രുദ്രതാണ്ഡവം 10 [HERCULES] 1314

ചെറിയ മയക്കത്തിലേക്ക്പോയിരുന്ന ദേവു കുറച്ച്നേരത്തിനു ശേഷം ആ മയക്കത്തിൽനിന്നുമുണർന്നു.

കുറച്ചുമുന്നേ സംഭവിച്ച കാര്യങ്ങൾ ഒരു സ്വപ്നം പോലെയായിരുന്നു അവൾക്ക് തോന്നിയത്. പെട്ടന്നെന്തോ ഓർത്ത് അവൾ ജനാലയുടെ അടുത്തേക്ക് നീങ്ങി. അവൾക്ക് പിന്നാലെ തന്നെ ആ സ്വർണനാഗവും.

അവൾ നോക്കിയത് നേരത്തേ ആ കുഞ്ഞ് കുരുവികൾ ഇരുന്നിരുന്ന ശിഖരത്തിലേക്കാണ്. എന്നാൽ അവിടെ നഖം ആഴ്ന്നിറങ്ങിയ പാട് കണ്ടപ്പോൾ താൻ കുറച്ചുമുന്നേ അനുഭവിച്ചതൊന്നും സ്വപ്നമായിരുന്നില്ല എന്ന തിരിച്ചറിവ് അവളിൽ വന്നുചേർന്നു.

ഒരേ സമയം അത്ഭുതവും പേടിയും അവളിലേക്ക് കടന്നുവന്നു. അതോടൊപ്പം എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചു എന്നൊരു ചോദ്യവും അവളുടെയുള്ളിൽ ഉടലെടുത്തു.

ദേവു കട്ടിലിൽ ഇരുന്ന് തന്റെ കയ്യിലേക്ക് സൂക്ഷിച്ചുനോക്കി. എന്നാൽ ഒരു മാറ്റവും അവൾക്കനുഭവപ്പെട്ടില്ല.

വിശ്വസിക്കാനും തരമില്ല എന്നാൽ വിശ്വസിക്കാതിരിക്കാനും പറ്റുന്നില്ല എന്ന അവസ്ഥയിലായിരുന്നു ദേവു.
അവൾക്ക് നല്ല ഉന്മേഷം തോന്നുന്നുണ്ടായിരുന്നു. അത്രനേരം ആർത്തവത്തിന്റെ ചെറിയ ഒരു ക്ഷീണം അവൾക്കുണ്ടായിരുന്നു. എന്നാലിപ്പോൾ അതൊന്നും അവളെയലട്ടുന്നുണ്ടായിരുന്നില്ല.

എല്ലാം ഓർത്തുനോക്കിയപ്പോൾ അവളുടെയുള്ളിൽ വീണ്ടുമാ ഭയം തലപൊക്കി.
പെട്ടന്ന് ” പേടിക്കണ്ട…. “എന്ന് ഗാംഭീര്യമാർന്ന ശബ്ദത്തിൽ ഒരു അശരീരി അവിടെ മുഴങ്ങി.
ആ ശബ്ദം അവളിലെ പേടി പതിയെ അലിയിച്ചുകളഞ്ഞു.
അവൾ പയ്യെ കണ്ണുകളടച്ചു.

” നിന്റെ ജന്മലക്ഷ്യം നേടിയെടുക്കാനുള്ള ശക്തികൾ നിന്നിൽ നിക്ഷിപ്തമാണ്… സമയം ആഗതമാകുമ്പോൾ അവ ഉണരുന്നതാണ്. നിന്റെ ജന്മരഹര്യം വൈകാതെ നീ മനസിലാക്കുന്നതാണ്.നീ മനസിലാക്കിയ സത്യങ്ങൾ നിന്നിൽ തന്നെ കാത്തുസൂക്ഷിക്കുക ”

വീണ്ടും ആ ശബ്ദം അവിടെ മുഴങ്ങി.

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.