സാറേ…മുകളീന്നൊരന്വേഷണം വന്നാ ഇപ്പൊ പറഞ്ഞപോലെ സാറിനും വീട്ടിലിരിക്കാ. പിന്നെ അവന്മാർക്ക് നേരെ സാറനങ്ങുല്ലായെന്ന് എനിക്ക് നന്നായിട്ടറിയാ… അതിനുള്ളതൊക്കെ അവന്മാരുടെ അപ്പന്മാര് മാസാമാസം എത്തിക്കുന്നുണ്ടല്ലോല്ലേ ..പിന്നെ….ഇതൊരു ഭീഷണിയായിട്ടൊന്നും എടുക്കണ്ട… എടുത്താലും എനിക്കൊരു ചുക്കുമില്ല.
അപ്പൊ ഞങ്ങളെന്തുവേണം… ”
അഭി ഒരു പുഞ്ചിരിയോടെ അത്രയും പറഞ്ഞ് അയാളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.
അഭി പറഞ്ഞത് കേട്ട് ആയാളൊന്ന് പതറിപ്പോയി.
” ഇത്തവണത്തേക്ക് ക്ഷമിച്ചേക്കുന്നു… ഇനിയിതാവർത്തിക്കരുത്… യൂ കാൻ ഗോ നൗ ”
കൂടുതൽ പരുങ്ങാൻ നിക്കാതെ അയാൾ അവരെ വേഗം തന്നെ പറഞ്ഞുവിട്ടു.
പുച്ഛം നിറഞ്ഞ ഒരു ചിരിയോടെ അഭി ആയാളെയൊന്ന് നോക്കി. പിന്നെ മനുവിനോപ്പം ഓഫീസിൽനിന്ന് പുറത്തേക്കിറങ്ങി ബാക്കിയുള്ളവരുടെയടുത്തേക്ക് ചെന്നു.
അവർ ഓഫീസ് മുറിയിൽ നിന്ന് ഇറങ്ങി അല്പം കഴിഞ്ഞതും അയാൾ ഫോൺ എടുത്ത് സൂരജിന്റെ അച്ഛനെ കാൾ ചെയ്ത് കാര്യങ്ങൾ ഒക്കെ പറഞ്ഞു.
മറുപുറത്തുനിന്ന് വരുന്ന മറുപടികൾക്ക് അയാൾ നന്നേ വിയർത്തുകൊണ്ടിരുന്നു.
” ഹ്മ്മ്… താനിനിയൊന്നും ചെയ്യാൻ നിക്കണ്ട… ബാക്കി ഞാന്നോക്കിക്കോളാം.. ”
പ്രിൻസിപ്പാളിനോട് ഒന്ന് കനപ്പിച്ചു പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.
അയാളുടെ മനസിൽ തന്റെ മകനെ ഉപദ്രവിച്ചവർക്കെതിരെ കരുക്കൾ നീക്കിതുങ്ങിയിരുന്നു.
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
ബസ് ഇറങ്ങി അനുവും മാളുവും കോളേജിലേക്ക് നടന്നു. ഗേറ്റ് കടന്നതും കോളേജിന്റെ പാർക്കിംഗ് ഏരിയയിൽ ഒരാൾക്കൂട്ടം കണ്ട് മാളു അങ്ങോട്ട് നടന്നു. അതിന് താല്പര്യം പ്രകടിപ്പിക്കാതെ ക്ലാസ്സിലേക്ക് പോകാനൊരുങ്ങിയ അനുവിന്റെ കയ്യിൽപിടിച്ച് അവളെയും അങ്ങോട്ട് കൊണ്ടുപോയി.
ഒരുപാട് ലേറ്റ് ആയെന്നറിയാം.
ചെറിയ ഒരു ബ്രേക്ക് എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ് ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.
Sorry for the delay and thank u for understanding ❤
Nxt part എന്ന പോസ്റ്റ് ആകുക bro