രാജവ്യൂഹം 2 [നന്ദൻ] 1051

രണ്ടു സൈഡിലും വലിയ കൽ തൂണുകൾ ഉള്ള പോർച്ചിലെക് അരവിന്ദൻ കാർ കൊണ്ട് നിർത്തി.. ഡോർ തുറന്നതും രണ്ടു പേർ കാറിന് അരികിലേക് വന്നു… കറുത്ത t ഷർട്ടും കറുത്ത ജീൻസും ധരിച്ച രണ്ടു അജാനു ബഹുക്കൾ അവരുടെ നെഞ്ചിലെയും കയ്യിലെയും മസിലുകൾ അവർ നടക്കുന്നതിനനുസരിച്ചു പിടച്ചു കൊണ്ടിരുന്നു..

……

 

അരവിന്ദൻ കാർ നിർത്തി ഇറങ്ങിയതും… കുറച്ചു മാറിയുള്ള ഒരു ഗേറ്റിലൂടെ ഒന്നിന് പുറകെ ഒന്നായി കുറെ വാഹനങ്ങൾ പൊടി പറത്തി കൊണ്ട് വന്നു നിർത്തി…..വീടിന്റെ ഉള്ളിലേക്കു കയറാൻ മറ്റൊരു ഗേറ്റും കൂടെ ഉണ്ടെന്നു അരവിന്ദനു മനസ്സിലായി രണ്ടു നിമിഷം എടുത്തു പൊടി പടലങ്ങൾ മാറി മുന്പിലെ കാഴ്ച   ക്ലിയർ ആവാനായി… ഏറ്റവും മുന്പിൽ വന്നു നിന്ന ജീപ്പിൽ നിന്നും രണ്ടു പേർ ചേർന്ന് ആരെയോ വലിച്ചിറക്കുന്നത് കണ്ടു… ഒരു വൃദ്ധനും ഒരു ചെറുപ്പക്കാരനും.. അടുത്ത വണ്ടിയിൽ നിന്നു ഒരു പെൺ കുട്ടിയേയും വലിച്ചിറക്കുന്നതു കണ്ടു.. പെൺകുട്ടി അലറി കരയുന്നുണ്ട്… പെൺ കുട്ടിയെ ഇറക്കിയപ്പോളേക്കും കുറച്ചു ദൂരെ മാറി പാർക്കു ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നു ആരൊക്കെയോ ഇറങ്ങി ആ പെൺകുട്ടിയുടെ അടുത്തേക് ഓടി അടുക്കുന്നത് കണ്ടു… പെൺകുട്ടി അവരെ കണ്ടു ഭയന്നിട്ടെന്ന പോലെ അവളെ പിടിച്ചിരുന്ന തടി മാടൻ മാരിൽ നിന്നു കുതറുന്നുമുണ്ട് 

 

ചെറുപ്പക്കാരനെ നിലത്തൂടെ വലിച്ചിഴച്ചു കൊണ്ട് വന്നവൻ ആ ചെറുപ്പക്കാരനെ മുന്നോട്ട് വലിച്ചെറിയുന്നത് കണ്ട് അരവിന്ദൻ അവിടെക് ഓടി അടുക്കാൻ തുടങ്ങിയതും രണ്ടു പേർ വന്നു അരവിന്ദനെ തടഞ്ഞു..

 

നിങ്ങൾ അമ്മവെ കാണാൻ വന്നതല്ലേ.. ദാ അതൊരു വിചാരണ ആണ് അത് കഴിഞ്ഞു അമ്മ ഉള്ളിൽ വരും…

 

തല്ലിയലച്ചു വീണ ആ ചെറുപ്പക്കാരൻ മുന്നിലോട്ടു ദയനീയ മായി നോക്കുന്ന പോലെ അരവിന്ദനു തോന്നി

 

“അയ്യോ എന്റെ മോനെ ഒന്നും ചെയ്യല്ലേ “

 

ആ വൃദ്ധൻ കൈ കൂപ്പി കൊണ്ട് കേണു..

 

പെൺകുട്ടിയെ കാറിൽ നിന്നിറങ്ങിയവർ പിടിച്ചു വലിച്ചു അവരുടെ കാറിലേക് കൊണ്ട് പോകാൻ ശ്രമിക്കുന്നുണ്ട്..

68 Comments

  1. അടുത്ത ഭാഗം എന്ന് വരും

  2. നന്ദേട്ടാ….

    ഇപ്പോഴാ വായിച്ചത്…… കഥ ഗംഭീരം…….. രക്കമ്മ ആൾ ചിലറയല്ല……… ചൈത്ര, കല്ലൂ ആരാണ് എപ്പോൾ ആര്യൻ്റെ നായിക…… അരവിന്ദൻ അവിടുന്ന് രക്ഷപ്പെടുമോ……. ഋഷി സെറ്റ് ആയല്ലോ…. എല്ലാം വളരെ പെട്ടെന്നായിരുന്നു….?

    അടുത്ത part nayi waiting

    സ്നേഹത്തോടെ????

  3. മാലാഖയെ പ്രണയിച്ചവൻ

    Bro super story waiting for next part?❤️?.

  4. നന്ദേട്ടൻ ♥️♥️♥️

    ഈ ഭാഗവും തകർത്തു പറയാതെ വയ്യാ… ഓരോ വരിയിലും അടുത്തതെന്ത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആകാംഷ നിറക്കാൻ ഈ പാർട്ടിനു സാധിച്ചിട്ടുണ്ട്…!

    അരവിന്ദൻ പുലി മടയിൽ ആണല്ലോ ചെന്നത്…എങ്കിലും രക്ഷപ്പെട്ടു എന്ന് പറയാൻ വയ്യാ…ആ പെണ്ണിന്റേം പയ്യന്റേം ഗതിയാകുമോ അരവിന്ദനും???

    എനിക്ക് ശങ്കറിനെ നല്ല സംശയം ഉണ്ട്…???

    ചൈത്ര…” നന്മയുള്ള ലോകമേ ”

    കിച്ചുവിന് ഒരു പെണ്ണായി…ആശ്വാസം???

    അപ്പൊ y കാതെ വീണ്ടും വരിക ?

    -menon kutty

  5. വളരെ നന്നായി തുടരുക
    സ്നേഹത്തോടെ
    ദേവൻ

  6. രാഹുൽ പിവി

    ഹായ് നന്ദേട്ടൻ തിരിച്ചു വന്നുല്ലെ . ജന്മനിയോഗം കഴിഞ്ഞ് അടുത്ത കഥയ്‌ക്കായി ഉള്ള കാത്തിരിപ്പ് ആയിരുന്നു . അതിൽ കൂടുതൽ അനുപല്ലവി എന്ന എൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥയുടെ സൃഷ്ടാവിനോടുള്ള ഇഷ്ടം ആയിരുന്നു.എന്തായാലും പതിവ് പോലെ നല്ലൊരു കഥയുമായി വന്നു

    ഇന്നാണ് 2 ഭാഗവും വായിച്ചത്.തുടക്കത്തിൽ 2 വീട്ടിലെയും ആളുകളുടെ പേര് കേട്ട് കൺഫ്യൂഷൻ ആയിരുന്നു. 5,6 പിള്ളേരുടെ പേര് പോലും ശരിക്ക് കിട്ടുന്നില്ല . മാത്രമല്ല അവരിൽ ആരൊക്കെയാണ് സഹോദരങ്ങൾ എന്നും കത്തിയില്ല . പിന്നെ ആര്യനെയും ദേവ കല്യാണിയെയും പെട്ടന്ന് ഓർമയിൽ നിന്നു.കാരണം അവരാകും നായികയും നായകനും എന്ന ചിന്ത കൊണ്ടാവും. രാജാവിൻ്റെ കഥയുടെ പേര് തന്നെ നായികയ്ക്ക് ഇട്ടു അല്ലേ. പ്രിയപ്പെട്ട ഒരു കഥ കൂടെ ഓർക്കാൻ അവസരം തന്നതിന് നന്ദി

    നന്ദേട്ടൻ്റെ കഥയുടെ പ്രത്യേകത നായകനോളം പിടിച്ച് നിൽക്കുന്ന ഒരു വില്ലനെ അല്ലെങ്കിൽ വില്ലന്മാരെ കൊണ്ടുവരും . എന്നിട്ട് വായനക്കാരിൽ ഭയത്തിൻ്റെ മുൾമുന കൊണ്ടുവരാൻ ശ്രമിക്കും . ഇതിന് മുൻപ് വന്ന 2 കഥയിലും അതേ രീതി കണ്ടിരുന്നു . എന്താണ് അടുത്തത് എന്ന് ഓർത്ത് ടെൻഷൻ അടിക്കാൻ ദേണ്ടെ അടുത്ത കഥ കൂടെ . രാക്കമ്മയാണ് വില്ലത്തി എന്ന് കരുതുന്നു . ചൈത്രയെ ഇഷ്ടായി .
    തിന്മയുടെെ ഒപ്പം നന്മ വരുമ്പോൾ വിജയം നന്മയ്ക്ക് ആകുമല്ലോ . അപ്പൊ ചൈത്രയ്ക്ക് അപകടം ഒന്നും സംഭവിക്കില്ല എന്ന്
    കരുതുന്നു

    ആര്യന് പറ്റിയ കമ്പനി ആണല്ലോ കിട്ടിയത്. കാട്ടുകോഴി ഋഷിക്കും അങ്ങനെ പ്രണയം തോന്നിയല്ലെ . ഇനി അത് എത്രത്തോളം വിജയിക്കും എന്ന് കണ്ടറിയണം . ഒപ്പം ആര്യൻ്റെയും കല്ലുവിൻ്റെയും പ്രണയ യാത്രയും കാണാൻ കാത്തിരിക്കുന്നു ???

  7. നാരായണന്‍ കുട്ടി

    വീണ്ടും പൊളിച്ചു.

  8. Poli❤️❤️❤️

  9. അമ്പോ.. അവതരിച്ചോ വീണ്ടും.. !!
    സുഖമായിട്ടിരിക്കുന്നോ? എന്നെ മറന്നു കാണില്ല എന്നു കരുതുന്നു?

    വായന ഉടനെ കാണില്ല.. എങ്കിലും വായിക്കും.. കഥയെപ്പറ്റി അതിനു ശേഷം പറയാം..!! അല്ല നന്നായി എന്നല്ലാതെ ഒന്നും പറയാൻ ഉണ്ടാവില്ല… ഇങ്ങളെ കഥയല്ലേ.
    ❤️

    1. ഡാ നീല

  10. Deepak RamaKrishnan

    Wow! next part on so quickly. I love this part too?

Comments are closed.