രുദ്രതാണ്ഡവം 10 [HERCULES] 1314

ദേവുവിൽ എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസവും ധൈര്യവും വന്നുചേർന്നത് അവൾക്ക് മനസിലാവുന്നുണ്ടായിരുന്നു.

അല്പം കഴിഞ്ഞപ്പോൾ മുറ്റത്ത് ഒരു കാർ വന്നുനിൽക്കുന്ന ശബ്ദം കേട്ട് ദേവു ജനാലയിലൂടെ പുറത്തേക്ക് നോക്കി.
തിരണ്ടുകല്യാണത്തിനുള്ള വസ്ത്രമെടുക്കാൻ പോയ ശോഭയും രാജീവും രാജീവിന്റെ അച്ഛനും അമ്മയുമായിരുന്നു അത്.

അവൾ അവരെ നോക്കിയവിടെ നിന്നു. പുറകിൽ സ്വർണനാഗത്തിന്റെ ശബ്ദം കേട്ടപ്പോൾ അവൾ തിരിഞ്ഞുനോക്കി. അത് യാത്ര പറയാനെന്നോണം പത്തി താഴ്ത്തി ശബ്ദമുണ്ടാക്കി. പിന്നെ പതിയെ ഈഴഞ്ഞു ജനാലവഴി കാവ് ലക്ഷ്യമാക്കി നീങ്ങി.

കുറച്ചുകഴിഞ്ഞപ്പോൾ രാജീവ്‌ അവളുടെ മുറിയിലേക്ക് വന്നു. ഒപ്പം ശോഭയും.
എന്നാൽ ദേവു രാജീവിനെ മൈൻഡ് ചെയ്തില്ല.അവരെ കണ്ടപ്പോൾ അവൾ തിരിഞ്ഞുനിന്നു.
ബാംഗ്ലൂർ പോയിവന്നിട്ട് ഇത്രേം നേരം തന്നെ കാണാൻ പോലും വരാത്തത്തിൽ അവൾക്ക് അച്ഛനോട് പിണക്കമായിരുന്നു.

” ദേവൂട്ടിപിണങ്ങിനിക്ക്യാ… അശ്യേ… നാണക്കേട്… വല്യകുട്ടിയായിട്ട് പിണങ്ങിനിക്കണനോക്ക് ”
രാജീവ്‌ ചെറിയ ചിരിയോടെ പറഞ്ഞിട്ട് അവളുടെ പിന്നിൽ മുട്ടുകുത്തി നിന്നു.

എന്നാൽ ദേവു അതും ശ്രെദ്ധിച്ചില്ല.
അച്ഛന്റേം മോളുടേം പിണക്കവും പരിഭവവും ഒക്കെ വാതില്പടിയിൽ ഒരു ചിരിയോടെ നോക്കിനിൽക്കുകയായിരുന്നു ശോഭ.

” അച്ഛ ദേവൂട്ടിക്കെന്താ കൊണ്ടുവന്നിരിക്കണേന്ന് നോക്കിക്കേ… ”
എന്ന് പറഞ്ഞ് പുറകിൽ ഒളിപ്പിച്ചുവച്ചിരുന്ന ചോക്ലേറ്റ് ബോക്സ്‌ മുന്നിലേക്ക് നീട്ടിപ്പിടിച്ചു.

ദേവു ഇടങ്കണ്ണിട്ട് നോക്കണത് രാജീവ്‌ കണ്ടു. അതോടെ ഒരു പൊട്ടിച്ചിരിയോടെ രാജീവ്‌ അവളെ എടുത്ത്പൊക്കി ഒന്ന് വട്ടം കറക്കി നിലത്തുതന്നെ നിർത്തി. ദേവൂട്ടിയും അലറിച്ചിരിക്കുന്നുണ്ടായിരുന്നു.

അവൾ അച്ഛന്റെ കൈ പിടിച്ച് വലിച്ച് വീണ്ടും അയാളെ മുട്ടിൽ ഇരുത്തി. പിന്നെ കെട്ടിപ്പിടിച്ച് രണ്ടുകവിളിലും ഓരോ ഉമ്മ കൊടുത്തു.
അവരെ ചിരിയോടെ നോക്കിനിന്ന ശോഭയ്ക്കും അവൾ ഒരു സ്നേഹചുംബനം സമ്മാനിച്ചു.

” ദേവൂട്ടി… നാളേക്കഴിഞ്ഞാട്ടോ മോൾടെ തിരണ്ടുകല്യാണം… മോൾക്കിടാൻ പുതിയ ഉടുപ്പൊക്കെ വാങ്ങിയല്ലോ… ”

ശോഭ ദേവുവിനോട് പറഞ്ഞു… പിന്നെ വാങ്ങിക്കൊണ്ടുവന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ അവളെ കാണിക്കുന്നതിൽ മുഴുകി.

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

 

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.