രുദ്രതാണ്ഡവം 10 [HERCULES] 1314

പ്രകോപിതനായ സൂരജ് മനുവിന് നേർക് ഓടി മുഖത്തിന്‌ നേർക് ഒരു പഞ്ച് ചെയ്തു.
അത് തടുക്കാൻ മനുവിന് പറ്റിയില്ല. അത് മുഖത്തുകൊണ്ടവന്റെ ചുണ്ട് പൊട്ടി. അതിന് പിന്നാലെ ഉയർന്നു ചാടി സൂരജ് അവന്റെ നെഞ്ചിൽ ശക്തമായി ചവിട്ടി. മനു പുറകോട്ട് വേച്ചുപോയി.

“നോട്ട് ബാഡ്… ”
വായിൽ ഊറി വന്ന ചോര നീട്ടിത്തുപ്പികളഞ്ഞ് സൂരജിനെ നോക്കിയവൻ പറഞ്ഞു.

വീണ്ടും സൂരജ് കുറേ പഞ്ച് ചെയ്തുവെങ്കിലും അവയൊക്കെ മനു നിഷ്പ്രഭമാക്കിക്കളഞ്ഞു.

അതിന് ശേഷമുള്ള മനുവിന്റെ തുടരേതുടരെയുള്ള കുറേയേറെ പഞ്ചുകൾ സൂരജിന്റെ നെഞ്ചിൽ പതിച്ചു. അത്രയും ആയപ്പോളേക്കും സൂരജ് അവശനായിരുന്നു.
മനു ഒരു റൗണ്ട് കിക്ക് കൂടെ കൊടുത്തതും വെട്ടിയിട്ട വാഴ പോലെ സൂരജ് നിലം പതിച്ചു.

” എടുത്തോണ്ട് പോടാ…. ”

ആൾക്കൂട്ടത്തെ നോക്കി മനു അലറിയതും രണ്ടുമൂന്നുപേര് വന്ന് അവിടെ വീണുകിടന്ന എല്ലാരേം വലിച്ചുപോക്കി ആശുപത്രിയിലേക്ക് വിട്ടു.

” ഏട്ടാ കുഴപ്പവൊന്നുമില്ലല്ലോ… ”
അടുത്തുള്ള സിമന്റ് ബെഞ്ചിൽ അഭിയേ പിടിച്ചിരുത്തി മനു ചോദിച്ചു.

” എനിക്ക് കുഴപ്പമൊന്നുമില്ലടാ… അവര്…”

കുറച്ചപ്പുറത്തുമാറി ഇരുന്നിരുന്ന ബാക്കിയുള്ളവരെ ചൂണ്ടി അവൻ പറഞ്ഞു.

” എന്തായാലും വാ… ഹോസ്പിറ്റലിൽ പോയിട്ട് വരാ… അവരുടെ മുറിവൊക്കെ ഡ്രസ്സ്‌ ചെയ്യണം. ”

മനു അഭിയോടായി പറഞ്ഞ് അവരുടെ അടുത്തേക്ക് നടന്നു.

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.