രുദ്രതാണ്ഡവം 10 [HERCULES] 1314

 

” അവനെന്തുപറഞ്ഞൂടാ… ”
ദേവകിയായിരുന്നു അത് ചോദിച്ചത്.

” അവനമ്മാവനോട് ചോദിച്ചിട്ട് പറയാന്നുപറഞ്ഞു. ”

” അപ്പൊ നീയൊന്നുകൊണ്ടും പേടിക്കണ്ട. ഏട്ടനെ ഞാമ്മിളിച്ചുപറഞ്ഞോള… ”

ദേവകി അത് പറഞ്ഞിട്ട് തിരിച്ച് അടുക്കളയിലേക്ക് തന്നെപോയി.
അതിനിടെ അശോകിന്റെ മെയിൽ അവന് വന്നിരുന്നു. അത് പരിശോധിച്ച് സൂരജിന് അവിടെ വില്ല ഉണ്ടെന്ന് അവർ ഉറപ്പിച്ചു.
കുറച്ചുനേരങ്കൂടെ സംസാരിച്ചിരുന്ന് എല്ലാവരും യാത്രപറഞ്ഞിറങ്ങി.

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

കരഞ്ഞുതളർന്ന് അനു ഉറങ്ങിപ്പോയിരുന്നു. ഇടക്ക് അമ്മവന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചുവെങ്കിലും തനിക്ക് വേണ്ടായെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞുമാറി.

ഒരു വലിയ കാടിന് നടുവിലായിരുന്നു അനു നിന്നിരുന്നത്. ഓക്ക്മരങ്ങളും പൈൻ മരങ്ങളും ഇടകലർന്ന ഇടതൂർന്ന കാടായിരുന്നു അത്. പുലർക്കാലമായിരുന്നു.
സൂര്യപ്രകാശം ചെറിയരീതിയിൽ മാത്രമാണ് താഴേക്ക് എത്തിക്കൊണ്ടിരുന്നത്.
ഏതോ കിളികളുടെ ശബ്ദം ഓരോ ഭാഗത്തുനിന്നായി കേൾക്കാം.

കോടമഞ്ഞിറങ്ങിയ അന്തരീക്ഷം… അതിനാൽ തന്നെ മുന്നിലേക്കുള്ള കാഴ്ച ഏറക്കുറെ അപൂർണമാണ്. വല്ലാത്ത തണുപ്പായിരുന്നു ആ അന്തരീക്ഷത്തിൽ.
ശരീരം ചൂട് പിടിപ്പിക്കാനെന്നോണം അവൾ കൈകൾ കൂട്ടിതിരുമ്മിക്കൊണ്ടിരുന്നു.
അടുത്തെവിടയോ ഒരു അരുവി ഒഴുകുന്നതിന്റെ ശബ്ദം കേൾക്കാം. പാറക്കെട്ടിൽ തട്ടി ചിന്നിത്തെറിക്കുന്ന ജാലകനങ്ങളുടെ ശബ്ദം അവളുടെ കാതുക്കളെ കുളിരണിയിപ്പിച്ചുകൊണ്ടിരുന്നു.

അവൾ പതിയെ മുന്നോട്ട് നടക്കാനാരംഭിച്ചു. വല്ലാത്തയൊരു പോസിറ്റീവ് വൈബ് അവൾക്ക് അവിടെനിന്ന് കിട്ടുന്നുണ്ടായിരുന്നു. അവൾ കോടമഞ്ഞിന്റെ ആവരണത്തെ കീറിമുറിച്ച് അരുവിയുടെ ശബ്ദം കേട്ടഭാഗത്തേക്ക് നടന്നു.

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.