“”ഹ്മ്മ് നിങ്ങൾ പൊയ്ക്കോളൂ…”” രാക്കമ്മ ശബ്ദം ഉയർത്തി പറഞ്ഞു..
അവൾ പതിയെ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു… നടക്കാൻ ആവാത്ത വിധം മർദ്ദനം ഏറ്റിരുന്നു അവനു… എങ്കിലും എവിടെയെങ്കിലും പോയി സമാധാനമായി ജീവിക്കണം എന്ന ആഗ്രഹം ആവണം അവൻ അവളുടെ കൈ പിടിച്ചു ഒത്തി ഒത്തി പുറത്തേക് നടന്നു… എല്ലാവരും നിശബ്ദമായി നോക്കി നിക്കുമ്പോൾ അരവിന്ദനും ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു കൊണ്ട് തിരിഞ്ഞു നോക്കി… പിന്നിൽ നിൽക്കുന്നവരുടെ ചുണ്ടിൽ ക്രൂരമായൊരു ചിരി മിന്നി മറയുന്നത് അരവിന്ദൻ കണ്ടു.. അതെ സമയം തന്നെ ആ ചെറുപ്പക്കാരനും പെൺകുട്ടിയും നടന്നു പോകുന്നതിനു പിന്നിൽ രണ്ടു വണ്ടികൾ സ്റ്റാർട്ട് ആയി അതിലൊന്ന് രണ്ടു പേർ ഇരുന്ന ഒരു ബുള്ളറ്റും അടുത്തത് ഒരു ബാക്ക് ഓപ്പൺ ജീപ്പ്പും ആയിരുന്നു .വലതു വശത്തൂടെ ബുള്ളറ്റും ഇടതു വശത്തൂടെ ജീപ്പും മുന്നോട്ടു കുതിച്ചു..
ബുള്ളറ്റിൽ പോയവരിൽ പിന്നിൽ ഇരുന്നവൻ പെൺകുട്ടിയുടെ അടുത്തെത്തിയതും അയാളുടെ ഇടം കൈ നീട്ടി അവളെ പൊക്കിയെടുത്തു.ആ തടിയന്റെ കൈകളിൽ ആ പെൺകുട്ടിക് ഒരു പക്ഷി കുഞ്ഞിനെ പോലെ പിടയുവാനെ കഴിഞ്ഞുള്ളു… അതെ നിമിഷം തന്നെ ഇടതു വശത്തൂടെ ചീറി പാഞ്ഞ ചെന്ന ജീപ്പ് ആ ചെറുപ്പക്കാരനെ ഇടിച്ചു മുകളിലേക്കു തെറുപ്പിച്ചു… മുകളിലേക്കു പൊങ്ങിയ ശരീരം… ജീപ്പിന്റെ ബോണറ്റിലേക്ക് വീണ ശേഷം… വീണ്ടും ഉരുണ്ടു താഴേക്കു വീണു ഒന്നു പിടഞ്ഞു….. എല്ലാം കണ്ടു കൊണ്ട് നിന്ന ആ വൃദ്ധൻ അലറി കരഞ്ഞു കൊണ്ട് നെഞ്ചിൽ കൈ വെച്ചു നിലത്തേക് മോഹലസ്യ പെട്ടു വീണു…
മുന്നിലെ സിരകളെ പോലും മരവിപ്പിക്കുന്ന ആ കാഴ്ച കണ്ടതും അരവിന്ദൻ ആർത്ത നാദത്തോടെ കണ്ണുകൾ പൊത്തി…അരവിന്ദന്റെ ചെവികളിൽ ആ വൃദ്ധന്റെ ആർത്ത നാദം മുഴങ്ങി കൊണ്ടിരുന്നു…
“”വാ മതി… മതി കാഴ്ചകൾ കണ്ടത്… നിങ്ങൾക്കു അമ്മാവെ കാണാൻ അല്ലെ… വാ.. ഇതൊക്കെ ഇവിടെ സാധാരണ ആണ്…””അരവിന്ദന്റെ അരികിൽ നിന്നിരുന്ന തടിയൻ നിസ്സാരമായി പറഞ്ഞു
ഒരുത്തൻ നേരെ വന്നു അരവിന്ദന്റെ ദേഹത്തൂടെ കയ്യൊടിച്ചു ആയുധങ്ങൾ ഒന്നും ഇല്ല എന്നുറപ്പു വരുത്തി കൂടെയുള്ളവന്റെ മുഖത്തേക് നോക്കി.. കണ്ണുകൾ കൊണ്ട് സംജ്ഞ നൽകി…
അടുത്ത ഭാഗം എന്ന് വരും
നന്ദേട്ടാ….
ഇപ്പോഴാ വായിച്ചത്…… കഥ ഗംഭീരം…….. രക്കമ്മ ആൾ ചിലറയല്ല……… ചൈത്ര, കല്ലൂ ആരാണ് എപ്പോൾ ആര്യൻ്റെ നായിക…… അരവിന്ദൻ അവിടുന്ന് രക്ഷപ്പെടുമോ……. ഋഷി സെറ്റ് ആയല്ലോ…. എല്ലാം വളരെ പെട്ടെന്നായിരുന്നു….?
അടുത്ത part nayi waiting
സ്നേഹത്തോടെ????
Bro super story waiting for next part?❤️?.
നന്ദേട്ടൻ ♥️♥️♥️
ഈ ഭാഗവും തകർത്തു പറയാതെ വയ്യാ… ഓരോ വരിയിലും അടുത്തതെന്ത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആകാംഷ നിറക്കാൻ ഈ പാർട്ടിനു സാധിച്ചിട്ടുണ്ട്…!
അരവിന്ദൻ പുലി മടയിൽ ആണല്ലോ ചെന്നത്…എങ്കിലും രക്ഷപ്പെട്ടു എന്ന് പറയാൻ വയ്യാ…ആ പെണ്ണിന്റേം പയ്യന്റേം ഗതിയാകുമോ അരവിന്ദനും???
എനിക്ക് ശങ്കറിനെ നല്ല സംശയം ഉണ്ട്…???
ചൈത്ര…” നന്മയുള്ള ലോകമേ ”
കിച്ചുവിന് ഒരു പെണ്ണായി…ആശ്വാസം???
അപ്പൊ y കാതെ വീണ്ടും വരിക ?
-menon kutty
വളരെ നന്നായി തുടരുക
സ്നേഹത്തോടെ
ദേവൻ
ഹായ് നന്ദേട്ടൻ തിരിച്ചു വന്നുല്ലെ . ജന്മനിയോഗം കഴിഞ്ഞ് അടുത്ത കഥയ്ക്കായി ഉള്ള കാത്തിരിപ്പ് ആയിരുന്നു . അതിൽ കൂടുതൽ അനുപല്ലവി എന്ന എൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥയുടെ സൃഷ്ടാവിനോടുള്ള ഇഷ്ടം ആയിരുന്നു.എന്തായാലും പതിവ് പോലെ നല്ലൊരു കഥയുമായി വന്നു
ഇന്നാണ് 2 ഭാഗവും വായിച്ചത്.തുടക്കത്തിൽ 2 വീട്ടിലെയും ആളുകളുടെ പേര് കേട്ട് കൺഫ്യൂഷൻ ആയിരുന്നു. 5,6 പിള്ളേരുടെ പേര് പോലും ശരിക്ക് കിട്ടുന്നില്ല . മാത്രമല്ല അവരിൽ ആരൊക്കെയാണ് സഹോദരങ്ങൾ എന്നും കത്തിയില്ല . പിന്നെ ആര്യനെയും ദേവ കല്യാണിയെയും പെട്ടന്ന് ഓർമയിൽ നിന്നു.കാരണം അവരാകും നായികയും നായകനും എന്ന ചിന്ത കൊണ്ടാവും. രാജാവിൻ്റെ കഥയുടെ പേര് തന്നെ നായികയ്ക്ക് ഇട്ടു അല്ലേ. പ്രിയപ്പെട്ട ഒരു കഥ കൂടെ ഓർക്കാൻ അവസരം തന്നതിന് നന്ദി
നന്ദേട്ടൻ്റെ കഥയുടെ പ്രത്യേകത നായകനോളം പിടിച്ച് നിൽക്കുന്ന ഒരു വില്ലനെ അല്ലെങ്കിൽ വില്ലന്മാരെ കൊണ്ടുവരും . എന്നിട്ട് വായനക്കാരിൽ ഭയത്തിൻ്റെ മുൾമുന കൊണ്ടുവരാൻ ശ്രമിക്കും . ഇതിന് മുൻപ് വന്ന 2 കഥയിലും അതേ രീതി കണ്ടിരുന്നു . എന്താണ് അടുത്തത് എന്ന് ഓർത്ത് ടെൻഷൻ അടിക്കാൻ ദേണ്ടെ അടുത്ത കഥ കൂടെ . രാക്കമ്മയാണ് വില്ലത്തി എന്ന് കരുതുന്നു . ചൈത്രയെ ഇഷ്ടായി .
തിന്മയുടെെ ഒപ്പം നന്മ വരുമ്പോൾ വിജയം നന്മയ്ക്ക് ആകുമല്ലോ . അപ്പൊ ചൈത്രയ്ക്ക് അപകടം ഒന്നും സംഭവിക്കില്ല എന്ന്
കരുതുന്നു
ആര്യന് പറ്റിയ കമ്പനി ആണല്ലോ കിട്ടിയത്. കാട്ടുകോഴി ഋഷിക്കും അങ്ങനെ പ്രണയം തോന്നിയല്ലെ . ഇനി അത് എത്രത്തോളം വിജയിക്കും എന്ന് കണ്ടറിയണം . ഒപ്പം ആര്യൻ്റെയും കല്ലുവിൻ്റെയും പ്രണയ യാത്രയും കാണാൻ കാത്തിരിക്കുന്നു ???
വീണ്ടും പൊളിച്ചു.
Poli❤️❤️❤️
അമ്പോ.. അവതരിച്ചോ വീണ്ടും.. !!
സുഖമായിട്ടിരിക്കുന്നോ? എന്നെ മറന്നു കാണില്ല എന്നു കരുതുന്നു?
വായന ഉടനെ കാണില്ല.. എങ്കിലും വായിക്കും.. കഥയെപ്പറ്റി അതിനു ശേഷം പറയാം..!! അല്ല നന്നായി എന്നല്ലാതെ ഒന്നും പറയാൻ ഉണ്ടാവില്ല… ഇങ്ങളെ കഥയല്ലേ.
❤️
ഡാ നീല
Wow! next part on so quickly. I love this part too?