രുദ്രതാണ്ഡവം 10 [HERCULES] 1314

എന്നാൽ അവിടുത്തെ കാഴ്ചകണ്ടതും അനുവിന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി. സൂരജിന്റെ ചവിട്ടേറ്റ് തെറിച്ചുവീഴുകയായിരുന്നു അഭി.
ആ കാഴ്ച കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. അഭിയേ മറക്കാൻ ശക്തി തരണേ എന്നായിരുന്നു ഇന്ന് അമ്പലത്തിൽ പോയപ്പോൾ അവൾ പ്രാർത്ഥിച്ചിരുന്നത്.
തന്റെയുള്ളിൽ വേരാഴ്ത്തിക്കഴിഞ്ഞിരുന്ന അഭിയെ അവിടന്ന് പറിച്ചുമാറ്റുക എന്നത് തനിക്ക് പറ്റില്ലായെന്ന് അതോടെയവൾക്ക് മനസിലായി.

നിറക്കണ്ണുകളോടെ അവൾ അവനെത്തന്നെ നോക്കിക്കൊണ്ടിരുന്നു.
സൂരജ് ഹോക്കിസ്റ്റിക്ക് വച്ച് അഭിയുടെ പുറത്ത് അടിച്ചതിനു അവൾ മുഖം തിരിച്ചുകളഞ്ഞു. അഭിയുടെ അലർച്ച…. തന്റെ പ്രാണൻ പോകുന്നപോലെ തോന്നിയവൾക്ക്. ഇനിയും അത് കണ്ട് നിൽക്കാനുള്ള കെൽപ്പില്ലാത്തതിനാൽ അവളവിടെനിന്നും നിറമിഴികളോടെ ക്ലാസ്സിലേക്കോടി.

ഡെസ്കിൽ തലചായ്ച്ച് അവൾ പൊട്ടിക്കരഞ്ഞു. അവൾക്ക് പിന്നാലെ മാളുവും അങ്ങോട്ട് വന്നു. അവളുടെ കരച്ചിൽ കണ്ട് മാളുവിനും സങ്കടമായി. അവളെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചെങ്കിലും കരച്ചിലിന് ഒരു ശമനവും ഇല്ലായിരുന്നു.
കരഞ്ഞു കരഞ്ഞു ശ്വാസം കിട്ടാത്ത അവസ്ഥയായിഅനുവിന്.

മാളു വേഗം തന്നെ ബാഗിൽനിന്ന് വെള്ളമെടുത്തു അവളെക്കൊണ്ട് കുടിച്ചിപ്പിച്ചു. കുറേ നേരം എങ്ങലടികൾ നീണ്ടു.
അന്നെന്തോ ക്ലാസ്സിലിരിക്കാൻ അവൾക്കോട്ടും താല്പര്യമില്ലായിരുന്നു. മാളുവും അവളോടൊപ്പം ക്ലാസ്സ്‌ കട്ട്‌ ചെയ്തു. അവർ കമ്പസിലെ സിമന്റ് ബെഞ്ചിൽ ചെന്നിരുന്നു. അവർക്ക് കുറച്ചുമാറിയുള്ള മറ്റൊരു സിമന്റ് ബെഞ്ചിൽ രാഗേഷും അജിലും മനീഷുമൊക്കെ ഇരിക്കുന്നുണ്ടായിരുന്നു.

അനുവിന്റെ കണ്ണുകൾ അപ്പോഴും അഭിയ്ക്ക് വേണ്ടി തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവനെ അവിടെയൊന്നും കണ്ടില്ല. അവളുടെ കണ്ണുകളപ്പോഴും മിഴിനീർ പൊഴിച്ചുകൊണ്ടിരുന്നു.

പെട്ടന്ന് ഓഫീസിന്റെ ഭാഗത്തുനിന്ന് അഭിയും ഒപ്പം മറ്റൊരു പയ്യനും ഇറങ്ങിവരുന്നത് കണ്ട് അവൾക്കല്പം ആശ്വാസം തോന്നി. പുറമെ അഭിക്ക് പരിക്കുകൾ ഒന്നും കാണാനില്ല എന്നത് തന്നെയായിരുന്നു അവളുടെ ആശ്വാസത്തിന് കാരണം.

അഭിയെ കണ്ട് അവൾ അവിടന്ന് എണീറ്റു. അവളുടെ കാലുകൾ അഭിക്ക് നേരെ ചലിച്ചു. പയ്യെ പയ്യെ അതിന് വേഗം കൂടി. അവൾ അവന് നേരെ ഓടുകയായിരുന്നു.
ആ മാറിൽ വീണലിയാൻ അവനെ ചുംബനങ്ങൾ കൊണ്ട് പൊതിയാൻ ആ സമയം അവളേറെ ആഗ്രഹിച്ചിരുന്നു.

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.