രുദ്രതാണ്ഡവം 10 [HERCULES] 1314

” വാവേ… സൂക്ഷിച്ചുപോണേടാ… ”
അഭിയോട് ദേവകി പറഞ്ഞു.

അതിന് തലയാട്ടി ഒരു പുഞ്ചിരിയോടെ ദേവകിയുടെ നെറ്റിൽ അവൻ ഒരു മുത്തം കൊടുത്തു. പിന്നെ കാർ എടുത്ത് ഓഫീസിലേക്ക് യാത്ര തിരിച്ചു.

ഓഫീസിലേക്ക് അവൻ കയറിചെന്നപ്പോൾ എല്ലാവരും അവനെ വിഷ്ചെയ്തു. ഒരു പുഞ്ചിരിയോടെ അവനും.
അഭി തന്റെ കാബിനിൽ കയറി ഫയലുകൾ ഒക്കെ നോക്കാൻ തുടങ്ങി.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രൊജക്റ്റും കഴിഞ്ഞതും ഒക്കെ അവൻ അവലോകനം ചെയ്തു. മീറ്റിംങ്ങിനു സമയമായപ്പോൾ അവൻ അവിടേക്ക് ചെന്നു.

സ്റ്റാഫ്സ് ഒക്കെ അവനെ കാത്തിരിക്കുകയായിരുന്നു. അരമണിക്കൂർ ആ മീറ്റിംഗ് നീണ്ടുനിന്നു. സ്റ്റാഫിനോട് വരുത്തേണ്ട ഇമ്പ്രൂവ്മെന്റ്സും മറ്റും അവൻ നന്നായിത്തന്നെ വിവരിച്ചു. പിന്നെ പ്രോജെക്ടിൽ ഇൻക്ലൂഡ് ചെയ്യാവുന്ന കുറച്ച് സജ്ജെഷൻ കൂടെ അവൻ അവർക്ക് നൽകി.

കുറച്ചുനേരം കൂടെ ഓഫിസിൽ ചിലവഴിച്ച് അഭി കോളേജിലേക്ക് പുറപ്പെട്ടു. വഴിക്ക് വച്ച് രാഗേഷിനെയും അവൻ ഒപ്പം കൂട്ടി.
അവരെയും കാത്ത് മനീഷും അജിലുമൊക്കെ കോളേജിന്റെ പാർക്കിംഗ് ഏരിയയിൽ നിൽപ്പുണ്ടായിരുന്നു.

” അഭീ… മനുവെവിടെ… അവൻ വന്നില്ലേ…”

മനീഷ് ചോദിച്ചു.

” അവനെത്തിയില്ലേ… ഇങ്ങോട്ട് എത്തിക്കോളാന്നാണല്ലോ പറഞ്ഞേ. ഞാനൊന്ന് വിളിച്ചു നോക്കട്ടെ… ”

അഭി വേഗം തന്നെ ഫോണെടുത്ത് മനുവിനെ വിളിച്ചു.

” ഔട്ടോഫ് കവറേജ്… ”

” എടാ അപ്പോയിനിയെന്ത് ചെയ്യും…. ”

” അവൻ വരൂടാ… നമ്മൾക്കെന്തായാലും ക്ലാസ്സിലേക്ക് പോവാ… ഇവിടെ സീനൊന്നും ഇല്ലല്ലോലേ…”

അഭി ചോദിച്ചു.

” ഇതുവരെയായിട്ട് കുഴപ്പൊന്നുല്ല ”

അജിൽ മറുപടി കൊടുത്തു.

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.