എന്നാൽ അതിനൊക്കെയും നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.
ഗൗരി അഭിയുടെ അടുത്ത് എത്തുന്നതുവരെ മാത്രം.
പിടിച്ചുകെട്ടിയത് പോലെ അനുവിന്റെ പാദങ്ങൾ നിശ്ചലമായി.
ഗൗരി അവകാശത്തോടെ അഭിയുടെ ദേഹത്ത് പറ്റിപിടിച്ചിരുന്ന പൊടിയൊക്കെ തട്ടിക്കളയുകയായിരുന്നു. അതോടൊപ്പം അവൾ പരിക്കുകൾ വല്ലതും ഉണ്ടോ എന്ന് പരിശോധിക്കുന്നുമുണ്ട്.
അത് കണ്ട് ഒരു ശിലപോലെ അനു അവിടെ തറഞ്ഞുനിന്നു.
അവളുടെ കാലുകളുടെ ഭലം ക്ഷയിച്ചുപോകുംപോലെ തോന്നിയവൾക്ക്. കാലുകൾക്ക് വിറയൽ ബാധിച്ചു. അവൾ വേച്ചുവീഴാൻ പോയി. മാളു പിടിച്ചതുകാരണം അവൾ വീണില്ല. അനുവിനെ താങ്ങി അവൾ വീണ്ടും ആ ഇരിപ്പിടത്തിൽ ഇരുന്നു.
അനുവിന്റെ കണ്ണുകൾ അനുസരണയില്ലാതെ വീണ്ടും വീണ്ടും നിറഞ്ഞുതുളുമ്പി.
നെഞ്ചിൽ കത്തി കുത്തിക്കയറിയപോലൊരു നീറ്റൽ. അവിടന്ന് ചോര പൊടിയുന്നുണ്ടോ എന്ന്പോലും അവൾക്ക് തോന്നി.
അഭിയേട്ടൻ തന്റെയുള്ളിൽ എത്രമാത്രം ആഴ്ന്നിറങ്ങിയിരുന്നു എന്ന് അവൾക്ക് അപ്പോൾ ബോധ്യമായിരുന്നു.
ഒന്നും മിണ്ടാതെ എന്തക്കെയോ ചിന്തിച്ചുകൂട്ടുന്ന അനുവിനെ കണ്ട് മാളുവിന് വല്ലാണ്ട് പേടി തോന്നി.
” എടിയനൂ… നീയിങ്ങനെ കരയല്ലേടാ… കണ്ടിട്ടെനിക്ക് സഹിക്കണില്ല. ”
അനുവിന്റെ സങ്കടം കണ്ടുനിൽക്കാൻ വയ്യാതെ മാളു അവളോട് പറഞ്ഞു.
നിറഞ്ഞു തുളുമ്പിയ കണ്ണ് ഒന്ന് തുടച്ച് ഒരു ചിരി മുഖത്ത് വരുത്തി അനു അവളോട് പറഞ്ഞു.
” ഞാൻ… ഞാനെന്തിനാ കരയണതല്ലേ… അഭിയേട്ടനെപ്പറ്റി ഇനിയാലോചിക്കില്ല എന്നൊക്കെ നിന്നോടിന്നലെ പറഞ്ഞിട്ട് ഇന്ന്… ഇല്ല… ഇനി ഞാൻ കരയണില്ല… ”
അവളുടെ ഉള്ളം പുകയുന്നത് മാളുവിന് നല്ലത്പോലെ മനസിലാവുന്നുണ്ടായിരുന്നു.
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
തിരണ്ടുകല്യാണമൊക്കെ കഴിഞ്ഞ് ഒരുദിവസം അവരോടൊപ്പം ചിലവഴിച്ച് ബന്ധുക്കളൊക്കെ തിരിച്ചുപോകാൻ തയ്യാറായിക്കഴിഞ്ഞിരുന്നു.
ദേവൂന് അതൊരു സങ്കടമായിരുന്നു. അവളോടൊപ്പം കളിക്കാൻ അവൾക്കൊരുപാട് ചേച്ചിമാരെയും ചേട്ടന്മാരെയും അനിയൻ അനിയത്തിമാരെയുമൊക്കെ കിട്ടിയതായിരുന്നു.
ഇന്ന് അവരൊക്കെ തിരിച്ചുപോകുന്നു എന്ന് പറഞ്ഞപ്പോൾ അവൾക്കൊരുപാട് സങ്കടം തോന്നി.
കുറേ വർഷങ്ങൾക്ക് ശേഷമുള്ള ഒത്തുകൂടലായിരുന്നു അത്. മക്കളെയും മരുമക്കളെയും കൊച്ചുമക്കളേയുമൊക്കെ യാത്രയാക്കുമ്പോൾ നാരായണഭട്ടത്തിരിപ്പാടിന്റെ കണ്ണുകളും നിറഞ്ഞിരിന്നു.
നാളെ തൊട്ട് ദേവു വീണ്ടും സ്കൂളിൽ പോയിതുടങ്ങും. ഋതുമതിയായ കാരണം അവളെ പുറത്തേക്കിറങ്ങാനൊന്നും സമ്മതിച്ചിരുന്നില്ല. വേനലവധികഴിഞ്ഞ് സ്കൂൾ തുറന്നിട്ട് കുറച്ച് ദിവസം പിന്നിട്ടിരിക്കുന്നു.
അതായിരുന്നു അവൾക്കേറ്റവും സങ്കടം. കൂട്ടുകാരെകാണാൻ അവൾക്കത്രയും ആഗ്രഹമായിരുന്നു. നാളെത്തൊട്ട് സ്കൂളിൽ പോകാം എന്നത് അവൾക്ക് അല്പം സന്തോഷം പകർന്നു.
ഒരുപാട് ലേറ്റ് ആയെന്നറിയാം.
ചെറിയ ഒരു ബ്രേക്ക് എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ് ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.
Sorry for the delay and thank u for understanding ❤
Nxt part എന്ന പോസ്റ്റ് ആകുക bro