രുദ്രതാണ്ഡവം 10 [HERCULES] 1314

 

 

” അതവന്റെയിടികണ്ടിട്ടൊന്നുവല്ല….പാവം അവന്റെയെതിരാളി ചോരയൊലിപ്പിച്ചുനിക്കണത് കണ്ടിട്ടാ… എനിക്ക് ചോരക്കണ്ടാ എന്തോപോലെയാ…”

” അതെന്തേലുവാവട്ടെ… അവനെവിളിച്ച് പറയാദ്യം. ”

ദേവകി ഉത്തരവിട്ടു.

അഭി വേഗം തന്നെ മനുവിന്റെ നമ്പർ ഡയൽ ചെയ്തു.

” എടാമനു… ഇത് ഞാനാ അഭി… ”

“ആ… മനസിലായിയേട്ടാ. എന്തേ വിളിച്ചേ…? ”

” എടാ നീ കോളേജ് മാറാന്നിക്കുവാന്ന് ദേവൂസ് പറഞ്ഞല്ലോ… നേരാണോ..? ”

” ആഹ് ശെരിയാ… ഇവിടെയെനിക്ക് ശെരിയാവണില്ല… അല്ലയെന്തേ ചോദിക്കാൻ ”

” നീയെന്നാ ഒരു കാര്യഞ്ചെയ്യടാ നീയിങ്ങുപോര്. ഞാൻ പഠിക്കണ കോളേജില് സീറ്റ്‌ ശെരിയാക്കാം. ”

” ആഹ്… ഞാനച്ഛനോട് കൂടെപ്പറയട്ടെ. അവിടെ ഹോസ്റ്റലൊക്കെയെങ്ങനെയാ…? ”

” ആ നല്ലകഥ… ഇവിടെവന്നിട്ട് നീ ഹോസ്റ്റലിൽ പോയിനിക്കൂന്ന് നിനക്ക് തോന്നണുണ്ടോ. ദേവൂസ് തൂക്കിയെടുത്തു നിന്നെയിങ്ങ് കൊണ്ടുവരൂന്ന് നിനക്കറിഞ്ഞൂടെ. പിന്നെ നിന്നക്കൊണ്ടെനിക്ക് ഇവിടെ ചെറിയൊരു ആവിശ്യോമുണ്ട്.!”

“അയ്യോ… ഞാനതോർത്തില്ല. ചെറിയമ്മയോട് പറയല്ലേട്ടോ ഞാൻ ഹോസ്റ്റലിൽ നിക്കാന്ന് പറഞ്ഞത്.എന്നെ നിർത്തിയങ്ങ് പൊരിക്കും….
പിന്നെയെന്നെക്കൊണ്ടെന്തായാവശ്യം…. ”

” അതൊക്കെ നീ വന്നിട്ട് പറയാടാ… നീ അച്ഛനെപ്പറഞ്ഞുസെറ്റാക്കീട്ട് ഇങ്ങ് പോന്നേക്ക്. ”

” ഓക്കേയേട്ടാ… ഞാനെന്നാ പിന്നെവിളിക്കാ.. ഡ്രൈവ് ചെയ്യാമ്പോകുവാ.”

“ശെരിടാ…”

അഭി ഫോൺ കട്ട്‌ ചെയ്തു.

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.