമൊക്കെ ഓർത്തപ്പോൾ അവളുടെയടിവയറ്റിൽ മഞ്ഞുപെയത് ഒരു മഞ്ഞുമലതന്നെ രൂപംകൊണ്ടിരുന്നിരിക്കണം.

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.