രുദ്രതാണ്ഡവം 10 [HERCULES] 1314

” സാർ വാട്ട്‌ ഹാപ്പെൻഡ്… ”

അവർ അല്പം പേടിയോടെ തന്നെ ക്യാപ്റ്റനോട്‌ ചോദിച്ചു.

” ഡോണ്ട് ഗെറ്റ് പാനിക്… വി ആർ അണ്ടർ അറ്റാക്… പൈറേറ്റ്സ് ആർ ടാർഗറ്റിങ് ഔർ ഷിപ്… ഷോ യുവർ ബ്രേവ്… കിൽ തേം ഓൾ… ഗെറ്റ് റെഡി ബോയ്സ്…. ”

ക്യാപ്റ്റൻ എല്ലാവരോടുമായി പറഞ്ഞു. അദ്ദേഹം കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തു.അതോടെ ട്രെയിൻഡ് ആയിട്ടുള്ളവർ താഴെയുള്ള മുറിയിൽ ചെന്ന് തോക്കും മറ്റ് ആയുധങ്ങളും കരസ്തമാക്കി ഡെക്കിലേക്ക് കുതിച്ചു.

ക്യാപ്റ്റൻ അതിനോടകം കൊള്ളക്കാർ ആക്രമിക്കുന്നു എന്ന വിവരം റേഡിയോ വഴി ബേസിലേക്ക് അറിയിച്ചിരുന്നു.

ബോട്ടുകൾ കപ്പലിനോട് അടുത്തുവന്നുകൊണ്ടിരുന്നു. അതോടെ കപ്പലിൽ ഉള്ളവർ ബോട്ടിനുനേരെ നിറയൊഴിക്കാൻ തുടങ്ങി. ബോട്ടിലുള്ളവർ തിരിച്ചും. ഇരുഭാഗത്തും കുറേ ആളുകൾക്ക് പരിക്കേറ്റു. എങ്കിലും പിന്മാറാൻ കൊള്ളക്കാരൻ ഒരുക്കമായിരുന്നില്ല. അവർ അതിവേഗം ബോട്ട് ഓടിച്ച് കപ്പലിനടുത്തെത്തി.

നിരവധി വടങ്ങൾ കപ്പലിലേക്ക് വന്ന് കുരുങ്ങി. കപ്പലിലെ സായുധരായവരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റിരുന്നു. കൊള്ളക്കാരൻ കപ്പലിലേക്ക് കയറാൻ ശ്രെമിക്കുന്നു എന്ന് ശ്രെദ്ധയിൽ പെട്ടതും ക്യാപ്റ്റൻ കപ്പൽ അവരുടെ ബോട്ടിൽ ഇടിപ്പിച്ചു. അത് തകർന്ന് തരിപ്പണമായി.
അതിൽ ഉണ്ടായിരുന്ന കുറേ പേര് വെള്ളത്തിൽ വീണു.

എങ്കിലും കപ്പലുമായി ബന്ധിപ്പിക്കപ്പെട്ട കയറിൽ കുറച്ചുപേര് തൂങ്ങിക്കുടപ്പുണ്ടായിരുന്നു.അവർ കയറിൽ തൂങ്ങി മുകളിലേക്ക് കയറിക്കൊണ്ടിരുന്നു

” കട്ട്‌ ദി റോപ്സ്… ”

ക്യാപ്റ്റൻ അലറി.

അതോടെ കപ്പലിൽ ബന്ധിക്കപ്പെട്ട വടങ്ങൾ ജോലിക്കാർ മുറിച്ചുമാറ്റി.
അതിൽ തൂങ്ങിക്കിടന്നവരും കടലിലേക്ക് വീണു.

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.