പിന്നീടൊരു ദിവസം ഒന്ന് കുസൃതിയായി അവളോട് മൗനമായി നിന്നതിനു തന്റെ നെഞ്ചിൽ തലവച്ചു കരഞ്ഞു തളർന്ന തന്റെ കുഞ്ഞിപ്പെങ്ങളെ, രാവണന് ഒരിക്കലും മറക്കാൻ സാധിക്കില്ല…
അന്നവൻ ശപഥം ചെയ്തു… കളിയായിപ്പോലും ഈ കുറുമ്പിയുടെ കണ്ണ് താൻ നനയ്ക്കില്ല… മറ്റൊരാളെയൊട്ട് സമ്മതിക്കുകയുമില്ല…
അതിനിടയിലാണ് ആ ലക്ഷ്മണൻ കയറി വരുന്നത്… മുഖപുസ്തകമെന്ന നവമാധ്യമത്തിലൂടെ രാവണന്റെ സഹോദരിയുമായി അടുത്തു, ലക്ഷ്മണൻ…
ഇവിടെ പക്ഷേ… അത്തരം മോഹങ്ങളൊന്നും ഇല്ലെന്നാണ് അറിഞ്ഞത്… പക്ഷേ എന്തുകൊണ്ടോ… ആ ഒരു സൗഹൃദം… അത് നമ്മുടെ രാവണന് ദഹിച്ചില്ല…
തന്റെ കുട്ടി കരയരുത് എന്ന് നിർബന്ധമുള്ള അവൻ ആദ്യമായി കുഞ്ഞിപ്പെങ്ങളോട് കാർക്കശ്യക്കാരനായ ഏട്ടനായി…
പക്ഷേ… അതിനവൻ കൊടുക്കേണ്ടി വന്ന വില, അവരുടെ ബന്ധമായിരുന്നു…
വർഷം ഒന്ന് തികയുമ്പോ… ഇന്നാ ആങ്ങളയും പെങ്ങളും തീർത്തും അപരിചിതരാണ്…
എന്തുകൊണ്ടാണ് എന്നറിയില്ല… ഒന്നുകിൽ ലക്ഷ്മണൻ അല്ലെങ്കിൽ രാവണൻ എന്ന് ഏട്ടൻ ദൃഢമായി പറഞ്ഞതും ഒട്ടുമാലോചിക്കാതെ തന്നെയവൾ ലക്ഷ്മണനെ തിരഞ്ഞെടുത്തു…
ആഫ്റ്റർഓൾ ലക്ഷ്മണന് മുൻപിൽ രാവണൻ വെറും രാക്ഷസൻ മാത്രമാണല്ലോ… തിന്മയുടെ പ്രതീകം…
അല്ലെങ്കിലും അഭിനവ രാവണൻമാരെ മനസ്സിലാക്കിയവർ വളരെ അപൂർവ്വമല്ലേ… ഇന്ന് രാമനും ലക്ഷ്മണൻ മാരും ഇല്ല സഹോ…. അവരുടെ മെയ്ക്കപ്പിൽ വരുന്ന കുറേ പേർ അതിൽ മയങ്ങി ഈയാംപാറ്റകളെ പൊലെ എരിഞ്ഞടങ്ങുന്ന കുറേ സീതമാർ…
അത് മനസ്സിലാക്കേണ്ടത് സീതയല്ലേ ബ്രോ, അവളിപ്പോഴും രാമന്മാരുടെ പുറം മൂച്ചിൽ മയങ്ങി നിൽക്കുവാ രാവണന്റെ ഉള്ളു കാണാതെ…
???
സാഹോ.,.,.,
എഴുത്ത് നന്നായിട്ടുണ്ട്.,.,
എനിക്ക് വളരെ ഇഷ്ടപ്പെട്ടു.,.,
എന്നോട് ഈ കഥ വായിക്കാൻ പറഞ്ഞത് കിംഗ്‌ലയർ ആണ്..,. അവന് വളരെ അടുത്ത് അറിയാവുന്ന ഒരു ആളുടെ കഥ ആണെന്ന് പറഞ്ഞു.,.,
വായിച്ചു കഴിഞ്ഞപ്പോൾ ജീവിതം തന്നെയാണ് സാഹിത്യപരമായവിടെ വരച്ചു വച്ചിരിക്കുന്നത്.,., അല്ലെങ്കിൽ ജീവിതത്തിലുണ്ടായിട്ടുള്ള കൈപ്പേറിയ അനുഭവങ്ങൾ ഒരു തൂലികയുടെ സഹായത്തോടുകൂടി കഥയായി എഴുതി തയ്യാറാക്കിയതാണ്.,.,.,
എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു.,., പ്രത്യേകിച്ച് ഈ വരികൾ.,.,.
\\\”””സ്നേഹിക്കാം… അർഹതയുള്ളവരെ… സ്നേഹം ലഭിക്കാൻ അർഹതപ്പെട്ടവരെ… അതിനുവേണ്ടി കൊതിക്കുന്നവരെ… ആഗ്രഹിച്ചിട്ടും അത് കിട്ടാതെ പോയവരെ……അല്ലാത്തവർക്ക് അത് പകർന്നു കൊടുക്കാൻ ശ്രമിച്ചാൽ കൊടുക്കുന്ന സ്നേഹം പോലും മുഖത്തേക്ക് കാർക്കിച്ചു തുപ്പും”””///
ഇത് വളരെ സത്യമാണ്,., അനുഭവത്തിലൂടെ ഞാൻ അറിഞ്ഞ സത്യങ്ങളിൽ ഒരെണ്ണം.,.,
സ്നേഹത്തോടെ.,.,
തമ്പുരാൻ.,,.
??
തമ്പുരാൻ… എനിക്കുമറിയാം താങ്കളെ, കിങ് ലയർ ന്റെ വാക്കുകളിലൂടെ… ഇന്നലെ താങ്കൾ എഴുതിച്ചേർത്ത വരികൾ എന്റെ സൃഷ്ടിയിലായിരുന്നു… നേരിട്ട് പരിചയപ്പെടണം എന്നാഗ്രഹമുണ്ട്… ഇവിടെ എല്ലാവരെയും… എല്ലാവരെയും എനിക്കറിയാവുന്നത് അജിലിന്റെ വാക്കുകളിലൂടെയാണ്…ഞാനിവിടെ എത്തിയതാകട്ടെ ഹാർഷേട്ടൻ കാരണവും… എല്ലാവരോടും സ്നേഹം മാത്രം…???
ഇപ്പൊ ഇവിടെ വിവരിച്ച രാവണനെ എനിക്ക് അടുത്ത് അറിയാം…! തളർന്നു പോവാതെ തനിക്ക് മുന്നിൽ വരുന്ന പ്രതിസന്ധികളെ വധിച്ചു മുന്നേറുന്ന ആ ധീരയോദ്ധാവിനെ ഞാൻ അടുത്ത് അറിഞ്ഞിട്ടുണ്ട്… ശിഷ്യനായി തുടരുമ്പോഴും ഒരു അനിയന്റെ സ്ഥാനം പറയാതെ തന്നെ നൽകിയിട്ടുണ്ട്… ഗുരു എന്നാ സ്ഥാനത്തെക്കാൾ ഒരു ഏട്ടൻ ആണ് എനിക്ക് ആ രാവണൻ.
വലിയൊരു യുദ്ധഭൂമി നമ്മുക്ക് മുന്നിൽ ഉണ്ട് രാവണാ.. അവിടെ ഏത് രാമൻ വന്നാലും നമ്മൾക്ക് വിജയിച്ചേ മതിയാവു…!
സ്നേഹത്തോടെ
കിംഗ് ലയർ
നിങ്ങളെന്റെ കൂടെയുണ്ടെങ്കിൽ ആർക്കുമെന്നെ തോല്പിക്കാൻ കഴിയില്ല മാമാ… ???
???
❤️❤️
?
അല്ലെങ്കിലും അഭിനവ രാവണൻമാരെ മനസ്സിലാക്കിയവർ വളരെ അപൂർവ്വമല്ലേ… ഇന്ന് രാമനും ലക്ഷ്മണൻ മാരും ഇല്ല സഹോ…. അവരുടെ മെയ്ക്കപ്പിൽ വരുന്ന കുറേ പേർ അതിൽ മയങ്ങി ഈയാംപാറ്റകളെ പൊലെ എരിഞ്ഞടങ്ങുന്ന കുറേ സീതമാർ…
നന്നായിട്ടുണ്ട്⚡
താങ്ക്സ് സഹോ ???
Ravanan ? shivabakthan?
ഹർഷേട്ടൻ പറയണത് പോലെ, എല്ലാം ശിവമയം… ???
നൈസ്
താങ്ക്സ് രുദ്ര ???
തേപ്പുകൾ കിട്ടാൻ രാവണന്റെ ജീവിതം പിന്നെയും ബാക്കി…
അങ്ങനെ പറയരുത്… ഇനി തേപ്പ് വയ്യ… ???
,ഒരു രക്ഷയില്ല മാസ്സ്…. കൊലമാസ്സ്
താങ്ക്സ് ഭയ്യാ… ???
ഏതോ ഒന്ന് ചീഞ്ഞു നാറുന്നു
അതാണ് വരികളായി ചാടിയതു
വരികൾ മനോഹരം
കുഴിച്ചു മൂടിയത് കുഴി തോണ്ടി എടുത്തതാ ഭയ്യാ… അതാ ചീഞ്ഞ നാറ്റം ????
Kidilan… Kidilolkidilam
താങ്ക്സ് ഭയ്യാ…???
Kollam bro
താങ്ക്സ് ഭയ്യാ ???
കളർ കൊള്ളില്ല
കളർ പരീക്ഷിച്ചു നോക്കിയതാ… ഏറ്റില്ലല്ലേ… ഇനി ആവർത്തിക്കില്ല ?
❤️
???