രുദ്രതാണ്ഡവം 1 [HERCULES] 1720

” ഡാ ചെക്കാ… ഇവിടെക്കിടന്നുറങ്ങുവാണോ നീ… ആഹാരത്തിന്റെ മുന്നിലാണോ അഭി ഉറങ്ങുന്നേ.. ”

” ഓ… നശിപ്പിച്ചു… എന്റെ പൊന്ന് വല്യമ്മേ… നിങ്ങക്കിതീന്ന് എന്ത് സുഖവാകിട്ടുന്നെ… ഞാനേ ഇലയടയുടെ സ്വാദ് ആസ്വദിച്ചിരുന്നുപോയതാ..!! ”

” അയ്യോ അതായിരുന്നോ…. ഞാൻ നോക്കീപ്പോ നീ കണ്ണടച്ചിരിക്കുന്നു… ഞാങ്കരുതി ഉറങ്ങിപ്പോയെന്ന്…
പിന്നെ ഇലയടേടെ കാര്യം. അത് ഞാനല്ലേ ചെക്കാ ഉണ്ടാക്കിയെ.. അപ്പൊ സ്വാദിലാണ്ടിരിക്കുവോ. ”

” രാവിലെതന്നെ ഈ തള്ളുങ്കൂടി കേക്കണല്ലോന്റെ ഭഗവാനെ… ”

” ഡാ ഡാ… വേണ്ടാ… പിറന്നാൾ ആയോണ്ടാചെക്കാ നിന്നെ വെറുതെ വിടുന്നെ… എന്നുവച്ച് തലേൽ കേറിയാ ഉണ്ടല്ലോ…. പിറന്നാളാണെന്ന്ഞാനങ്ങു മറക്കും. ഈ ദേവകിനെ നിനക്ക് ശെരിക്കറിഞ്ഞൂട.. ”

മാസ്സ് ഡയലോഗ് അടിച്ച് കയ്യിലുണ്ടായിരുന്ന ചട്ടുകവും കറക്കി വല്യമ്മ അകത്തേക്ക് പോയപ്പോൾ അഭി പകച്ചവിടെ ഇരിക്കുകയായിരുന്നു. ഉമിനീരിറക്കി അവൻ കുറച്ച് നേരം അവിടെ ഇരുന്നു. പിന്നെ പയ്യെ എണീറ്റ് അടുക്കള ലക്ഷ്യമാക്കി നടന്നു.

” വല്യമ്മേ…. പിണങ്ങിയോ എന്നോട്… ”

എന്നാൽ ദേവകി അഭിയെ തിരിഞ്ഞുപോലും നോക്കിയില്ല. അത് അവനെ ചെറുതായി സങ്കടപ്പെടുത്തി.

” ദേവമ്മേ… ഞാ… ഞാൻ… എനിക്കിങ്ങനെ തമാശ പറയാനും കുറുമ്പ് കാട്ടനുമൊന്നും വേറാരുല്ലാഞ്ഞിട്ടല്ലേ… ദേവമ്മക് സങ്കടായെങ്കി എന്നെ തല്ലിക്കോ… എന്നാലും എന്നോട് മിണ്ടാണ്ടിരിക്കല്ലേ ദേവമ്മേ… ”
അവന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു.

ദേവമ്മേ എന്ന ആ വിളി മതിയായിരുന്നു അവന് സങ്കടായി എന്ന് ദേവകിക്ക് മനസിലാക്കാൻ. അവൻ ഉള്ളറിഞ്ഞു വിളിക്കുന്നതാണ് ദേവമ്മ എന്ന്. കാരണം അവന് അവർ അമ്മയാണ്. ആ വിളിയിൽ കളങ്കമുണ്ടെങ്കിൽ അമ്മയത് തിരിച്ചറിയും.

” അയ്യേ അഭീ… ഇത്രേയുള്ളോനീ… ആരുങ്കാണണ്ട.. പത്തൊമ്പത് വയസായി… നോക്കിക്കേന്നിട്ടും കണ്ണൊക്കെനിറച്ച്…
ഇന്നാ ചാവി… പയ്യെ ഓടിക്കാവൂ… ഉച്ചക്ക് മുമ്പിങ്ങെത്തിക്കോണം കേട്ടല്ലോ. ”

അഭി ചിരിച്ചു. അപ്പോളും അവന്റെ കണ്ണിൽ നിന്നും അടർന്നുവീഴാൻ കാത്ത് മിഴിനീർതുള്ളികൾ തിളങ്ങുന്നുണ്ടായിരുന്നു.

അവൻ ചാവി വാങ്ങി മുറ്റത്തേക്കിറങ്ങി.
പിന്നാലെ ദേവകിയും.
അവൻ ആ ബൈക്കിനു ചുറ്റും നടന്ന് അതിന്റെ ഭംഗി വീക്ഷിച്ചുകൊണ്ടിരുന്നു.
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
അവൻ വല്യമ്മയെനോക്കി മനോഹരമായി ചിരിച്ചു.

അവന്റെ ആ പാല്പുഞ്ചിരി കണ്ടപ്പോ മനസ്സിൽ ഉണ്ടായിരുന്ന സങ്കടമൊക്കെ അലിഞ്ഞില്ലതാവുന്നത് പോലെ അവർക്ക് തോന്നി.

അവൻ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു. പിന്നെ വല്യമ്മക്ക് കൈകാണിച്ച് പയ്യെ ഗേറ്റ് കടന്ന് മുന്നോട്ട് പോയി. അകന്ന് പോകുന്ന ബൈക്കിന്റെ ഇരമ്പൽ ശബ്ദം കേട്ടുകൊണ്ട് ദേവകി സിറ്റൗട്ടിൽ ഇരുന്നു.

**************************

” ഗുരുദേവാ… കുട്ടികൾ യുദ്ധമുറയൊക്കെ അഭ്യസിച്ചു. അവർക്കിപ്പോ ഒരുലക്ഷ്യം മാത്രമേയുള്ളു… ദേവഗണത്തിൽ പിറന്ന ആ കുട്ടിയുടെ സംരക്ഷണം. ”

” നല്ലത് ആചാര്യാ… അവർ ഇനിയും തയ്യാറാക്കേണ്ടതുണ്ട്. ”

” ഗുരുദേവാ… ഇവരിൽ ആരാണ് യഥാർത്ഥ സംരക്ഷകൻ. ”

” അതിനിയും മനസിലാക്കാൻ പറ്റിയിട്ടില്ല… എല്ലാം ദൈവനിശ്ചയം പോലെ നടക്കും.
പരിശീലനം തുടരുക… ഇവർ നേരിടേണ്ടത് നിസാരക്കാരെ ആവില്ല എന്നുറപ്പാണ്. ആ കുട്ടിയുടെ ജന്മരഹസ്യം വെളിവാകാത്തിടത്തോളം അവളുടെ ശത്രു ആരാണെന്ന് മനസിലാക്കുക അസംഭവ്യമാണ്. ”

” മനസിലായി ഗുരുദേവ… നാമെന്നാൽ കുട്ടികൾക്ക് പരിശീലനം നടത്തട്ടെ ”

ഗുരുവിനോട് അനുവാദം വാങ്ങി ആചാര്യൻ പരിശീലനം കൊടുക്കുന്ന ഇടത്തേക്ക് നടന്നു.

വൃത്താകൃതിയിലുള്ള വലിയ മൈതാനത്താണ് പരിശീലനം അരങ്ങേറുന്നത്.
ഗുരുദേവൻ അതൊക്കെ വീക്ഷിച്ചുകൊണ്ട് അവിടെ നിന്നു.

നാലുപേരാണ് ആചാര്യനോടൊപ്പം ഉണ്ടായിരുന്നത്.

നാലുപേരുടെയും കയ്യിലുണ്ടായിരുന്ന മൂർച്ചയെറിയ ഉടവാൾ സൂര്യരശ്മികളേറ്റ് തിളങ്ങുന്നുണ്ടായിരുന്നു.

അചാര്യന്റെ നിർദേശപ്രകാരം അതിൽ രണ്ടുപേർ മുന്നിലേക്ക് വന്നു.
അവർ നേർക്കുനേർ നിന്ന് പോരടിക്കാൻ തുടങ്ങി. അവർ ഇരുവരും വാൾ പയറ്റിൽ നിപുണരായിരുന്നു. ഇരുവരും വീരോടെ പോരാടി.

വാളുകൾ തമ്മിൽ കൂട്ടിമുട്ടുമ്പോൾ പലപ്പോഴും തീപ്പൊരി പാറി.
ഇരുവരും പിന്മാറാതെ വാശിയോടെ പടവെട്ടി.

ആചാര്യന്റെ നിർദേശം കിട്ടിയപ്പോൾ അവർ ഇരുവരും പിന്മാറി.

അടുത്തതായി ആചാര്യൻ അടുത്ത രണ്ടുപേരെയാണ് വിളിച്ചത്. അവരുടെ വാളുകൾ വാങ്ങിവച്ച് അവർക്ക് അമ്പും വില്ലും കൊടുത്തു. വേഗത്തിൽ ചലിച്ചുകൊണ്ടിരുന്ന ലക്ഷ്യസ്ഥാനത്തിലേക്ക്
ലക്ഷ്യം പിഴക്കാതെ അവരിരുവരും അമ്പെയ്തു.

പരിശീലനം കണ്ടുനിന്ന ഗുരുദേവനിൽ ഒരു പുഞ്ചിരി പടർന്നു.

*****************

തുടരും

60 Comments

  1. വായിച്ചിട്ട് പറയാം?

  2. Ethe pole ene laag adipikalle. Kurachu time aduthayalum ore 30 pages angilum thannal nallathayirikkum.
    Keep writing.

  3. Kuttappoo… Kollalloo???

    1. കുട്ടപ്പൻ

      ❤❤

Comments are closed.