“”നീ വെറും കിണറ്റിലെ തവള ആണ് രാക്കമ്മ…ഈ ബെല്ലാരിയും…നിന്നെ അനുസരിക്കുന്ന കുറെ ചാവാലി പട്ടികളും മാത്രമാണ് ഭൂലോകം എന്നു കരുതുന്ന പുറത്തെ ലോകം കാണാത്ത വെറും തവള…”” അരവിന്ദന്റെ ശബ്ദം വികാര വിഷോഭം കൊണ്ട് വിറച്ചിരുന്നു.
“”അടിച്ചു കൊല്ലെടാ ഈ പട്ടിയെ…”” രാക്കമ്മ അരവിന്ദനെ നോക്കി പറഞ്ഞതും.. രാക്കമ്മയുടെ കൂടെ നിന്നിരുന്ന അവരുടെ രണ്ടു മക്കൾ ആയ രുദ്രനും ശക്തിയും മുന്നോട്ടു ഓടി വന്നു… അരവിന്ദനെ നിലത്തു നിന്നും പൊക്കി എടുത്തു… ചുമരിലേക് ചേർത്ത് നിർത്തി… അവരുടെ ആരോഗ്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാനുള്ള കെൽപ് ഒന്നും അരവിന്ദനു ഉണ്ടായിരുന്നില്ല…
ഇടിയേറ്റ് അവശനായ അരവിന്ദൻ ഭിത്തി വഴി ഊർന്നു നിലത്തേക് ഇരുന്നു…
“ട്ടേ “… പുറത്തു നിന്നു ഒരു വെടി ശബ്ദം കേട്ടതും എല്ലാവരും ഞെട്ടലോടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി..
“”അതെന്താടാ പുറത്തു ശബ്ദം കേട്ടത് “”
രാക്കമ്മയുടെ ശബ്ദം കേട്ടതും അവരുടെ കൂടെയുണ്ടായിരുന്നവർ എല്ലാം പുറത്തേക് ഓടി…
തളർച്ചയോടെ താഴേക്കു ഇരുന്ന അരവിന്ദൻ കണ്ണുകൾ തുറന്നു നോക്കുമ്പോൾ പുറത്തേക് വേഗം പോകുന്ന രക്കമ്മയെ ആണ് കണ്ടത്… രക്ഷപെടാൻ ഇതിലും നല്ലൊരു അവസരം വേറെ കിട്ടില്ല എന്ന് അരവിന്ദന് തോന്നി… അയാൾ പതിയെ ഭിത്തിയിൽ പിടിച്ചെഴുന്നേറ്റു… പുറത്തെ വാതിലിനു നേർക് നടന്നു.. പുറത്ത് എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടുന്നത് കണ്ടു… അരവിന്ദനും പുറത്തേക് ഇറങ്ങി അവരുടെ കൂടെ ഓടി അരവിന്ദന്റെ ലക്ഷ്യം കാർ പോർച്ചായിരുന്നു….നിമിഷങ്ങൾ കൊണ്ട് അരവിന്ദൻ കാറിന് അരികിൽ എത്തി… ദൂരെ ആ ചെറുപ്പക്കാരനെ ഇടിച്ചു ഇട്ടിടത്തു ആൾകാർ കൂട്ടം കൂടി നിക്കുന്നത് കണ്ടു….അരവിന്ദൻ വേഗം തന്നെ കാറിൽ കയറി കാർ സ്റ്റാർട്ട് ചെയ്തു റിവേഴ്‌സ് എടുത്തു… തിരിച്ചു.. വീണ്ടും കാറിന്റ ക്ലച്ചിൽ കാലുകൾ അമർന്നു ഫസ്റ്റ് ഗിയറിലേക് ഷിഫ്റ്റ് ചെയ്തു ആക്സിലേറ്റർ കൊടുത്തതും കാർ മുന്നോട്ടു കുതിച്ചു… വീണ്ടും ഒരു വെടി
അടുത്ത ഭാഗം എന്ന് വരും
നന്ദേട്ടാ….
ഇപ്പോഴാ വായിച്ചത്…… കഥ ഗംഭീരം…….. രക്കമ്മ ആൾ ചിലറയല്ല……… ചൈത്ര, കല്ലൂ ആരാണ് എപ്പോൾ ആര്യൻ്റെ നായിക…… അരവിന്ദൻ അവിടുന്ന് രക്ഷപ്പെടുമോ……. ഋഷി സെറ്റ് ആയല്ലോ…. എല്ലാം വളരെ പെട്ടെന്നായിരുന്നു….?
അടുത്ത part nayi waiting
സ്നേഹത്തോടെ????
Bro super story waiting for next part?❤️?.
നന്ദേട്ടൻ ♥️♥️♥️
ഈ ഭാഗവും തകർത്തു പറയാതെ വയ്യാ… ഓരോ വരിയിലും അടുത്തതെന്ത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആകാംഷ നിറക്കാൻ ഈ പാർട്ടിനു സാധിച്ചിട്ടുണ്ട്…!
അരവിന്ദൻ പുലി മടയിൽ ആണല്ലോ ചെന്നത്…എങ്കിലും രക്ഷപ്പെട്ടു എന്ന് പറയാൻ വയ്യാ…ആ പെണ്ണിന്റേം പയ്യന്റേം ഗതിയാകുമോ അരവിന്ദനും???
എനിക്ക് ശങ്കറിനെ നല്ല സംശയം ഉണ്ട്…???
ചൈത്ര…” നന്മയുള്ള ലോകമേ ”
കിച്ചുവിന് ഒരു പെണ്ണായി…ആശ്വാസം???
അപ്പൊ y കാതെ വീണ്ടും വരിക ?
-menon kutty
വളരെ നന്നായി തുടരുക
സ്നേഹത്തോടെ
ദേവൻ
ഹായ് നന്ദേട്ടൻ തിരിച്ചു വന്നുല്ലെ . ജന്മനിയോഗം കഴിഞ്ഞ് അടുത്ത കഥയ്‌ക്കായി ഉള്ള കാത്തിരിപ്പ് ആയിരുന്നു . അതിൽ കൂടുതൽ അനുപല്ലവി എന്ന എൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥയുടെ സൃഷ്ടാവിനോടുള്ള ഇഷ്ടം ആയിരുന്നു.എന്തായാലും പതിവ് പോലെ നല്ലൊരു കഥയുമായി വന്നു
ഇന്നാണ് 2 ഭാഗവും വായിച്ചത്.തുടക്കത്തിൽ 2 വീട്ടിലെയും ആളുകളുടെ പേര് കേട്ട് കൺഫ്യൂഷൻ ആയിരുന്നു. 5,6 പിള്ളേരുടെ പേര് പോലും ശരിക്ക് കിട്ടുന്നില്ല . മാത്രമല്ല അവരിൽ ആരൊക്കെയാണ് സഹോദരങ്ങൾ എന്നും കത്തിയില്ല . പിന്നെ ആര്യനെയും ദേവ കല്യാണിയെയും പെട്ടന്ന് ഓർമയിൽ നിന്നു.കാരണം അവരാകും നായികയും നായകനും എന്ന ചിന്ത കൊണ്ടാവും. രാജാവിൻ്റെ കഥയുടെ പേര് തന്നെ നായികയ്ക്ക് ഇട്ടു അല്ലേ. പ്രിയപ്പെട്ട ഒരു കഥ കൂടെ ഓർക്കാൻ അവസരം തന്നതിന് നന്ദി
നന്ദേട്ടൻ്റെ കഥയുടെ പ്രത്യേകത നായകനോളം പിടിച്ച് നിൽക്കുന്ന ഒരു വില്ലനെ അല്ലെങ്കിൽ വില്ലന്മാരെ കൊണ്ടുവരും . എന്നിട്ട് വായനക്കാരിൽ ഭയത്തിൻ്റെ മുൾമുന കൊണ്ടുവരാൻ ശ്രമിക്കും . ഇതിന് മുൻപ് വന്ന 2 കഥയിലും അതേ രീതി കണ്ടിരുന്നു . എന്താണ് അടുത്തത് എന്ന് ഓർത്ത് ടെൻഷൻ അടിക്കാൻ ദേണ്ടെ അടുത്ത കഥ കൂടെ . രാക്കമ്മയാണ് വില്ലത്തി എന്ന് കരുതുന്നു . ചൈത്രയെ ഇഷ്ടായി .
തിന്മയുടെെ ഒപ്പം നന്മ വരുമ്പോൾ വിജയം നന്മയ്ക്ക് ആകുമല്ലോ . അപ്പൊ ചൈത്രയ്ക്ക് അപകടം ഒന്നും സംഭവിക്കില്ല എന്ന്
കരുതുന്നു
ആര്യന് പറ്റിയ കമ്പനി ആണല്ലോ കിട്ടിയത്. കാട്ടുകോഴി ഋഷിക്കും അങ്ങനെ പ്രണയം തോന്നിയല്ലെ . ഇനി അത് എത്രത്തോളം വിജയിക്കും എന്ന് കണ്ടറിയണം . ഒപ്പം ആര്യൻ്റെയും കല്ലുവിൻ്റെയും പ്രണയ യാത്രയും കാണാൻ കാത്തിരിക്കുന്നു ???
വീണ്ടും പൊളിച്ചു.
Poli❤️❤️❤️
അമ്പോ.. അവതരിച്ചോ വീണ്ടും.. !!
സുഖമായിട്ടിരിക്കുന്നോ? എന്നെ മറന്നു കാണില്ല എന്നു കരുതുന്നു?
വായന ഉടനെ കാണില്ല.. എങ്കിലും വായിക്കും.. കഥയെപ്പറ്റി അതിനു ശേഷം പറയാം..!! അല്ല നന്നായി എന്നല്ലാതെ ഒന്നും പറയാൻ ഉണ്ടാവില്ല… ഇങ്ങളെ കഥയല്ലേ.
❤️
ഡാ നീല
Wow! next part on so quickly. I love this part too?