രുദ്രതാണ്ഡവം 10 [HERCULES] 1314

അവൾ പെട്ടന്നുതന്നെ അമ്പലത്തിൽ എത്തി. വഴിപാട് കൗണ്ടറിൽ ചെന്ന് അവളൊരു പുഷ്‌പാഞ്‌ജലിയുടെ റസീറ്റ് വാങ്ങി. തൊഴുകയ്യോടെ അമ്പലത്തിനകത്തേക്ക് പ്രവേശിച്ചു. അവിടെ കത്തിച്ചുവച്ച ദീപങ്ങളുടെ സ്വർണപ്രഭ അവളുടെ മുഖത്തെ കൂടുതൽ സുന്ദരമാക്കുന്നുണ്ടായിരുന്നു.

അവിടെയുള്ള ഭൂരിഭാഗം പേരുടെയും കണ്ണ് അവളിൽ തന്നെയായിരുന്നു. അതിൽ ചിലതിൽ അസൂയയായിരുന്നു.
എന്നാൽ അനു അതൊന്നും ശ്രെദ്ധിക്കാതെ മഹാവിഷ്ണുവിന്റെ വിഗ്രഹമുള്ള നടയിൽ ചെന്ന് പ്രാർത്ഥിച്ചു. നടയുടെ പടിയിൽ പുഷ്പാജ്ഞലിക്കുള്ള റസീറ്റ് വച്ച് ഒന്ന് ചുറ്റം വന്നു.

നടയുടെ മുന്നിൽ അൽപനേരം കാത്തുനിന്നു. പൂചാരി വന്ന് പുഷ്പാഞ്ജലിയുടെ പ്രസാദം ഒരു ഇലക്കീറിൽ അവിടെ നിന്ന എല്ലാവർക്കും കൊടുത്തു.

അനു പ്രസാദം വാങ്ങി അതിൽ നിന്ന് ചന്ദനമെടുത്ത് നെറ്റിയിൽ ചാർത്തി. അവളുടെ മനസ് ഒന്ന് തണുത്തപോലെ. ചന്ദനത്തിൽനിന്നുള്ള തണുപ്പ് അവളെ സമാധാനിപിക്കുന്നപോലെ അവൾക്ക് തോന്നി. ആ ഇലക്കീറിൽനിന്ന് തുളസിക്കതിരും ചെക്കിപ്പൂവും എടുത്ത് അവൾ മുടിക്കെട്ടിൽ ചൂടി.

ഒന്നുകൂടെ തൊഴുത് അവൾ പുറത്തേക്കിറങ്ങി. ചുറ്റമ്പലത്തിലൂടെ നടന്ന് അവൾ ഗണപതി വിഗ്രഹത്തിനടുത്തെത്തി. അവിടെയും നല്ലപോലെ പ്രാർത്ഥിച്ചു പ്രതീക്ഷിണം പൂർത്തിയാക്കി അവൾ വീട്ടിലേക്ക് തിരിച്ചു. അമ്പലത്തിലുണ്ടായിരുന്ന സമയമത്രയും അവളുടെയഴകിൽ ബ്രമിച്ചു കുറേ പേര് അവളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു.
എന്നാൽ അതൊന്നും ശ്രെദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവളപ്പൊ .

വീട്ടിലെത്തി വേഗം തന്നെ അവൾ വേഷം മാറി കോളേജിലേക്ക് പോകാൻ റെഡി ആയി.

“അത് മുഴുവൻ കഴിക്കനൂട്ടി… ആഹാരം വേസ്റ്റ് ആക്കല്ലേ..”
വിളമ്പിവച്ച ഭക്ഷണം കഴിച്ചെന്നുവരുത്തി എണീക്കാൻ നിന്ന അനുവിനോട് സുഭദ്ര പറഞ്ഞു.

63 Comments

  1. ഒരുപാട് ലേറ്റ് ആയെന്നറിയാം.
    ചെറിയ ഒരു ബ്രേക്ക്‌ എടുത്തതാണ്. മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ അത് അനിവാര്യമാണെന്ന് തോന്നി. എഴുത്ത് വീണ്ടും തുടങ്ങി. പക്ഷേ ഇടക്ക് വച്ച് വീണ്ടും നിർത്തേണ്ടിവന്നു. കാരണം തിരക്കുകളാണ്. സെമെസ്റ്റർ തീർക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സാറുമ്മാർ. അതിന്റെ പ്രഷർ ആണേൽ പാവം ഞങ്ങളുടെ തലയിലും.
    ദിവസം രണ്ടും മൂന്നും അസൈഗ്ന്മെന്റും examum സെമിനാറും ഒക്കെയാണ്.
    വെക്കേഷൻ ആയാൽ എഴുതാൻ പറ്റും. കിട്ടുന്ന സമയം നോക്കി കുറച്ച് കുറച്ചായി എഴുതുന്നുണ്ട്. ഇപ്പൊ അത് പോസ്റ്റ്‌ ചെയ്‌താൽ പേജ് ഒട്ടും കാണില്ല. ഇത്രയും നാല് കാത്തിരിപ്പിച്ച സ്ഥിതിക്ക് കുറച്ചേലും വായ്ക്കാൻ തരണമല്ലോ ?.

    Sorry for the delay and thank u for understanding ❤

  2. Nxt part എന്ന പോസ്റ്റ്‌ ആകുക bro

Comments are closed.