രാജവ്യൂഹം 2 [നന്ദൻ] 1051

“കം.. ” അയാൾ അരവിന്ദനെയും വിളിച്ചു കൊണ്ട് ഉള്ളിലേക്കു നടന്നു.. ഭിത്തിയിൽ സ്വർണ ഗോളങ്ങൾ പതിപ്പിച്ച ഇടനാഴിയിലൂടെ നടന്നു അവർ പ്രവേശിച്ചതു വലിയൊരു ഹാളിലേക്കു ആയിരുന്നു ഹളിലേക്കു പ്രവേശിക്കുന്നതിനു മുൻപ് രണ്ടു സെക്യൂരിറ്റി ഗേറ്റുകൾ രണ്ടിലും തടി മാടന്മാരായ കാവൽക്കാർ എല്ലാവരുടെ കയ്യിലും തോക്കുകൾ ഉള്ളതും അരവിന്ദൻ ശ്രദ്ധിച്ചു…

 

ആ ഹാളിൽ ഒരേ ഒരു സിംഹാസനം മാത്രം.. മറ്റു കസേരകൾ ഒന്നും അവിടെ ഇല്ല എന്നതും അരവിന്ദൻ ശ്രദ്ധിച്ചു..

 

“”ഇദർ വെയ്റ്റ് കരോ അമ്മാജി ആയേഗാ “”

 

അരവിന്ദൻ ചുറ്റും കണ്ണോടിച്ചു… ആരൊക്കെയോ തന്നെ വീഷിക്കുന്ന പോലെ അയാൾക്ക്‌ തോന്നി… രാജ പാർട്ട്‌ പടങ്ങളിൽ മാത്രം കണ്ടിട്ടുള്ള രാജ സദസ്സിന്റെ പ്രൗടിയുള്ള വലിയ ഹാൾ… സിംഹസനം പോലുള്ള കസേര സ്വർണം കൊണ്ട് ഉണ്ടാക്കിയത് പോലെ അരവിന്ദന് തോന്നി അത് വെട്ടം പതിക്കുമ്പോൾ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു…

 

ഹാളിലേക്കു ആരൊക്കെയോ കടന്നു വരുന്നുണ്ടെന്നു അരവിന്ദനു മനസ്സിലായി താൻ വന്ന വഴിയിൽ നിന്നല്ല ആ കനത്ത കാലടി ശബ്ദങ്ങൾ  കേൾക്കുന്നത്… അയാൾ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി..

 

ചുവന്ന പട്ടിൽ പൊതിഞ്ഞ ഒരു രൂപം അങ്ങനെയാണ് അരവിന്ദനു തോന്നിയത്…ഒത്ത ഉയരവും വണ്ണവുമുള്ള ഒരു സ്ത്രീ.. ധാർഷ്ട്യം സ്ഫുരിക്കുന്ന കണ്ണുകൾ…

 

ഇരിക്കാൻ ഒരു കസേര കിട്ടും എന്ന് വിചാരിച്ചു അരവിന്ദൻ ചുറ്റും നോക്കി.. അരവിന്ദൻ നോക്കുന്നത് മനസ്സിലാക്കിയിട്ടെന്ന പോലെ രാക്കമ്മയുടെ കൂടെ വന്ന അനുജരിൽ ഒരുത്തൻ പറഞ്ഞു..

“”അമ്മയുടെ മുൻപിൽ ആരും ഇരുന്നു സംസാരിക്കാറില്ല.. താൻ വന്നത് എന്തിനാണെന്ന് പറഞ്ഞിട്ട് സ്ഥലം വിട്ടോ..””

 

“ധർമ്മാ…” താക്കീതു എന്ന പോലെ രാക്കമ്മ കയ്യുയർത്തി

 

അരവിന്ദൻ അല്ലെ…?

68 Comments

  1. അടുത്ത ഭാഗം എന്ന് വരും

  2. നന്ദേട്ടാ….

    ഇപ്പോഴാ വായിച്ചത്…… കഥ ഗംഭീരം…….. രക്കമ്മ ആൾ ചിലറയല്ല……… ചൈത്ര, കല്ലൂ ആരാണ് എപ്പോൾ ആര്യൻ്റെ നായിക…… അരവിന്ദൻ അവിടുന്ന് രക്ഷപ്പെടുമോ……. ഋഷി സെറ്റ് ആയല്ലോ…. എല്ലാം വളരെ പെട്ടെന്നായിരുന്നു….?

    അടുത്ത part nayi waiting

    സ്നേഹത്തോടെ????

  3. മാലാഖയെ പ്രണയിച്ചവൻ

    Bro super story waiting for next part?❤️?.

  4. നന്ദേട്ടൻ ♥️♥️♥️

    ഈ ഭാഗവും തകർത്തു പറയാതെ വയ്യാ… ഓരോ വരിയിലും അടുത്തതെന്ത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആകാംഷ നിറക്കാൻ ഈ പാർട്ടിനു സാധിച്ചിട്ടുണ്ട്…!

    അരവിന്ദൻ പുലി മടയിൽ ആണല്ലോ ചെന്നത്…എങ്കിലും രക്ഷപ്പെട്ടു എന്ന് പറയാൻ വയ്യാ…ആ പെണ്ണിന്റേം പയ്യന്റേം ഗതിയാകുമോ അരവിന്ദനും???

    എനിക്ക് ശങ്കറിനെ നല്ല സംശയം ഉണ്ട്…???

    ചൈത്ര…” നന്മയുള്ള ലോകമേ ”

    കിച്ചുവിന് ഒരു പെണ്ണായി…ആശ്വാസം???

    അപ്പൊ y കാതെ വീണ്ടും വരിക ?

    -menon kutty

  5. വളരെ നന്നായി തുടരുക
    സ്നേഹത്തോടെ
    ദേവൻ

  6. രാഹുൽ പിവി

    ഹായ് നന്ദേട്ടൻ തിരിച്ചു വന്നുല്ലെ . ജന്മനിയോഗം കഴിഞ്ഞ് അടുത്ത കഥയ്‌ക്കായി ഉള്ള കാത്തിരിപ്പ് ആയിരുന്നു . അതിൽ കൂടുതൽ അനുപല്ലവി എന്ന എൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥയുടെ സൃഷ്ടാവിനോടുള്ള ഇഷ്ടം ആയിരുന്നു.എന്തായാലും പതിവ് പോലെ നല്ലൊരു കഥയുമായി വന്നു

    ഇന്നാണ് 2 ഭാഗവും വായിച്ചത്.തുടക്കത്തിൽ 2 വീട്ടിലെയും ആളുകളുടെ പേര് കേട്ട് കൺഫ്യൂഷൻ ആയിരുന്നു. 5,6 പിള്ളേരുടെ പേര് പോലും ശരിക്ക് കിട്ടുന്നില്ല . മാത്രമല്ല അവരിൽ ആരൊക്കെയാണ് സഹോദരങ്ങൾ എന്നും കത്തിയില്ല . പിന്നെ ആര്യനെയും ദേവ കല്യാണിയെയും പെട്ടന്ന് ഓർമയിൽ നിന്നു.കാരണം അവരാകും നായികയും നായകനും എന്ന ചിന്ത കൊണ്ടാവും. രാജാവിൻ്റെ കഥയുടെ പേര് തന്നെ നായികയ്ക്ക് ഇട്ടു അല്ലേ. പ്രിയപ്പെട്ട ഒരു കഥ കൂടെ ഓർക്കാൻ അവസരം തന്നതിന് നന്ദി

    നന്ദേട്ടൻ്റെ കഥയുടെ പ്രത്യേകത നായകനോളം പിടിച്ച് നിൽക്കുന്ന ഒരു വില്ലനെ അല്ലെങ്കിൽ വില്ലന്മാരെ കൊണ്ടുവരും . എന്നിട്ട് വായനക്കാരിൽ ഭയത്തിൻ്റെ മുൾമുന കൊണ്ടുവരാൻ ശ്രമിക്കും . ഇതിന് മുൻപ് വന്ന 2 കഥയിലും അതേ രീതി കണ്ടിരുന്നു . എന്താണ് അടുത്തത് എന്ന് ഓർത്ത് ടെൻഷൻ അടിക്കാൻ ദേണ്ടെ അടുത്ത കഥ കൂടെ . രാക്കമ്മയാണ് വില്ലത്തി എന്ന് കരുതുന്നു . ചൈത്രയെ ഇഷ്ടായി .
    തിന്മയുടെെ ഒപ്പം നന്മ വരുമ്പോൾ വിജയം നന്മയ്ക്ക് ആകുമല്ലോ . അപ്പൊ ചൈത്രയ്ക്ക് അപകടം ഒന്നും സംഭവിക്കില്ല എന്ന്
    കരുതുന്നു

    ആര്യന് പറ്റിയ കമ്പനി ആണല്ലോ കിട്ടിയത്. കാട്ടുകോഴി ഋഷിക്കും അങ്ങനെ പ്രണയം തോന്നിയല്ലെ . ഇനി അത് എത്രത്തോളം വിജയിക്കും എന്ന് കണ്ടറിയണം . ഒപ്പം ആര്യൻ്റെയും കല്ലുവിൻ്റെയും പ്രണയ യാത്രയും കാണാൻ കാത്തിരിക്കുന്നു ???

  7. നാരായണന്‍ കുട്ടി

    വീണ്ടും പൊളിച്ചു.

  8. Poli❤️❤️❤️

  9. അമ്പോ.. അവതരിച്ചോ വീണ്ടും.. !!
    സുഖമായിട്ടിരിക്കുന്നോ? എന്നെ മറന്നു കാണില്ല എന്നു കരുതുന്നു?

    വായന ഉടനെ കാണില്ല.. എങ്കിലും വായിക്കും.. കഥയെപ്പറ്റി അതിനു ശേഷം പറയാം..!! അല്ല നന്നായി എന്നല്ലാതെ ഒന്നും പറയാൻ ഉണ്ടാവില്ല… ഇങ്ങളെ കഥയല്ലേ.
    ❤️

    1. ഡാ നീല

  10. Deepak RamaKrishnan

    Wow! next part on so quickly. I love this part too?

Comments are closed.