രുദ്രതാണ്ഡവം 10 [HERCULES] 1314

അന്ന് എല്ലാവരും പോയിക്കഴിഞ്ഞ് രാജീവ് അവളെയും കൂട്ടി നടക്കാനിറങ്ങി.

” ദേവൂട്ടി… വായോ… നമ്മക്കൊന്നുപറമ്പിലൊക്കെ നടന്നിട്ടുവരാം.”

അവൾ ഏറെ സന്തോഷത്തോടെ തന്റെ അച്ഛന്റെ കയ്യും പിടിച്ച് നടന്നു. അവൾ വല്ലാതെ സന്തോഷിക്കുകയായിരുന്നു. അച്ഛനെ അവൾക്കങ്ങനെ കിട്ടാറില്ലായിരുന്നു. എപ്പോഴും ജോലിതിരക്കിലായിരിക്കും രാജീവ്‌.

” അച്ഛാ… നീയ്ക്കൊരയ്‌സ്ക്രീം വാങ്ങിത്തരുവോ…? ”
ദൂരെയായി ഒരു കട കണ്ടപ്പോൾ അവൾ അച്ഛനോട് ചോദിച്ചു.

നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ട് അയാൾ ഒരു പുഞ്ചിരിയോടെ അവളുടെ തലയിലൊന്ന് തഴുകി. പിന്നെ അവളെയും കൂട്ടി ആ കടയിലേക്ക് നടന്നു.

” ദേവൂട്ടിയ്ക്കേതാ വേണ്ടേ…”

” നിയ്ക്ക് ബട്ടർസ്കോച്… ”

അച്ഛനെ നോക്കി വെളുക്കെ ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

രാജീവും അവളെനോക്കി ചിരിച്ചു. ഐസ്ക്രീം വാങ്ങി അവളെ ഏല്പിച്ച് കുറച്ച് ചോക്ലേറ്റ് കൂടെ അയാൾ വാങ്ങി. പിന്നെ ബില്ല് പേ ചെയ്ത് തിരിച്ച് വീട്ടിലേക്ക് നടന്നു.

തന്റെ കയ്യിലുള്ള പാത്രത്തിൽനിന്ന് സ്പൂൺ കൊണ്ട് ഐസ്ക്രീം കോരിയെടുത്ത് നുണഞ്ഞുകൊണ്ടാണ് ദേവുവിന്റെ നടപ്പ്.
കുങ്കുമവർണമണിഞ്ഞ അസ്തമയസൂര്യനെ സാക്ഷിയാക്കി വയലിലൂടെ അവർ വീട്ടിലേക്ക് നടന്നു.

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

18.740628 N ,146.975022 E | PACIFIC OCEAN | പസഫിക് സമുദ്രം

ഓസ്ട്രേലിയ ടൗൺസ്‌വില്ലേ തുറമുഖത്തുനിന്നും കോസ്കോ ഷിപ്പിങ് കമ്പനിയുടെ കാർഗോ ഷിപ്പ് യാത്രആരംഭിച്ചു. കാലിഫോർണിയയിലെ ഓക്ക്ലാൻഡ് തുറമുഖത്തേക്ക് ഇരുമ്പ് അയിരും സ്വർണവും മറ്റ് വിലകൂടിയ രത്നങ്ങളുമൊക്കെയായി യാത്രാതിരിച്ചതായിരുന്നു ആ കപ്പൽ.
40 ജോലിക്കാരുമായി ആയിരുന്നു കോസ്കോ തന്റെ യാത്ര ആരംഭിച്ചത്.

തുറമുഖം പിന്നിട്ട് കുറച്ചുകഴിഞ്ഞപ്പോൾ ക്യാപ്റ്റൻ സ്റ്റാഫ് ക്യാപ്റ്റനെ കപ്പലിന്റെ നിയന്ത്രണമെൽപ്പിച്ച് തന്റെ മുറിയിലേക്ക് വിശ്രമിക്കാനായി ചെന്നു. ഇനിയുള്ള നാലുമണിക്കൂർ കപ്പലിനെ നിയന്ത്രിക്കുക എന്നത് അദ്ദേഹത്തിന്റെ ജോലിയാണ്.

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.