രുദ്രതാണ്ഡവം 10 [HERCULES] 1314

 

അരുവിയുടെ കരയിൽ എത്താറായപ്പോൾ അവളുടെ കുറച്ചുമാത്രം ദൂരെയായി രണ്ട് നിഴൾരൂപങ്ങൾ കോടമഞ്ഞിന്റെ അകത്തുകൂടെ അവൾ കണ്ടു. പരസ്പരം പുണർന്നുനിൽക്കുന്ന രണ്ടുപേർ…

അവരുടെ സ്വകാര്യതയിൽ കൈകടത്തരുത് എന്ന് മനസ് മന്ത്രിച്ചെങ്കിലും എന്തുകൊണ്ടോ മുന്നോട്ട് പോകാനാണ് അവൾക്ക് തോന്നിയത്.

കുറച്ചുകൂടെ അടുത്തേക്ക് നീങ്ങിയപ്പോൾ മഞ്ഞിന്റെയാവരണം ഏറക്കുറെ മാറിക്കിട്ടി. കാഴ്ചകൾ കുറേ കൂടെ വ്യക്തമായിത്തുടങ്ങി.

മുന്നിലെ കാഴ്ചകണ്ട് അവളുടെ നെഞ്ചിൽനിന്ന് ചോരപൊടിഞ്ഞു.
പരസ്പരം പുണർന്നുനിൽക്കുന്ന ആ കമിതാക്കൾ അഭിയും ഗൗരിയുമായിരുന്നു.

അവർ പരസ്പരം ചുണ്ടോട് ചുണ്ട് ചുംബിക്കുകയായിരുന്നു.
ചുറ്റുമുള്ളതിനെപ്പറ്റിയൊന്നും വ്യാകുലപ്പെടാതെ അവരുടെ അധരപാനം തുടർന്നുകൊണ്ടിരുന്നു.

അനുവിന്റെ കണ്ണുകൾ നിറഞ്ഞു. മുന്നിലുള്ള കാഴ്ചയെ അവളിൽനിന്ന് മറച്ചുപിടിക്കാൻ നിറഞ്ഞുവന്ന അവളുടെ കണ്ണുകൾ അവളെ സഹായിച്ചു. പയ്യെ അവളുടെ കണ്ണിലേക്കിരുട്ടുകയറി.

ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നപ്പോൾ അനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അവൾക്ക് ശ്വാസമെടുക്കാൻപോലും പ്രയാസം തോന്നി.
അല്പനേരത്തിന് ശേഷം അവൾക്കിത്തിരി ആശ്വാസം തോന്നി.

അവളുടെ നോട്ടം ആദ്യം ചെന്നെത്തിയത് അവളുടെ റീഡിങ് ടേബിളിന് മുകളിലുള്ള ചെറിയ ആ കൃഷ്ണപ്രതിമയിലേക്കായിരുന്നു.

” നീയുമെന്നേയോർമിപ്പിക്കുവാലെ കണ്ണാ,…!”

അവള് ആ കൃഷ്ണവിഗ്രഹത്തോട് പരിഭവംപോലെ ചോദിച്ചു.

പിന്നെ കുറച്ചുനേരം അവളെന്തോ ചിന്തിച്ചിരുന്നു.

” അഭിയേട്ടനും ഗൗരിയും തന്നെയാ ഒന്നിക്കേണ്ടത്. അവരുതമ്മിലാ ചേർച്ച… ”

അവളുടെ ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരിവിടർന്നു. അവൾ ഹൃദയംകൊണ്ടെടുത്ത തീരുമാനമായിരുന്നു അത്.ആ തീരുമാനം ഉറച്ചതായിരുന്നു

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

 

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.