രുദ്രതാണ്ഡവം 10 [HERCULES] 1314

സാഗർ വീണത് കണ്ടതും അവന് നേരെ ഓടിയടുത്തവർ ഒരു നിമിഷം സ്ഥബ്ദരായി.
എന്നാൽ പൂർവാധികം ശക്തിയോടെ അവർ മുന്നോട്ട് കുതിച്ചു.
ഒരുത്തൻ വീശിയ സ്റ്റിക്ക് ഇടത് കൈകൊണ്ട് തടുത്ത് വലതുകൈമുട്ട് മനു അവന്റെ നെഞ്ചിൽ ആഞ്ഞുകുത്തി. അതോടെ അവന്റെ കയ്യിൽ നിന്നും സ്റ്റിക്ക് മനുവിന്റെ കയ്യിലെത്തി.

അതൊന്ന് കറക്കി അതിന്റെ വളഞ്ഞ അറ്റം അവന്റെ കാലിൽ കോർത്ത് ഒരു വലിവലിച്ചു.
അതോടെ അവൻ ബാലൻസ് തെറ്റി താഴെ വീണു.
പിന്നാലെ വന്നവനെ ആ സ്റ്റിക്ക് വച്ച് തന്നെ മനു ആഞ്ഞുവീശി. അത് അവന്റെ നെറ്റിയിൽ കൊണ്ടു. അവിടം മുറിഞ്ഞു ചോര ഒലിച്ചു.
ഒന്ന് കറങ്ങി അവന്റെ പിന്നിലെത്തിയ മനു അവന്റെ കൈക്കിടയിൽ സ്റ്റിക്ക് വച്ച് മുകളിലേക്ക് ഉയർത്തി.

അവന്റെ അലർച്ച അവിടെ മുഴങ്ങി… അവന്റെ ഇടതു തോളെല്ലിന്റെ കുഴ തെറ്റിയിരുന്നു.

അത് കണ്ടതും ആൾക്കൂട്ടത്തിൽ നിന്നും കൂടുതൽ പേര് മുന്നോട്ട് വന്നു.മനു അവരെയൊക്കെ ഒന്ന് നോക്കി താഴെ വീണുകിടക്കുന്നവന്റെ വലതുതുടയിൽ ചവിട്ടി കാലുപിടിച്ചൊന്ന് തിരിച്ചു. അവന്റെ എല്ലൊടിയുന്ന ശബ്ദം എല്ലാവരും കേട്ടു. വീണുകിടന്നവൻ വലിയവായിൽ നിലവിളിച്ചു. കണ്ടുനിന്നവർക്ക് പോലും അവനോട് സഹതാപം തോന്നിപ്പോയി.

മനുവിനടുത്തേക് ഓടിയടുത്ത ഒരുത്തനെ നിഷ്പ്രയാസം എടുത്തുയർത്തി അവൻ തറയിൽഅടിച്ചു. നിമിഷ നേരം കൊണ്ട് കനത്ത ഒരു പഞ്ച് അവന്റെ മുഖത്തേറ്റിരുന്നു. മൂക്കിൽ നിന്ന് രക്തം വന്നതും അവന്റെ ബോധം പോയി. രക്തം പുരണ്ട തന്നെ കൈ ഷർട്ടിൽ തുടച്ചുകൊണ്ടവൻ കുറച്ച് മുന്നേ മുന്നോട്ട് വന്നവരെ നോക്കി പുഞ്ചിരിച്ചു. വന്യമായ ഒരു പുഞ്ചിരി.

അതോടെ ആൾക്കൂട്ടത്തിൽ നിന്ന് മുന്നോട്ട് വന്നവർ അല്പം പേടിയോടെ പുറകോട്ട് തന്നെ പോയി.

പുറകിൽനിന്ന് ശക്തമായ ചവിട്ടുകൊണ്ട് മനു മുന്നോട്ട് കമിഴ്ന്നുവീണു . സൂരജ് ആയിരുന്നു അത്.

മനു വേഗംതന്നെ എണീറ്റുനിന്നു.

” കൊള്ളാം ചേട്ടാ…. നല്ല ചവിട്ടായിരുന്നു. അല്ലേലും മുന്നീന്നടിക്കാൻ കെൽപില്ലാത്തോര് പിന്നീന്ന് കുത്തണത് പണ്ടേയുള്ളശീലവാണല്ലോ… ”

മനു സൂരജിനെയൊന്നുകൂടെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു.

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.