രുദ്രതാണ്ഡവം 10 [HERCULES] 1314

നിറഞ്ഞ കണ്ണുകളോടെ തന്നെത്തന്നെ നോക്കി നിൽക്കുകയാണ്.അനു ആയിരുന്നു അത്.
ആ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാനവന് കഴിയുന്നുണ്ടായിരുന്നില്ല.

ഹോക്കിസ്റ്റിക്ക് കൊണ്ട് പുറത്ത് കിട്ടിയ അടിയാണ് അവന്റെ ശ്രെദ്ധ തിരിച്ചത്.
വേദന കാരണം അഭി അലറി.

” ആാാാാ… ” എന്ന അലർച്ചയോടെ ഹരീഷ് പുറകോട്ട് മലച്ചു വീഴുന്നത് കണ്ടാണ് എല്ലാവരുടെയും ശ്രെദ്ധ സൂരജിൽനിന്നും അഭിയിൽനിന്നും തിരിയുന്നത്.

നെറ്റി പൊട്ടി ചോരയോലിപ്പിച്ചുകൊണ്ട് ഹരീഷ് കിടക്കുന്നു. അവന്റെ ബോധം പോയിരുന്നു. അവൻ കിടന്നതിന് അടുത്ത് തന്നെ ഒരു ഇഷ്ടിക കഷണവും കിടക്കുന്നുണ്ടായിരുന്നു.

അഭി വേദനയോടെ തന്നെ തിരിഞ്ഞുനോക്കി.

“മനു… ”

അവൻ അവിടെ ഉണ്ടായിരുന്ന എല്ലാവരെയും വീക്ഷിക്കുകയായിരുന്നു.

” നീയാരാടാ… ചാവണ്ടായെങ്കി പോവാൻ നോക്കെടാ… ”

സൂരജ് മനുവിന് നേരെ അലറി.

എന്നാൽ മനു അതിന് പുച്ഛം കലർന്ന ഒരു ചിരി അവന് സമ്മാനിച്ചു. പിന്നെ അവനെ നടുവിരൽ ഉയർത്തിക്കാട്ടി.

പരമാവതി അവനെ പ്രകോപിക്കുക തന്നെയായിരുന്നു മനുവിന്റെ ലക്ഷ്യം. അതിൽ അവൻ നൂറ് ശതമാനം വിജയിക്കുകയും ചെയ്തു.

അത് കണ്ടതും ബാക്കിയുള്ളവരെ വിട്ട് സാഗറും ബാക്കിയുള്ളവരും മനുവിന് നേരെ ഓടി.

അവന് നേരെ ഓടിയടുത്ത സാഗർ ഹോക്കിസ്റ്റിക്ക് അവന് നേരെ ആഞ്ഞുവീശി.
എന്നാൽ അതിൽനിന്ന് നിഷ്പ്രയാസം ഒഴിഞ്ഞുമാറിയ മനു സാഗറിന്റെ താടിയിൽ ഒരു പവർ പഞ്ച് ഇട്ടുകൊടുത്തു.

അതോടെ സാഗർ മലർന്നടിച്ചു വീണു. ചെറിയ ഞരക്കം മാത്രം അവനിൽ അവശേഷിച്ചു.
ഒരൊറ്റ പഞ്ചിൽ സാഗറിനെ പോലെയുള്ള ഒരുത്തൻ വീണുപോയി എന്നത് എല്ലാർക്കും അത്ഭുതമായിരുന്നു. അവന്റെ താടിയെല്ല് തകർന്നുപോയോ എന്നുപോലും അവർ ശങ്കിച്ചു. അത്ര പവർഫുൾ ആയിരുന്നു ആ പഞ്ച്.

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.