രുദ്രതാണ്ഡവം 10 [HERCULES] 1314

അവർ അവിടെ നിന്ന് തിരിഞ്ഞ് നടന്നതും
ഒരു മുരൾച്ചയോടെ സൂരജിന്റെ ജീപ്പ് പൊടിപറത്തിക്കൊണ്ട് അവർക്കടുത്ത് വന്ന് നിന്നു.

അതിൽനിന്ന് ഹോക്കി സ്റ്റിക്ക് ഒക്കെയായി സൂരജും സാഗറും ബാക്കിയുള്ളവരും ഇറങ്ങി.

ഒന്ന് പതറിയെങ്കിലും മനീഷും അജിലും പിള്ളയുമൊക്കെ റോണിയും ജിന്റോയുമൊക്കെ അഭിയുടെ മുന്നിലേക്ക് കയറിനിന്നു.

അഭിക്ക് ചെറുതായി പേടി തോന്നുന്നുണ്ടായിരുന്നു. എല്ലാവരും പറഞ്ഞിരുന്നു എങ്കിലും ഇങ്ങനെയൊരു സംഭവം അവൻ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു.

” ഡാ പിള്ളേരെ… മര്യാദക്ക് മുന്നീന്ന് മാറിക്കോ… ഞങ്ങൾക്കവനെ മാത്രം മതി…”
സൂരജ് അവരോടായി പറഞ്ഞു

” എന്നിട്ട് നീയൊക്കെ കുറേയുണ്ടാക്കും…. ഞങ്ങളിവിടെ വെറുതേ നിക്കുവാന്നല്ലോ…”

റോണി കലിപ്പിൽ തന്നെ മറുപടിയും കൊടുത്തു.

പാർക്കിങ് ഏരിയയിലെ ബഹളമൊക്കെ കണ്ട് പിള്ളേരൊക്കെ അവർക്ക് ചുറ്റും കൂടി. കോളേജിലേക്ക് വരുന്നവരും ആൾക്കൂട്ടം കണ്ട് അവിടേക്ക് വന്നുകൊണ്ടിരുന്നു.

റോണിയുടെ മറുപടി കേട്ടതും സൂരജ് ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി. അവന്റെ മുഖമൊക്കെ ചുവന്നു.

” തല്ലിക്കൊല്ലേടായെല്ലാത്തിനേം… ”

സൂരജ് തന്റെ കൂടെയുള്ളവരോട് അലറി.
അതോടെ അവർ ഹോക്കി സ്റ്റിക്കും ഉയർത്തി അവർക്ക് നേരെ ഓടി.

പൊരിഞ്ഞ തല്ലായിരുന്നു പിന്നെയവിടെ നടന്നത്. സാഗറിന്റെ ചവിട്ടേറ്റ് ജിന്റോ തെറിച്ചുവീണു. മനീഷ് ഹരീഷിന്റെ മൂക്കിന് ശക്തിയിൽ ഒരു പഞ്ച് കൊടുത്തു. പിന്നെയവനേ പൊക്കിയെടുത്തു നിലത്തടിച്ചു. പക്ഷെ ആരൊ ഹോക്കിസ്റ്റിക് വച്ച് അടിച്ചത് അവന്റെ നെറ്റിയിൽ കൊണ്ടു. നിരായുധരായ മനീഷിനും ബാക്കിയുള്ളവർക്കും അധികനേരം അവരോട് പിടിച്ചുനിൽക്കാൻ പറ്റിയില്ല. അവരെയൊക്കെ സൂരജിന്റെ കൂട്ടാളികൾ പിടിച്ചുവച്ചു.

സൂരജ് പുച്ഛം നിറഞ്ഞ ഒരു ചിരിയോടെ ചോരയോലിപ്പിച്ചു നിൽക്കുന്ന അവരെയൊക്കെ നോക്കി അഭിക്ക് നേരെ തിരിഞ്ഞു. അഭി തരിച്ചു നിൽക്കുകയായിരുന്നു. എന്താണ് ചെയ്യണ്ടത് എന്നൊരു ഊഹം അവനില്ലായിരുന്നു.

സൂരജ് ഒന്നും സംസാരിക്കാൻ നിൽക്കാതെ അഭിയുടെ നെഞ്ചിൽ ആഞ്ഞുചവുട്ടി.
അവൻ അതോട്ടും പ്രതീക്ഷിച്ചിരുന്നില്ല.
തെറിച്ച് വീണ് അവൻ കുറച്ചുകൂടെ നിരങ്ങി നീങ്ങി.

കലശലായ വേദന.. അവൻ ചുറ്റും കൂടിനിൽക്കുന്നവരെ നോക്കി.
പുച്ഛം സഹതാപം ഒക്കെയാണ് ആ മുഖങ്ങളിൽ. എന്നാൽ ഒരു മുഖം മാത്രം..

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.