അദ്ദേഹം കപ്പലിലെ സംവിധാനങ്ങൾ ഒക്കെ പരിശോധിച്ച് എല്ലാം ഉറപ്പുവരുത്തി. ബാക്കിയുള്ള ക്രൂ മെമ്പേഴ്സിന് അവരുടെ ജോലി ഒക്കെ വിഭചിച്ചു നൽകി.
ശാന്തമായിക്കിടക്കുന്ന പസഫിക് സമുദ്രത്തിന്റെ ഓളപ്പരപ്പിനെ കീറിമുറിച്ചുകൊണ്ട് കോസ്കോ അതിവേഗം മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
സമയം വൈകുന്നേരത്തോടടുത്തിരുന്നു.
ജോലിയൊക്കെ തീർത്ത് എല്ലാവരും പാട്ടും മദ്യപാനവുമൊക്കെയായി ആ സായാന്ഹം ആഘോഷമാക്കി.
മുറിയിൽ വായനയിലായിരുന്ന ക്യാപ്റ്റന്റെ വയർലെസ് ശബ്ദിച്ചു.
” സാർ… പൈറേറ്റ്സ് .. ”
സ്റ്റാഫ് ക്യാപ്റ്റൻ ക്യാപ്റ്റനോട് പേടിയോടെ വിവരമറിയിച്ചു .
“വാട്ട്….! ”
ക്യാപ്റ്റൻ അലറി.. പെട്ടന്നുതന്നെ അയാൾ കണ്ട്രോൾ റൂമിലേക്ക് പാഞ്ഞു.
ബൈനോക്കുലർ വച്ച് കപ്പലിനുനേർക്ക് വന്നുകൊണ്ടിരുന്ന അഞ്ചോളം ചെറിയ ബോട്ടുകൾ അദ്ദേഹം വീക്ഷിച്ചു.
” ഓഹ് ഷിറ്റ്…അലേർട്ട് ദ ക്രൂ…ഹറി ”
അദ്ദേഹം സ്റ്റാഫ് ക്യാപ്റ്റന് ഓർഡർ കൊടുത്തു.
അതോടെ കപ്പലിൽ വലിയ ശബ്ദത്തിൽ സൈറൺ മുഴങ്ങി.
ഡെക്കിൽ ആഘോഷത്തിലായിരുന്ന എല്ലാവരും സൈറൺ കേട്ട് പരിഭ്രാന്തരായി. അവർ കണ്ട്രോൾ റൂമിലേക്ക് പാഞ്ഞു.
ഒരുപാട് ലേറ്റ് ആയെന്നറിയാം.
ചെറിയ ഒരു ബ്രേക്ക് എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ് ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.
Sorry for the delay and thank u for understanding ❤
Nxt part എന്ന പോസ്റ്റ് ആകുക bro