രുദ്രതാണ്ഡവം 1 [HERCULES] 1720

………….

 

“അഭീ…. മോനൂ… എണീക്കെടാ…

പിറന്നാളായിട്ട് ഇങ്ങനെ കിടന്നുറങ്ങല്ലേ ചെക്കാ… എണീറ്റെ.. കുളിച്ച് അമ്പലത്തിലൊക്കെ പോയിവാ..”

” ഒരു പത്തുമിനിട്ടൂടെ വല്യമ്മേ….”

” പത്തുമിനുട്ടും അഞ്ചുമിനുട്ടും ഒന്നുമില്ല…
ഇനീം കിടക്കുവാണേൽ ദേ ചട്ടുകവാ കയ്യിൽ… ചൂടാക്കി ചന്തിക്ക് വെക്കും ചെക്കാ ”

” കഷ്ടണ്ട്ട്ടോ വല്യമ്മേ…. നല്ലോരു സ്വപ്നായിരുന്നു അതും നശിപ്പിച്ചു. ”

അഭി കിടക്കയിൽ എഴുന്നേറ്റിരുന്നുകൊണ്ട് പിറുപിറുത്തു.

” ഹാപ്പി ബർത്ത്ഡേ മോനൂ… ശോ… നോക്കി നിക്കുമ്പോഴേക്ക് ചെക്കന് 19 വയസായി…
നാളെ അല്ലേ നിനക്ക് ക്ലാസ്സ്‌ തുടങ്ങണെ…
വെറുതെ എൻട്രൻസ് റിപീറ്റ് ചെയ്ത് ഒരുവർഷം കളഞ്ഞു. ”

” ആഹാ ഇപ്പൊ അങ്ങനെയായോ… ഞാനെത്രവട്ടം പറഞ്ഞതാ എനിക്ക് മെഡിസിന് താല്പര്യമില്ലാന്ന്… എന്നിട്ട് റിപീറ്റ് എന്നും പറഞ്ഞ് എന്നെപ്പിടിച്ചു കോച്ചിങ്ങിനു ചേർത്തതുംപോരാ… എന്നിട്ടിപ്പോ കുറ്റവും എനിക്കോ ”

” എന്റഭി… നിന്നോട് വാദിച്ചു ജയിക്കാനെനിക്കാവില്ല… അതോണ്ട് നീയൊന്ന് പെട്ടന്ന് കുളിച്ചമ്പലത്തീ പോവാൻ നോക്കിക്കേ… തൊഴുതുവരുമ്പോഴേക്ക് ഞാൻ കഴിക്കാനെന്തേലും ഉണ്ടാക്കിവെക്കാം. ”

അതും പറഞ്ഞ് അവർ മുറിയിൽനിന്നും പുറത്തേക്കിറങ്ങി.

ദേവകി…. അഭിയുടെ വല്യമ്മ. അഭിക്ക് ഓർമവച്ച നാൾ മുതൽ അവന്റെയൊപ്പം അവന്റെ വല്യമ്മ മാത്രമേയുള്ളു. ദേവകി അഭിയുടെ അമ്മയുടെ ചേച്ചിയാണ്.
ദേവയാനിയുടെയും വിശ്വനാഥന്റെയും ഒരേയൊരു മകനാണ് അഭിജിത്ത് എന്ന അഭി. രണ്ടുപേരും ഒരു ആക്‌സിഡന്റിൽ മരണപ്പെട്ടു. ആ സമയത്ത് ദേവയാനി ഗർഭിണി ആയിരുന്നു.അവരുടെ കൂടെ ദേവകിയുടെ ഭർത്താവ് രാജീവും ഉണ്ടായിരുന്നു. അതായത് അഭിയുടെ വല്യച്ഛൻ. അയാളും ആ ആക്സിഡന്റിൽ മരിച്ചു.

പിന്നെയാ വലിയവീട്ടിൽ അഭിയും ദേവകിയും മാത്രം ബാക്കിയായി. ദേവകിക്ക് മക്കൾ ഇല്ലായിരുന്നു. ദേവയാനി ഉണ്ടായിരുന്നപ്പോളും ദേവകി തന്നെയായിരുന്നു അഭിയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്.
അഭിക്ക് ഒരു നല്ല അമ്മയായി അവർ എന്നും കൂടെയുണ്ടായിരുന്നു.

ഒന്നാം വയസിൽ അച്ഛനും അമ്മയും അവനെ വിട്ട്പിരിഞ്ഞപ്പോൾ അവരുടെ കോടിക്കണക്കായ സ്വത്തിന് ഏക അവകാശിയായി അവൻ മാറി.

*********

” വല്യമ്മേ…. ഞാനമ്പലത്തിലേക്കിറങ്ങുവാട്ടോ…”

“കിടന്ന് കാറേണ്ട ചെക്കാ… ഞാൻ ദേ വരുന്നു…”

അകത്ത് നിന്ന് ഉടൻ മറുപടിയുമെത്തി.

ഒരു കടുംനീല ഷർട്ടും അതേ കളർ കരയുള്ള ഡബിൾ മുണ്ടും ഉടുത്ത് കയ്യിൽ ഒരു ആപ്പിൾ വാച്ചൊക്കെ കേട്ടി… സിറ്റൗട്ടിൽ നിന്ന അവനെ കണ്ട് ദേവകിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

അവൻ അമ്പലത്തിലേക്ക് പോകുന്നത് ഒരു പുഞ്ചിരിയോടെ ദേവകി നോക്കിനിന്നു. പിന്നെ ഫോൺ എടുത്ത് ആർക്കോ ഡയൽ ചെയ്തു.

*************************

അമ്പലത്തിൽ വലിയ തിരക്കൊന്നുമില്ല…. വലിയ അമ്പലമാണ്…. വിശേഷദിവസങ്ങളിൽ മാത്രമേ അവിടെ തിരക്കുണ്ടാകാറുള്ളു. അമ്പലത്തിനോട് ചേർന്ന് വീടുള്ളവരൊക്കെയേ ദിവസവും തൊഴാൻ വരുകയുള്ളു.

അഭി വല്ലപ്പോഴുമേ അമ്പലത്തിൽ പോകാറുള്ളു അതും വിശേഷദിവസങ്ങളിൽ മാത്രം. അവിടെയുണ്ടായിരുന്ന തരുണീമണികളെല്ലാം അഭിയെതന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്.
എന്നാൽ അവൻ ഇതൊന്നും ശ്രദ്ധിക്കാതെ തൊഴുത് പ്രദിക്ഷിണം വച്ചു.

” അനൂ… ദേഡി അഭിയേട്ടൻ…. എന്റമ്മോ… ഇങ്ങേര് ദിവസംകൂടുംതോറും ലൂക്കാകുവാണല്ലോ ”

” ദേ മാളൂസേ… നിന്റെ കണ്ണ് ഞാങ്കുത്തിപൊട്ടിക്കും…. ഇനിയെങ്ങാനും നീ അഭിയേട്ടനെ നോക്കീന്ന് ഞാനറിഞ്ഞാ….അനൂനെ നിനക്കറിയാലോ പെണ്ണെ… ”

അനുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

 

60 Comments

  1. വായിച്ചിട്ട് പറയാം?

  2. Ethe pole ene laag adipikalle. Kurachu time aduthayalum ore 30 pages angilum thannal nallathayirikkum.
    Keep writing.

  3. Kuttappoo… Kollalloo???

    1. കുട്ടപ്പൻ

      ❤❤

Comments are closed.