രുദ്രതാണ്ഡവം 10 [HERCULES] 1314

” ഡോ… തന്നെ പ്രിൻസിപ്പാൾ വിളിക്കണുണ്ട്”

ഓഫീസിലെ ഒരു സ്റ്റാഫ്‌ വന്ന് മനുവിനോട് പറഞ്ഞു.

” ഹോ… സസ്‌പെൻഷൻ കിട്ടി… എന്റെ പൊന്നഭിയേട്ട… വന്ന് കേറിയന്ന് തന്നെ വീട്ടിലിരിക്കേണ്ട ഗതിയായിപ്പോയല്ലോ… ഞാനെന്നാ ചെന്ന് മുഖം കാണിച്ചേച്ചും വരാ.”

തമാശമട്ടിൽ അഭിയോട് പറഞ്ഞ് മനു പ്രിൻസിപ്പാളിന്റെ റൂമിലേക്കു നടന്നു.

” ഡാ ഞാനും വരാ… ”
അഭിയും അവന് പിന്നാലെ ചെന്നു.

അവർ അനുവാദം വാങ്ങി അകത്തേക്ക് കയറി.

” ഹാ…. വന്ന് കയറിയില്ല… അതിന് മുന്നേ അടിയുണ്ടാക്കാനാണല്ലോ താല്പര്യം… തന്റെ മാർക്ക്‌ ലിസ്റ്റ് കണ്ടിട്ടാ ക്ലാസ്സ്‌ തുടങ്ങിയിത്രേം ആയിട്ടും ഇവിടെയഡ്മിഷൻ തന്നത്… എന്തായാലും മോനൊരുമാസം വീട്ടിലിരിക്ക് ”

അവർ കയറിയതും പ്രിൻസിപ്പാൾ കത്തിക്കയറി.

” പിന്നെയെന്തുവേണമായിരുന്നു എന്നാണ് സാർ പറഞ്ഞുവരുന്നത്. അവര് എന്റേയേട്ടനേം കൂട്ടുകാരേം തല്ലിക്കൊല്ലുന്നത് ഞാന്നോക്കി നിക്കണോന്നോ… ”

” ടീച്ചേർസ്ന്റെയടുത്ത് കംപ്ലയിന്റ് ചെയ്യണമായിരുന്നു. ”
പ്രിൻസിപ്പൽ തന്റെ കണ്ണട ഒരുവിരൽകൊണ്ട് കയറ്റിവച്ച് കസേരയിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് പറഞ്ഞു

” ഈ പറഞ്ഞ ടീച്ചേർസ് അവിടെ കാഴ്‌ച്ചേങ്കണ്ട് നിൽപ്പുണ്ടായിരുന്നല്ലോ… അവരോട് എന്തോന്ന് പറയണമെന്നാ സാർ പറഞ്ഞുവരുന്നേ… പിന്നെ ഇവനല്ല പ്രശ്നമുണ്ടാക്കിയതെന്ന് സാറിന് നല്ലപോലെയറിയാം. അതുണ്ടാക്കിയവർക്ക് നേരെയാക്ഷൻ എടുക്കാണ്ട് ഇവന് സസ്‌പെൻഷൻ സാറൊന്ന് കൊടുത്ത് നോക്ക്. മുകളിന്ന് വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ റെഡി ആയ്ട്ട് മാത്രം… ഇന്നിവിടെ സംഭവിച്ചത്തിനുമൊത്തം എല്ലാരും സാക്ഷികളാ

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.