രുദ്രതാണ്ഡവം 10 [HERCULES] 1314

കൂടുതൽ ബോട്ടുകൾ കാപ്പിലിനു നേർക്ക് വരുന്നത് കണ്ട ക്യാപ്റ്റൻ കപ്പലിന്റെ ഗതിമാറ്റി.

കപ്പൽ അതിവേഗം മുന്നോട്ട് ചലിച്ചുകൊണ്ടിരുന്നു. മുന്നിൽ കാർമേഘങ്ങൾ ഇരുണ്ടുകൂടിയിരിക്കുന്നു.
പുകപോലെ മുന്നോട്ടുള്ള കാഴ്ചമറച്ചുകൊണ്ട് കാർമേഘങ്ങൾ.

Thunder

കടൽ ആശാന്തമായിരിക്കുന്നു. ശക്തമായ കാറ്റടിക്കുന്നു. അപകടമാണ്. എങ്കിലും കൊള്ളക്കാരിൽനിന്ന് രക്ഷപ്പെടാൻ അതുമാത്രമാണ് വഴി. ക്യാപ്റ്റൻ കപ്പൽ പുകമറയ്ക്കുള്ളിലേക്ക് കയറ്റി.

കൊള്ളക്കാരുടെ ബോട്ടുകൾ അവിടെ നിശ്ചലമായിരിക്കുന്നു. അവർ തങ്ങളെ പിന്തുടരുന്നില്ല എന്നത് ക്യാപ്റ്റന് ഒരു ആശ്വാസമായിരുന്നു. പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്ന തിരക്കിലായിരുന്നു എല്ലാവരും.

കുറച്ചുകൂടെ മുന്നോട്ട് പോയതും ശക്തമായ മിന്നലും ഇടിമുഴക്കവും അനുഭവപ്പെട്ടു. ഒപ്പം കനത്ത മഴയും. വലിയ ഓളങ്ങളിൽ പെട്ട് കപ്പൽ ഉയർന്നുതാഴ്ന്നു.
കപ്പൽ നിയന്ത്രിക്കാൻ ക്യാപ്റ്റൻ നന്നേ പാടുപെട്ടു.

Thunder storm


മുന്നിലെ കാഴ്ചകണ്ട് ക്യാപ്റ്റന്റെ നട്ടെള്ളിലൂടെ ഒരു വിറയൽ കടന്നുപോയി.
വലിയ ഒരു ചുഴലി. അതിന് നേർക്കാണ് കപ്പൽ നീങ്ങിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം വേഗം തന്നെ കപ്പലിന്റെ ഗതി മാറ്റാൻ ശ്രെമിച്ചു. പക്ഷെ ആ സമയം കൊണ്ട് കപ്പൽ ചുഴിയുടെ പ്രഭവാലയത്തിൽ പെട്ടിരുന്നു. കപ്പലിന്റെ നിയന്ത്രം പൂർണമായി നഷ്ടമായി.
അത് ചുഴിയിൽപെട്ട് ആടിയുലഞ്ഞു. പയ്യെപ്പയ്യെ കപ്പൽ അതിനെ ചുറ്റിത്തുടങ്ങി. അത്രയും ഭാരമുള്ള കപ്പൽ ആ ചുഴലിയുടെ ശക്തിയിൽ വായുവിലേക്കുയരുന്നുപൊങ്ങി.
ശക്തിയിൽ കടലിലേക്ക് പതിച്ചു.

അതിന്റെ ശക്തിയിൽ കപ്പൽ നെടുകെ പിളർന്നു. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആ കപ്പൽ സഞ്ചരിച്ചുകൊണ്ടിരുന്നു.

ഓളപ്പരപ്പിൽ കഅതിൽനിന്ന് തെറിച്ചുവീണ ആൾക്കാർ ഒരു ലക്ഷ്യവുമില്ലാതെ നീന്തി.
കപ്പലിലെ ഭൂരിഭാഗം പേരും അതിനകത്തു കുടുങ്ങിപ്പോയിരുന്നു.വൈകുന്നേരം വരെ ആഘോഷത്തിൽ മുങ്ങിയിരുന്ന ആൾക്കാരാണ് വലിയ ഒരു ദുരന്തത്തിൽ ചെന്ന് പെട്ടത്. ഒപ്പം ആർത്തുല്ലസിച്ചിരുന്നവർ കടലിന്റെ ആഴങ്ങളിലേക്ക് പോകുന്നത് നോക്കിനിൽക്കാൻ മാത്രമേ അവർക്ക് സാധിച്ചുള്ളൂ.

പൊങ്ങിക്കിടന്നിരുന്ന പലകയിലും മറ്റും ആള്ളിപ്പിടിച്ച് അവർ കിടന്നു. എങ്കിലും കൈകൊണ്ട് തുഴഞ്ഞ് രക്ഷപ്പെട്ടവർ ഒക്കെ ചേർന്ന് നിന്നു. അവർ അവര് കിടന്നിരുന്ന പാലകക്കഷണങ്ങൾ അവിടെ ഒഴുകിനടന്നിരുന്ന തുണിയും മറ്റും വച്ച് കൂട്ടിക്കെട്ടി. പന്ത്രണ്ട് പേര് മാത്രമേ അവർ ഉണ്ടായിരുന്നുള്ളു. അതിൽ ക്യാപ്റ്റനും ഉൾപ്പെടും.

എല്ലാവരും വളരെയേറെ ക്ഷീണിതരായിരുന്നു. പരിക്കുകൾ അവരുടെ ക്ഷീണം വർധിപ്പിച്ചു.
ക്ഷീണം കാരണം പലരുടെയും ബോധം മറഞ്ഞിരുന്നു. രാത്രിയുടെ തണുപ്പും ഏറിവരുകയാണ്.
പസഫിക് സമുദ്രത്തിൽ ഒരു പൊട്ടുപോലെ അവർ അങ്ങനെ ഒഴുകി നടന്നു. തങ്ങളുടെ രക്ഷക്ക് ആരെങ്കിലും എത്തിച്ചേരും എന്ന പ്രതീക്ഷയോടെ.

 

തുടരും

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.